കെ.സി. ശ്രീലേഖ
വെളളിത്തിരയിലെ വെടിയുണ്ടകൾ
“മലയാളിയുടെ രാഷ്‌ട്രീയ ജീവിതം ഘടനകളെ നിരന്തരം നിരാകരിക്കുന്ന ഒരസംബന്ധ നാടകമാണ്.” അരനൂറ്റാണ്ടിലെ മലയാളി ജീവിതം, കേരളത്തിനകത്തും പുറത്തും, പ്രകടമാക്കുന്ന നിലപാടുകളുടെ രാഷ്‌ട്രീയം എന്താണെന്ന അന്വേഷണം വിചിത്രമെന്നു തോന്നാവുന്ന ചില ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. നാളിതുവരെയുളള നമ്മുടെ രാഷ്‌ട്രീയ അന്വേഷണങ്ങൾക്ക് സ്വീകരിച്ചു പോരാറുളള മാനദണ്ഡങ്ങൾ കൊണ്ട് പലപ്പോഴും അതിനെ വിശദീകരിക്കാൻ കഴിയാതെ വരും. കക്ഷി രാഷ്‌ട്രീയത്തിന്റെ, അല്ലെങ്കിൽ മുന്നണിബന്ധങ്ങളുടെ, കേവല വിശദീകരണം എന്ന അർത്ഥത്തിലല്ല, മറിച്ച് പൊ...
മാറുന്ന മലയാളി ജീവിതം- അരനൂറ്റാണ്ടിന്റെ കേരളം; തിര...
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ നിന്നായിരുന്നു ആ വാർത്ത. തമ്പി എന്ന വയസ്സനായ ഒരാങ്ങളയും അയാളുടെ കൊടും പീഢനങ്ങളേറ്റ് രണ്ട് വൃദ്ധ സഹോദരിമാരും. ഒരു പെങ്ങൾ വിസർജ്യങ്ങളുടെ കട്ടകുത്തുന്ന ദുർഗന്ധം കെട്ടിക്കിടക്കുന്ന ഇരുൾ മുറികളിൽ പൊട്ടിയൊലിച്ച്, മരിച്ചു. മറ്റേയാൾ രക്ഷിക്കണേ എന്ന് കരഞ്ഞ് കാമറകൾക്ക് മുന്നിലെത്തി. പട്ടിണിയായിരുന്നു. കൊടും പട്ടിണി. ഒരിറക്ക് വെളളമില്ലാതെ വരണ്ടചുണ്ടുകൾ പതുക്കെയനക്കി എവിടേങ്കിലും പോയാൽ മതിയെന്ന് അവർ കരഞ്ഞു പറയുന്നത് നമ്മുടെ സ്വീകരണമുറികളിലും കേട്ടു. മരിച്ചവളുടെ ...
കൺസ്യൂമർ കാലത്തെ ഓണം
പൂക്കൾക്ക് തെറ്റിയില്ല. പതിവു തെറ്റിക്കാതെ ചിങ്ങത്തിന്റെ മഞ്ഞവെയിൽ നേരങ്ങളെ നോറ്റ് അവ നേരത്ത് തന്നെയെത്തി. പക്ഷികളും തുമ്പികളും ചിത്രശലഭങ്ങളും ഒപ്പമെത്തി. എങ്ങും പൂക്കൾ, പക്ഷികൾ, ചിത്രശലഭങ്ങൾ. ഓണം കർഷകരുടെ ഉൽസവകാലം. സമത്വ സുന്ദരമായൊരു കാലത്തിന്റെ ഓർമ്മകൾ കൂട്ടിനുണ്ടെങ്കിലും കാർഷികോൽസവം തന്നെയാണ് ഓണം. എന്നാൽ പക്ഷികളും പൂക്കളും കാലംതെറ്റാതെയെത്തിയിട്ടും കാലം അടിമേൽ മറിഞ്ഞുപോയത് കർഷകർക്കിടയിൽ മാത്രമാണ്. സന്തോഷത്തിന്റെ ഓണവെയിൽ കർഷകരുടെ നെഞ്ചകത്ത് മാത്രം നിറയുന്നില്ല. അവർക്ക് പറയാനുള...