ജെ.ആർ.പ്രസാദ്
സച്ചിദാനന്ദൻ സമാഹരിച്ച മൂന്നാമിടം
ഗൾഫ് പ്രവാസി കവികളുടെ തിരഞ്ഞെടുത്ത കവിതകളാണ് ഇതിൽ. സച്ചിദാനന്ദന്റെ ദീർഘപഠനം പുസ്‌തകത്തിന് കരുത്തായി. ഗൃഹാതുരത്വത്തിന്റെയും കഠിനമായ ജീവിതയാഥാർത്ഥ്യങ്ങളുടെയും തുടിപ്പുകൾ കവിതകളിൽ തെളിയുന്നു. കരുണാകരൻ, അസ്‌മോ പുത്തൻചിറ, സത്യൻ മാടാക്കര, രാംമോഹൻ പാലിയത്ത്, സർജു ചാത്തന്നൂർ, ലാസർ, ഡി.സിൽവ, അനൂപ്‌ചന്ദ്രൻ, ടി.വി.അനിൽകുമാർ എന്നിവരാണ് കവികൾ. രേഖാചിത്രങ്ങൾ പുസ്‌തകത്തിന് അലങ്കാരമായി. പ്രസാഃ കറന്റ്, തൃശൂർ. വില ഃ 40 രൂപ. Generated from archived content: book2_mar...
എം.ടി.വാസുദേവൻ നായർ രചിച്ച ദയ
അറബിക്കഥയിൽ നിന്നെടുത്ത ദയ എന്ന പെൺകുട്ടിയെക്കുറിച്ച് വർഷങ്ങൾക്കുമുൻപ് എം.ടി. എഴുതിയ കൃതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തിരക്കഥയാണിത്. ക്യാമറാമാൻ വേണു ആദ്യമായി സംവിധാനം ചെയ്‌ത ‘ദയ’ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടോടിക്കഥയുടെ അന്തരീക്ഷം നിലനിറുത്തി സിനിമയുടെ സാദ്ധ്യതകൾക്കു പ്രാധാന്യം നല്‌കി രചിച്ച ഈ തിരക്കഥാഗ്രന്ഥം ഒറ്റയിരിപ്പിനു വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്. പ്രസാഃ ഒലീവ് വില ഃ 55 രൂ. Generated from archived content: book2_june.ht...