ജ്യോതിബായ് പരിയാടത്ത്
അലക്ക്
നിറുകയിൽ
വേനൽ തിളച്ച നട്ടുച്ചയ്‌ക്ക്
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം
അനങ്ങാതായി.
കറങ്ങി മടുത്ത അഴുക്കിന്
അടിത്തട്ടിൽ വിശ്രമം.
ജാക്കറ്റിൽ നിന്നൊരു ഹുക്കും
പോക്കറ്റിൽ നിന്നൊരു നാണയവും
പതനുരയിൽ താഴേക്ക്.
തുണികൾ വ്യാകുലരായി,
യന്ത്രം ധ്യാനത്തിൽ...
ഉഷ്ണം പഴുപ്പിച്ച ഉടലുകൾ
അകായിൽ ഉറകൾ ഊരി
ഊഴം കാത്ത് ഉറകൾ പെരുകി
ഉടലുകൾ കുതിർന്നു.
പ്രാചീനമൊരു വംശസ്മൃതിയിൽ
സാകല്യം, യന്ത്രസമാധി.
അന്തിക്കറച്ചു നിൽക്കാതെ
“അമ്രാളെ” വിളിയില്ലാതെ
തലമു...