ജ്യോതി ഹരിദാസ്
വേനല്ക്കുടീരം
അമ്മയുടെ മെല്ലിച്ച കൈത്തണ്ടകള്‍ തന്നില്‍ നിന്നും അടര്‍ത്തി മാറ്റുന്നതറിഞ്ഞ അയാള്‍ തികഞ്ഞ നിര്‍വികാരത പോലെ എന്തോ ഒന്നിനെ ചേര്‍ത്തു പിടിച്ചും കൊണ്ട് കോസടിയുടെ വശത്തു നിന്നും എഴുന്നേറ്റു നിന്നു. അയല്‍ക്കാരന്‍ കൂടിയായ ഡോക്ടര്‍ കണ്ണുകള്‍ ചേര്‍ത്തടക്കുന്നത് ഒരു നിഴല്‍പോലെ കണ്ടുംകൊണ്ട് അല്പ സമയം കൂടി അവിടെ അങ്ങിനെ തന്നെ നിന്നു. പിന്നീട് സാവധാനം മുറിയില്‍ നിന്നും പുറത്തേക്ക് കടന്നു. ആ നിമിഷത്തില്‍ അതല്ലാതെ എന്താണ് ചെയ്യേണ്ടത് എന്നയാള്‍ക്ക് തീരെ തീര്‍ച്ചയില്ലായിരുന്നു. ഭാര്യയുടെയും മകളുടെയു...