Home Authors Posts by കെ.ജയചന്ദ്രൻ

കെ.ജയചന്ദ്രൻ

0 POSTS 0 COMMENTS

കച്ചോടം

അമ്മ പടുകിളവിയാണ്. മകനേയും വാര്‍ദ്ധക്യം ആക്രമിച്ചുതുടങ്ങി. തമിഴ്നാട് അതിര്‍ത്തിയില്‍ ഒരു ഉത്സവപ്പറമ്പില്‍ ഭിക്ഷയെടുക്കുകയാണ് അമ്മ. അമ്മയുടെ പാത്രത്തില്‍ വീഴുന്ന നാണയത്തുട്ടുകളില്‍ കണ്ണും നട്ട് റോഡരികിലെ മരത്തണലില്‍ കാറില്‍ ചാരിനില്‍ക്കുകയാണ് മകന്‍. ഇരുളിന്റെ മറവില്‍, ഇന്നത്തെ കച്ചവടം കഴിഞ്ഞ് അമ്മയേയും കാറില്‍ കയറ്റി മടങ്ങുന്നതിനിടയില്‍, വൃദ്ധമന്ദിരത്തില്‍ കൊണ്ടുപോയി കാശുകളയുന്നതിനു പകരം ഇങ്ങനെയൊരു ബുദ്ധിതോന്നിച്ചതിന് മകന്‍ ദൈവം തമ്പുരാനെയും ഗുരുകാരണവന്മാരെയും സ്തുതിച്ചു. അമ്മയുടെ കണ്‍പോളകള്...

കഞ്ഞി

എന്നെ ആരും അങ്ങനെയേ വിളിക്കൂ. കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. എന്റെ കോലം കണ്ടിട്ടാണ്‌. നട്ടെല്ലിന്റെ വളവും ക്ഷൗരംചെയ്യാത്ത മുഖവും ചെമ്പിച്ചുതുടങ്ങിയ മുടിയും മുഷിഞ്ഞുചുളിഞ്ഞ വസ്‌ത്രവും പിഞ്ഞിപ്പറിഞ്ഞ തോൾസഞ്ചിയും അപകർഷതാബോധംകൊണ്ട്‌ കരുവാളിച്ച മുഖത്ത്‌ വെറുതെ തെളിയുന്ന പരാജിതന്റെ ചിരിയും. ഇപ്പോഴും സംഭവിച്ചതുതന്നെയാണ്‌. എന്നെ കടന്നുപോയ ഒരുകൂട്ടം പരിഷ്‌കാരികളായ ചെറുപ്പക്കാരിൽ ഒരുവൻ അലറി. “മാറി നടക്കെടാ കഞ്ഞീ.....” ‘കഞ്ഞി’ - ഞാനിതുകേട്ട്‌ കോൾമയിർകൊള്ളുകയാണ്‌. എന്റെ സ്വപ്‌നത്തിന്റെ പേരും പ്രശ്‌...

പുത്രവിലാപം

ടിപ്പർ ലോറിക്കടിയിൽപെട്ട്‌ വൃദ്ധ മരിച്ചതറിഞ്ഞ്‌ ആദ്യം ഓടിയെത്തിയവരിൽ വൃദ്ധയുടെ മകനുമുണ്ടായിരുന്നു. ഇപ്പോൾ അയാൾ ആരോടോ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയാണ്‌. ഞാൻ അടുത്തേക്ക്‌ ചെന്നു. പെറ്റതള്ള ലോറിയിടിച്ചു ചത്തുകിടക്കുന്നതിന്റെ മൊബൈലിലെടുത്ത ചിത്രങ്ങൾക്ക്‌ തെളിവ്‌പോരാഞ്ഞ്‌ ഫോൺ കമ്പനിക്കാരെ ചീത്തവിളിക്കുന്നതാണ്‌; ചിത്രത്തിലെ തള്ളയ്‌ക്കും ലോറിക്കും റോഡിനും ഒരേ നിറമാണന്ന്‌! Generated from archived content: story1_apr23_10.html Author: k_jayachandran

ക്ലൈമാക്‌സ്‌

“മീരാ....നിനക്ക്‌ കാര്യങ്ങൾ മനസ്സിലാകുമല്ലോ...നമ്മൾ അടുപ്പത്തിലായിട്ട്‌ കാലമേറെയായി. ഇപ്പോൾ, എനിക്ക്‌ വീട്ടുകാരുടെ നിർബന്ധത്തിന്‌ വഴങ്ങാതെ വയ്യ. നീ വിഷമിക്കരുത്‌...” അവൾ മെല്ലെ കട്ടിലിൽ നിന്നെഴുന്നേറ്റു. “വിവേക്‌....നീ എനിക്കൊരു ഇരുന്നൂറ്‌ രൂപാ തരണം.” ധൃതിയിൽ വസ്‌ത്രങ്ങളെടുത്തണിഞ്ഞ്‌ അയാൾ കൊടുത്ത പണം ബ്ലൗസിനടിയിൽ തിരുകി അവൾ അതിവേഗം പുറത്തേയ്‌ക്കുപോയി. Generated from archived content: story1_nov.html Author: k_jayachandran

തീർച്ചയായും വായിക്കുക