jyothikrishnan
പെഴച്ചവൾ ( ഭാഗം 2 )
താടിയും മുടിയും വളർത്തിയ ഒരാൾ, എനിക്കെന്തോ പന്തികേട് തോന്നി. നമ്മൾ നിരന്തരം വായിക്കുന്ന പീഡനകഥകൾ എന്റെ മനസിലൂടെ ഒരു നിമിഷം കടന്നു പോയി.അയാളുടെ കൈയിൽ ഒരു കുപ്പി ഉണ്ടായിരുന്നു, അതിൽ എന്തോ മദ്യം ആയിരിക്കും, അതയാൾ വായിലേക്ക് കമഴ്ത്തി. ഞാൻ വേഗം മുമ്പോട്ട് ഓടി, അടുത്ത വീട്ടിലെ മനോജണ്ണൻ, എനിക്ക് മുൻപിൽ നിക്കുന്നു. സമാധാനമായി പുള്ളി ഞങ്ങളുടെ അയൽവാസിയാണ് രണ്ട് വയസ്സുള്ള കുഞ്ഞുമോളുണ്ട്. അവളുടെ കൂടെ ഞാൻ എപ്പോഴും കളിക്കാറുണ്ട്.
അണ്ണന്റെ അരികിൽ കൂടി ഞാൻ നടന്നു. ആരോ എന്റെ മുടിയിൽ പിടിച്ചു പിറകോട്ടു വലി...
പെഴച്ചവൾ
പുതിയ പട്ടുപാവാടയിൽ ചെളിയൊന്നും പറ്റാതിരിക്കാൻ വേണ്ടി അൽപം ഉയർത്തിപ്പിടിച്ച് ഞാൻ ഓടി. ഊണു കഴിക്കുന്നേനു മുൻപ് വീടെത്തണം. തീരുവോണമായിട്ട് പോകേണ്ടന്ന് അച്ഛനും അമ്മയും പറഞ്ഞതാണ്. പക്ഷെ സ്കൂൾ തുറക്കുന്നതിന് മുൻപ് എനിക്ക് നോട്സ് മുഴുവൻ എഴുതിത്തീർക്കണം. ഓണാവധിക്ക് മുൻപ് പിടിച്ച ഒരു പനി കാരണം രണ്ട് ദിവസത്തെ ക്ലാസ് എനിക്ക് നഷ്ടമായി. ആ ദിവസത്തെ നോട്സ് ആശയുടെ കൈയ്യിൽ നിന്നും വാങ്ങാനാണ് ഞാൻ പോയത്. എന്നും എന്റെ കാസ്സിൽ ഞാനായിരുന്നു ഫസ്റ്റ്. അത് കൊണ്ട് തന്നെ ആശയുടെ അച്ഛനമ്മമാർക്ക് എന്നെ വലിയ കാ...