ജൂലിയറ്റ് ആന്റണി
പൂത്താങ്കിരി പക്ഷികള്‍
പലവുരി പലദിനം കേട്ടു ഞാന്‍ ജാലകവാതിലില്‍
കളകളാരവം ചൊരിയുന്ന ആ സൗന്ദര്യത്തിടമ്പുകള്‍
ഇളം ചാരനിറത്തിലാ പൂത്താങ്കിരി കിളിക്കൂട്ടം
അതിന്റെ ജല്പ്പനം മഹത്തരമല്ലേ ഈ ധരയില്‍
പൊട്ടൊന്നൊരുച്ചമയക്കത്തില്‍ ഞെട്ടി ഞാനെഴുന്നേറ്റു
രണ്ടു ചകോരപക്ഷികള്‍ ശകാരിക്കുന്നീ പാവങ്ങളെ
ഇടിലുഴക്കം പോലെ ശബ്ദായമാനമാക്കി അന്തരീക്ഷം
എല്ലാ നോട്ടവും ശ്രദ്ധയും പിടിച്ചു പറ്റീ ഞാനും
പൂത്താങ്കിരികളുടെ കിലുക്കവും കുലുക്കവും
മാമരച്ചില്ലകളില്‍ സീല്‍ക്കാരമുയര്‍ത്തുമ്പോള്‍
എന്തൊരു മനോഹാര്യം ചിത്തത്തില്‍ സ്വരൂപിക്കാന്‍
പ...
രമണീയം
മന്ദാരപ്പൂവുകൾ മാലയായ്‌കോർത്തൊരു ചാരുതചേരും അളകങ്ങൾ പറ്റുന്ന കാർകൂന്തൽ ഭംഗിയിൽ ചീകിയൊതുക്കിയ സൗവർണ സിന്ദൂരം പോലെ വദനവും നീണ്ടിടംപെട്ടൊരു കണ്ണുകൾ വശ്യവും കോമളഗാത്രി തൻ ശൃംഗാരരൂപവും തുള്ളിത്തുളുമ്പുന്ന മാറിടഭംഗിയും നീ എത്ര സുന്ദരി എത്ര മനോഹരി. നല്ലിളം റോസിനെ വെല്ലുന്ന ചോളിയും സപ്തവർണങ്ങളും ചേരുന്ന ചേലയും അന്നനടയും നിതംബത്തിൻ ഭംഗിയിൽ ആരും കൊതിക്കുന്ന മോഹനഗാത്രി നീ പ്രാരാബ്ധ ഭാണ്ഡം പേറുന്ന വൃദ്ധന്റെ സീമന്തസൗഭാഗ്യമുള്ള നീ ദൗർഭാഗ്യവും ഭീകരസോദരന്മാരുടെ എണ്ണത്തിൽ നീയും ഹാ നിന്നുടെ സ്വപ്നങ്ങളും ചത്തു മ...
പ്രതിഭ
പടുതയിൽ വിരുതയാം ഝാൻസിറാണിയെ സമാരാധ്യയാം ഇന്ദിരാഗാന്ധിയെ അന്നാചാണ്ടിയെ, ഫാത്തിമാ ബീഗത്തെയും കടത്തിവെട്ടിക്കൊണ്ടൊരു പ്രതിഭയിതാ അബലകളാം നമുക്കെന്നുമഭിമാനിക്കാം ഓമനപ്പേരോ അബലയെന്നാകിലും ഭരണയന്ത്രം തിരിക്കുവാൻ ത്രാണിയുള്ളവർ ഈ അബലകൾ ഇതോ അവർ തൻ പടുതയും ഓരോ ഭവനവും ഒരു സാമ്രാജ്യമല്ലേ നാരീമണികൾ അവിടെക്കിരീടമണിയുന്നു വിദ്യയും, ഭക്ഷ്യം, ആരോഗ്യം സാമ്പത്തികവും സമ്മേളിക്കുന്നിവിടെ ഒരൊറ്റ പ്രതിഭയിൽ ത്യാഗമെന്നോമനപ്പേരു വിളിക്കും സർവ്വം സഹയാകും നാരിതൻ സാരഥ്യം പ്രതിനിധിയല്ലോ നമ്മുടെയീ പ്രതിഭയും ആദരിക്കുന്നോരോ...