സച്ചിദാനന്ദൻ
എന്റെ കവിത… എന്റെ ഭാഷ
“...........കവിത ഒരു മതമാണ്. ..........
ഈ മതത്തിലില്ല പുണ്യവും പാപവും
ഇല്ല പ്രവാചകരും സുവിശേഷവും
നല്ല കവിത എഴുതാത്തവർപോലും-
നരകത്തിൽ പോകുന്നില്ല
നായയോടൊപ്പം അതൊന്ന് കാണുകമാത്രം ചെയ്യുന്നു.
അവിടെ തന്റെ വായനക്കാരെയും...
കവിതയിൽ വിശ്വസിക്കുന്നവർ കൂട്ടം ചേരുന്നില്ല
മതം മാറ്റുന്നില്ല....
വിഗ്രഹമില്ലാത്തതിനാൽ വിഗ്രഹത്തിന്റെ പേരിൽ കലഹിക്കുന്നില്ല.
ക്ഷേത്രമില്ലാത്തതിനാൽ മറ്റാരുടെയും ക്ഷേത്രം തകർക്കുന്നില്ല.
അവർ ഒറ്റൊക്കൊറ്റക്ക് വിഷം കഴിക്കുന്നു...