ജൂനി. ഇ
ഒരു പ്രണയത്തിന്റെ ഓർമ്മയ്‌ക്ക്
പ്രിയപ്പെട്ട നക്ഷത്രപ്പക്ഷിക്ക്, നിലാവ് നാഴി മാത്രം. മീനവെയിലാവാം ആവശ്യത്തിന്. പുഴയുടെ മിഴിനീര് രണ്ടു കപ്പ്. നെഞ്ചിലെ തീക്കനൽ ആവോളം. പിന്നെ, നോവിന്റെ ഗർഭനാളം. അതിൽ കരിഞ്ഞ സ്വപ്‌നം കോരി നിറക്കുക... ഗർഭാലസ്യത്തിൽ തളർന്നു കിടക്കുക... കടിഞ്ഞൂൽകർണ്ണനെ സ്വപ്‌നം കണ്ടുറങ്ങുക...! അന്നു വന്നപോലെ ഇനിയും വന്നേക്കാം; ഒരു വാക്കിനപ്പുറം തിളക്കുന്ന സൂര്യൻ...! രതിയെന്നും ലിംഗനാളത്തിന് നിത്യസായൂജ്യത്തിൻ പുനർജന്മ താളം. എന്നും, സ്‌ഖലന നാളത്തിൽ തൂങ്ങുന്നു; പുരുഷ പ്രണയം! പെണ്ണേ... പിന്നെയും നീ തപിക്ക...