junaidaboobakar
പൊനോന്‍ ഗോംബെ
ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ അധിനിവേശ സേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ആഫ്രിക്കന്‍ ജനതയുടെ ദുരന്ത ജീവിതത്തിന്റെ ചിത്രീകരണമാണ് പൊനാന്‍ ഗോംബെ. സൊമാലിയയിലെ മൊഗാദിഷുവിലെ മത്സ്യ ബന്ധന തൊഴിലാളിയായ സുലൈമാന്‍ ഭീകരാക്രമണത്തിന്റെ പേരില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ തടവിലാകുന്നതും തുടര്‍ന്ന് നേരിടേണ്ടി വരുന്ന പീഡനപരമ്പരകളുമാണ് നോവലില്‍ പറയുന്നത്. മലയാളി വായനക്കാര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്ക്കാരത്തേയും രാഷ്ട്രീയത്തേയും ജുനൈദ് അബുബക്കര്‍ ഈ നോവലില...