കെ.ജി.സൂരജ്
അവലോസുണ്ട
നില്‌ക്കുന്നവർ. ഇരിക്കുന്നവർ. എരിയും ചൂടിൽ പുകവലിക്കുന്നവർ. പൊളളും രാഷ്‌ട്രീയം സംവദിക്കുന്നവർ. കൈലേസുകളാൽ വിയർപ്പൊപ്പുന്നവർ. സ്വന്തം മേൽ കൊണ്ടു, നിലം തുടക്കുന്നവർ. വഴിക്കാഴ്‌ചകൾ കണ്ടിരിക്കും ചിലർ. എല്ലാം മറന്ന്, സുഖമായുറങ്ങുവോർ. ചുറ്റിനും മുഴങ്ങും, റിങ്ങ്‌ട്ടോൺ ഒച്ചകൾ. ഉറക്കെപ്പാടുന്ന അന്ധയായ പെൺകുട്ടി. കക്കൂസിൽ നിന്നും തുളച്ചെത്തുന്ന, മൂത്രച്ചൂരുളള കാറ്റ്. തീവണ്ടികളിലെ പൊതു കംപാർട്ട്‌മെന്റുകൾ ഇങ്ങനെയാകുന്നു. ഏതായാലും, ഒന്നരമണിക്കൂർ നീണ്ട കാത്തു നില്‌പിനൊടുവിൽ ‘ഹാപ്പാ എക...
അഭ്രപാളികളിലെ ക്യാമ്പസ് കയ്യൊപ്പ്
മാർ ഇവാനിയോസിലെ ശ്രീഹരി. കാര്യവട്ടം ക്യാമ്പസിലെ വിമൽകുമാർ മെഡിക്കൽ കോളേജിലെ അനീഷ്. മഹാരാജാസിലെ രതീഷ് ഇവരെല്ലാം ഒത്തുചേർന്നാൽ എന്താകും സംസാരിക്കുക? ഹൈ സ്‌പീഡ് ബൈക്ക്... പുതിയ മോഡൽ മൊബൈൽ ഫോൺ.... ശിൽപാ ഷെട്ടിയുടെ പെർഫോമെൻസ്... വലന്റൈൻദിന സമ്മാനങ്ങൾ... ഇതെല്ലാമായിരിക്കും ചർച്ചയുടെ വിഭവങ്ങളെന്ന് ആരെങ്കിലും ധരിച്ചുവശായെങ്കിൽ, ‘അതെല്ലാം മറന്നേക്കുക’. കാരണം മുൻധാരണകളുടെ ചെകിടത്തടിച്ച് മുട്ടിത്തുറക്കലുകളുടെ ഔപചാരികതകൾ ലംഘിച്ച് ഈ ചെറുവാല്യക്കൂട്ടം നമ്മോടു പറയുന്നു.... തുറക്കൂ നിങ്ങടെ കണ്ണുകൾ... ക...
വേരനക്കങ്ങൾ
അവർ ഞങ്ങളുടെ ജാതി തീരുമാനിച്ചു, പേരും ചിട്ടയായ് ഒരുക്കിനിർത്തി ജാതകം കുറിച്ച്, പോരിനിറക്കി. സമ്മാനങ്ങൾ! ഞങ്ങളറിയാതെ ഞങ്ങളെ വിറ്റവർ ഗോത്രങ്ങൾ സ്വന്തമാക്കി ഇപ്പോൾ നിങ്ങളെയും? വേനലിലും തണുപ്പ്! പരസ്യത്തിരയിലൊലിച്ചവർ പുതപ്പിനായ് മത്സരിച്ചു. തണ്ടൊടിഞ്ഞതും മുളളുമുറിഞ്ഞതും ഇതൾ ചോര പറ്റിയതും അറിഞ്ഞത്, പിന്നീട്. ശിശിരത്തിലും വിയർത്തവർ കിതപ്പോടെ ലാബുകളിലേക്ക്. ഇവിടെ, ഇളംനീല ഭരണികളുടെ ഭംഗിക്കും തണുപ്പിനുമപ്പുറം ചില ചില്ലറ വേരനക്കങ്ങൾ. പക്ഷേ, വേരുകൾക്ക് മണ്ണും മണ്ണിന് വേരുകളും എന്നേ നഷ്‌ടമ...
അതിഥി ദേവോ ഭവ
മുഖങ്ങളില്ലാത്ത തെരുവ്. തീ തുപ്പിയ മേൽക്കൂര. കോള കലർന്ന കടൽ. കറുത്ത പുഴകളിൽ ഗ്രനേഡുകളുടെ തിരുശേഷിപ്പ്. മരച്ചില്ലയിലുറപ്പിച്ച തോക്കിൻ കുഴലിലൂടെ, ഒരു പൂച്ചക്കണ്ണ്. ഒലീവുകൾക്കിടയിൽ നിഴലുകൾക്കു മറപറ്റി ഇര പിടിയൻ ടാങ്കറുകൾ. അധിനിവേശം... സമാധാനത്തിന്! ഭൂഖണ്‌ഡങ്ങളിൽ ചുവപ്പു തെറിപ്പിച്ച് പതാകകൾക്കും പണിശാലകൾക്കും നെറുകേ കഴുകന്മാരുടെ മാർച്ച് പാസ്‌റ്റ്. ഫോർവേഡ് മാർച്ച്.. പക്ഷേ ഗർഭപാത്രങ്ങൾ, അവയിലേക്കു നിറയൊഴിക്കുമ്പോൾ സമാധാനം പിറക്കുന്നതെങ്ങനെ? ഓ.... കുഞ്ഞുങ്ങൾ! അവർ ഞങ്ങളുടെ വറ്റിയ മുലകളി...
പനി
പനി ഒരസുഖമാണ് പരാജിതമായ പ്രതിരോധം നെറ്റിത്തടം തിളപ്പിക്കുന്നത് ആദ്യസ്പർശത്താൽ അച്ഛനതേറ്റുവാങ്ങുന്നത് നനഞ്ഞ തിരിത്തുണികൾ ചൂടുകുടിക്കുന്നത് കഴുത്തിനും കമ്പളത്തിനുമിടയിൽ നീരൊഴുകുന്നത് വിയോജിപ്പുകൾക്കു വഴങ്ങാതെ അമ്മ, നേരം വെളുപ്പിക്കുന്നത് അനുജത്തി അടുത്തിരിക്കുന്നത് സംശയപ്പെരുമഴക്കൊടുവിൽ ശരീരം മരുന്നുകൾക്കു വിട്ടുകൊടുക്കുന്നത്...... പനി ഒരസുഖമല്ലാതാകുന്നത് കരുതൽ കടലാകുമ്പോഴാണ് നിന്റെ പനിമുഖം എത്ര വശ്യം വിയർപ്പൊട്ടിയ മുഖരോമങ്ങളിൽ കവിളമർത്തി പനി മണത്തത്, അവൾ പനി സുഖകരമാകുന്നത്, അതാസ്വദിക...