കെ. സുരേശൻ
തെയ്യക്കോലങ്ങളുടെ മുഖത്തെഴുത്ത്
ഉത്തരകേരളത്തിലെ അനുഷ്‌ഠാനകലകളിൽ അഗ്രഗണ്യമായ സ്‌ഥാനം അലങ്കരിക്കുന്ന തെയ്യം കലാരൂപങ്ങൾ മാത്രമാണ് വ്യാപകമായ മുഖത്തെഴുത്തുകൊണ്ട് ഭാവാഭിനയങ്ങളെ പൂർണ്ണതയിലെത്തിക്കുന്നത്. അനുഷ്‌ഠാനപരമായ തെയ്യക്കോലങ്ങൾ കാസർഗോഡിന്റെയും കണ്ണൂരിന്റെയും ഇടയിലുളള കാവുകളേയും ക്ഷേത്രങ്ങളേയും പളളിയറകളേയും കോട്ടങ്ങളേയും ഉൽസവത്തിമർപ്പിൽ ആറാടിക്കുകയാണ് പതിവ്. തെയ്യം (കോലം) കലാകാരനെ ഏൽപ്പിക്കുന്ന ‘തെയ്യംകൊടുക്കൽ’ ചടങ്ങുമുതൽ അവസാനിക്കുന്നതുവരെയും മുഖത്തെഴുത്തിന് വളരെ പ്രാധാന്യം കല്പിക്കുന്നു. സ്ര്തീതെയ്യക്കോലങ്ങൾക്കും പുരുഷതെ...