Home Authors Posts by കെ.ജി. ജിബി

കെ.ജി. ജിബി

0 POSTS 0 COMMENTS

യോഹന്നാന്റെ സുവിശേഷം

വിലാപങ്ങൾ വയലറ്റ്‌ മേഘങ്ങൾ പാഞ്ഞുപോകുന്ന ആകാശത്തിനുകീഴെ, പച്ചക്കുന്നിൽ ഏകാന്തതയുടെ ഒരു ജൈവകണമായി സലോമി വിലപിച്ചു. നിശ്ശബ്‌ദമായ താഴ്‌വരകളിലേക്ക്‌ കെട്ടഴിഞ്ഞു പാഞ്ഞു, ആ വിലാപങ്ങൾ. “...ലോകം കുറച്ചെങ്കിലും വിവേകം നിറഞ്ഞതായിരുന്നെങ്കിൽ യോഹന്നാൻ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.” വിതുമ്പലും പൊട്ടിച്ചിരിയും നിറഞ്ഞ ശബ്‌ദപഥത്തിന്റെ പശ്ചാത്തലത്തോടെ കുട്ടിക്കാലം മുതൽക്കുളള യോഹന്നാന്റെ ജീവിതരംഗങ്ങൾ ആ വിലാപങ്ങളുടെ നിമിഷങ്ങളിൽ സലോമിയുടെ ഹൃദയത്തിലൂടെ പാഞ്ഞു... ഒരു ചലച്ചിത്രത്തിന്റെ കഥ പറയുമ്പോലെ യോഹന്നാൻ ...

പകർച്ച

എല്ലാം പുറകിലേക്ക്‌ പോകയാണ്‌. ഔസേപ്പച്ചന്റെ പൊങ്ങച്ചക്കനത്തിന്റെ ഗംഭീര ശബ്‌ദം, സ്‌ഫടികക്കണ്ണുകളുളള അൽസേഷനുകളുടെ മുരൾച്ച, വെട്ടിയൊതുക്കിയ പുൽത്തകിടി, പുഷ്പസമൃദ്ധമായ ഉദ്യാനം.... ആകാശത്തിലേക്ക്‌ കൂർത്തുനിൽക്കുന്ന കമ്പികളെ പേറുന്ന ഗേറ്റിങ്കലെത്തിയപ്പോഴാണ്‌ എനിക്ക്‌ പരമ്പരയായി കൈമാറി എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്നു ഞാൻ ഓർത്തുനോക്കിയത്‌. ഓർമ്മയുടെ വഴികളിലെല്ലാം ഒന്നുമില്ലായ്‌മയുടെ ഇരുട്ട്‌ കനച്ചുനിന്നു. ഇല്ല എന്ന ഉത്തരം ആദ്യപ്രപഞ്ചനാദം പോലെ മുഴങ്ങുന്ന ഘോരാന്ധകാരം. എന്റെ അമ്മാമ്മയ്‌ക്ക്‌ പക്ഷേ ...

തീർച്ചയായും വായിക്കുക