കെ.ജയകുമാർ
സമാനതകളില്ലാത്ത രചന
താരാരാധനയിൽ മുഴുകി എഴുതപ്പെട്ട ഒരു വാഴ്‌ത്തുപുസ്‌തകമാകാനേ തരമുള്ളു. മോഹൻലാലിനെക്കുറിച്ചുള്ള ഒരു കൃതിയെന്ന ധാരണയോടെയാണ് ഞാൻ ഈ പുസ്‌തകം വായിച്ചുതുടങ്ങിയത്. ആദ്യത്തെ രണ്ടു പുറങ്ങൾ വായിക്കേണ്ടിവന്നില്ല ഈ പുസ്‌തകം വ്യത്യസ്‌തമാണെന്ന് ബോധ്യപ്പെടാൻ. എന്റെ ആശങ്കയുടെ അടിസ്‌ഥാനം മുൻവിധി മാത്രമാണെന്ന് തിരിച്ചറിയാൻ. സിനിമ ഒരു വിനോദോപാധി മാത്രമല്ലെന്നും അതൊരു സാമൂഹികോല്‌പന്നമാണെന്നുമുള്ള ബോധ്യത്തിൽ നിന്നും മലയാളത്തിൽ ഇന്ന് ഗൗരവപൂർണ്ണമായ ഒരു ചലച്ചിത്രപഠനശാഖ തഴയ്‌ക്കുന്നുണ്ട്. സിനിമയെ അതിന്റെ താല്‌ക്ക...