Home Authors Posts by കെ.ബാബു

കെ.ബാബു

0 POSTS 0 COMMENTS

മാനിഷാദ….!

ഇരുൾമൂടി വിജനമാം വീഥിയിലൂടെ ഞാ- നേകാന്ത പഥികനായ്‌ നീങ്ങീടവേ പാതക്കിരുപുറമിടതൂർന്ന പൊന്ത- ക്കാടുകൾ കണ്ടാൽ ഭയം നിറയും. ചുടുചോര നക്കുവാൻ വെമ്പുന്ന കുറുനരി- ക്കൂട്ടങ്ങൾ തൻ മാളമതായിരിക്കാം. ഇന്നലെ രാത്രിയീതെരുവിൽ കിഴക്കി- ലജമൊന്നിനെയയ്യോ കടിച്ചുകീറി ഓടിമറഞ്ഞേതോ താവളം പൂകിയാ- യിരുളിന്റെ ദുർമുഖസന്തതികൾ. ജീവന്റെ കണികയാതനുവിൽ നിന്ന- വസാനമടരുന്നനേരമാ മിഴികളിലെ യാചന കാണാത്ത കാട്ടാള വർഗ്ഗമേ നിങ്ങളും ദൈവത്തിൻ സൃഷ്‌ടികളോ? പാതിവഴിക്കു പൊലിഞ്ഞുപോയ്‌ സ്വപ്‌നങ്ങൾ പട്ടട തന്നിലെരിഞ്ഞു മോഹങ്ങളും വാടാത്ത നിന്നോർമ്...

ജിന്നിന്റെ ചിരി

ചുടലനൃത്തം ചവിട്ടുന്നു തിന്മകൾ അടറിയാർത്തു ചിരിക്കുന്നു നാട്ടിലായ്‌ കൊടികൾകെട്ടിപ്പറക്കുന്നു നിത്യവും മർതൃരുധിരം ചിതറുന്നു വീഥിയിൽ. ഇവിടെയീഗ്രാമഭൂവിതിൽ കൗമാര കൗതുകങ്ങൾ തേടും കലികയെ തഞ്ചമോടെ വലയിലാക്കീടുന്നു മാംസദാഹകശ്‌മലക്കൂട്ടങ്ങൾ അധമമാർഗ്ഗങ്ങളൈശ്വര്യമാക്കിയ അതിരുകാക്കുന്ന സൗധങ്ങൾ തീർത്തതിൽ മോദമോടെ മദനോത്സവങ്ങളാൽ മദിരമോന്തിക്കഴിയുന്നു മാന്യത ജാതിചിന്തതന്നേണികൾ തീർത്തിവർ കേറിയെത്തിടുന്നുന്നതശ്രേണിയിൽ പീഡനങ്ങൾ കലയാക്കു,മിബിലീസുകൾ പോയിടുന്നു സഫാ,മാർവ്വതേടി കരയുവാനിറ്റു കണ്ണുനീരില്ലാതെ മാനഹാനിയാല...

നിഷാദകേളി

വനാന്തരത്തിന്റെ നിഗൂഢതയും വന്യതയുടെ തീവ്രതയുമറിയാതെ വനജ്യോത്സ്‌ന തേടിയ മാൻപേട... ഏതോ വേടനയച്ച മല്ലീസായകം മാറിലൂടൂർന്നിറങ്ങി ഇന്ദ്രിയങ്ങളെയുണർത്തി സിരകളിലനുഭൂതി നിറച്ച നിമിഷം... തനിക്ക്‌ ഏറ്റവും വിലപ്പെട്ടത്‌ നഷ്‌ടപ്പെട്ടതറിയാതെ കാടകങ്ങളിൽ കിനാവിന്റെ കളിയോടം തുഴഞ്ഞവൾ... വളളിക്കുടിലിൽ പനിനീർ തൂകിയ പനിമതിയെ കാർമേഘങ്ങൾ മൂടി പൂക്കൾ പൊഴിച്ച നക്ഷത്രകന്യമാർ മുകിൽ മറവിൽ ഓടിയൊളിച്ചു. കാട്ടുപൊന്തകളിൽ കുറുനരികൾ ഓലിയുയർത്തി ചീവീടുകൾ അസഹ്യമായ്‌ മൂളി അവളുടെ കനവിൻ തോണി കണ്ണീർക്കയത്തിലുലഞ്ഞ്‌ മുങ്ങി അപ്പൊഴും ത...

നൊമ്പരസ്‌മൃതികൾ

ഹൃദയത്തിന്റെ താളുകളിൽ നൊമ്പരപ്പാടുകൾ കോറിയിട്ട്‌ 2006 ജനുവരി 26ന്‌ അനശ്വരതയിലേക്ക്‌ പറന്നുപോയ ശലഭജൻമത്തിന്റെ ഓർമയ്‌ക്ക്‌.... വിജനമാംതീരത്തെ പാഴ്‌മണ്ണിലെന്തിനീ- പൊൻമണിത്തംബുരു നീയുടച്ചു? നിൻ ശ്രുതി ചേർന്നതാം രാഗങ്ങൾക്കേവരും ചെവിയോർക്കെ തന്ത്രികൾ പൊട്ടിച്ചതെന്തിനി? നിന്റെ കരാംഗുലിയു,തിർത്തൊരാപ്പൂക്കളെ കോർത്തൊരു ഹാരമായ്‌ തീർത്തൊരീ വേളയിൽ വിണ്ണിലെത്താരകത്തോഴരോടൊത്തിത്‌- കണ്ട്‌ ചിരിക്കുകയല്ലേ, യിന്നുനീ- കണ്ട്‌ ചിരിക്കുകയല്ലേ... മൃത്യുവരിച്ചു നീ പോയ്‌മറഞ്ഞെങ്കിലും അമൃതുണ്ടുനിൽപൂ നിൻ വാക്കും വരികള...

പ്രതീക്ഷ

വിഷുപക്ഷി വീണ്ടുമണഞ്ഞു വിഷാദമാം വിണ്ണിൻ മിഴികൾ നിറഞ്ഞു സംക്രമപ്പുലരിക്ക്‌ ചൂടുവാൻ കരുതിയ കണിമലരെല്ലാം കരിഞ്ഞുപോയി! കായലിന്നോരം വിജനമായെൻ പ്രിയ കാമിനിയെങ്ങുനീ പോയ്‌മറഞ്ഞു. നിൻ രാഗഭാവം വിടർത്തിയ പൂക്കളും, എവിടെ? നിൻ മൊഴികേട്ട്‌ കുറുകുന്ന പ്രാക്കളും നിമിഷാർധഭ്രമമല്ല പ്രേമമെന്നുള്ളിൽ നിർമലസ്നേഹാർദ്രഭാവമല്ലോ എന്നന്തരാത്മാവിനുള്ളിൽ നിനക്കായി മലരിട്ട കവിതതൻ പൂക്കൾ കൊഴിഞ്ഞുപോയ്‌ നിന്നോർമ്മ തീർത്ത പ്രണയകുടീരത്തിൽ നെയ്‌ത്തിരി കത്തിച്ച്‌ കാത്തിരിപ്പൂ വരിക നീ കൺമണി രജനിതൻ തേരേറി മേടപ്പുലരിയിൽ കണിയൊരുക്കാ...

മഴ

മഴ ചിലർക്ക്‌ പ്രണയമാകുന്നു പ്രണയം ചിലർക്ക്‌ മഴയാകുന്നു. ചോർന്നൊലിക്കുന്ന കൂരക്കുകീഴെ നിദ്രയുടെ നിലവറയിലിറങ്ങവെ വിശപ്പിന്നദൃശ്യകരങ്ങൾ പിന്നോട്ട്‌ വലിക്കവെ തളർന്ന്‌ വിഴുന്നവർക്ക്‌ മഴ കണ്ണീരാകുന്നു മിന്നൽ പിണരുകൾ മണ്ണിൻ തന്ത്രിമുറുക്കി കാറ്റിൻ ലോലകരങ്ങൾ ശ്രുതിമീട്ടവെ മഴ ചിലർക്ക്‌ സംഗീതമാകുന്നു വികാരദ്യുതിയുണർത്തി ഭൂമിയുടെ ഗർഭഗൃഹത്തിൽ ധാരയൂർന്നിറങ്ങി ജീവന്റെ പുതുനാമ്പ്‌ മുളക്കുന്നു മഴയെത്ര സുന്ദരം! Generated from archived content: poem2_june4.html Author: k_babu...

പാട്ട്‌ മറന്ന പൈങ്കിളി

പാഞ്ഞിടുന്നു ഞാൻ പാതയിലൂടവെ പാട്ട്‌ മറന്നൊരെൻ പൈങ്കിളിക്കൂടുമായ്‌ ഏറെനാളായീ വഴിത്താരയിൽ എന്റെ പൊൻകിളി മിണ്ടാതെയായിട്ട്‌ കാഴ്‌ചയോരോന്നു കാണവേ കരളിനെ കോർത്ത്‌ മെല്ലെ വലിക്കുന്നു ചൂണ്ടയിൽ പേർത്ത്‌ പതുങ്ങി പോകുന്നു ഞാനെന്റെ നേർത്ത ചിന്തതൻ തേരേറിയങ്ങനെ! പാറപോലെ പദമൂന്നിനിൽക്കുവാൻ പോയിടുന്നു റോക്കറ്റുപോലെ ഞാൻ അപ്പോഴൊക്കെയെൻ പൈങ്കിളിക്കൊന്നുമേ അന്നമില്ലാത്ത നാളുകളല്ലയോ പിന്നെയെങ്ങനെ പാടുമെന്നോമന പിഞ്ചുനാവനക്കീടുന്നതെങ്ങനെ കെഞ്ചുവാനറിവീലൊരിക്കലും കൊഞ്ചുവാൻ മാത്രം ശീലിച്ചതല്ലയോ. ഈർച്ചയുണ്ടെനിക്കീവ...

തീർച്ചയായും വായിക്കുക