ജ്യോതിഷ് വെമ്പായം
വാടകവീട്
ചൂലുകൊണ്ട് സകല ശാപങ്ങളും അടിച്ചുവാരി വേസ്‌റ്റ് ടബ്ബയിലിട്ടു. മുറി തുടച്ച് വൃത്തിയാക്കി. എന്നിട്ടും പോകാതെ വലകെട്ടിക്കിടക്കുന്ന പിറുപിറുക്കലുകളും ഏങ്ങിക്കരച്ചിലുകളും കമ്പ് കൊണ്ട് കുത്തി ചുഴറ്റിയെടുത്തു കളഞ്ഞു. കലണ്ടറിനടിയിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു. കിഴക്കൻകാറ്റിനൊപ്പം ജാലക വിജാഗിരി ഇളകി, പല്ലുഞ്ഞെരിഞ്ഞു. പുസ്‌തകം തട്ടിക്കുടഞ്ഞപ്പോൾ കൊമ്പുള്ള അക്ഷരങ്ങൾ തല വലിച്ചു. മേശവിളക്ക് കുനിഞ്ഞ് ഉറക്കം തുടങ്ങി. കട്ടിലിലിരുന്നപ്പോൾ അടക്കിപ്പിടിച്ച ശീൽക്കാരം കേട്ടു. തലയണയിൽ ഓർമ്മകളുടെ എണ്ണമയം...
മൂന്നു കഥകൾ
1. മതം ‘ഇത് ഹിന്ദുവിന്റെ രക്തത്തിന്.’ അയാൾ ഗ്ലാസ്സുയർത്തി പറഞ്ഞു. ‘ഇത് ഇസ്ലാമിന്റെ രക്തത്തിനും ഇത് ക്രിസ്ത്യാനിയുടേതിനും...’ അയാൾ വീണ്ടും വീണ്ടും ഗ്ലാസ്സുയർത്തി. അഞ്ചു നിമിഷങ്ങൾക്കകം അയാൾ ആവിയായിപ്പോയി. 2. പ്രണയത്തിന്റെ ഫോർമുല ഞാനവൾക്ക് അഞ്ചു പനിനീർപ്പൂക്കൾ കൊടുത്തു. ഒരെണ്ണം മാത്രമെടുത്ത് അവൾ ബാക്കി നാലും വലിച്ചെറിഞ്ഞു കളഞ്ഞു. ‘പ്രണയിക്കാൻ ഈയൊരെണ്ണം ധാരാളം..’ അവൾ പറഞ്ഞു. ഞാനവൾക്ക് ഒരു പനിനീർപ്പൂവ് മാത്രം കൊടുത്തു. അതു പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് അവൾ ക്രൂദ്ധയാ...
ചതുരക്കാഴ്‌ച
ചൈതന്യ ഐ ക്ലിനിക്കിനു മുന്നിൽ പതിവിൽ കവിഞ്ഞ പാർക്കിംഗ് കണ്ടപ്പോൾ അവുക്കർ ഹാജി അത്ഭതപ്പെട്ടു. വെള്ളിയാഴ്‌ചകൾ പൊതുവേ തിരക്കുള്ള ദിവസമല്ലല്ലോ.... ഡോക്‌ടർ സക്കറിയ ആണെങ്കിൽ നാലഞ്ച് ദിവസമായി അവധിയിലാണ് താനും.... ചിലപ്പോൾ മേനോൻ ഡോക്‌ടറും ഭാര്യ കമലയും ഇന്ന് പരിശോധനക്ക് എത്തിയിട്ടുണ്ടാവും. അതായിരിക്കുമോ ഇന്നത്തെ തിരക്കിനു കാരണം?.... എന്തായാലും ഇന്ന് നാലഞ്ചു കസ്‌റ്റമേഴ്‌സിനെയെങ്കിലും കിട്ടാതിരിക്കുകയില്ല. ക്‌ളിനികിന് മുന്നിലെ തിരക്കുള്ള റോഡ് ശ്രദ്ധയോടെ മുറിച്ചു കടന്നു ഹാജി എതിർവശത്തുള്ള ‘നയന ഒ...