ജോയെൽ
വീടുകൾ എവിടെ തുടങ്ങണം
സ്വപ്‌നങ്ങൾ ഉരുണ്ടുകൂടുന്ന കൊച്ചിനഗരത്തിലേക്ക് ഒരു രാത്രികൂടി തിരക്കി വന്നു. ഐ.ടി. സാമ്രാജ്യം അപ്പോഴും തിരക്കിനുള്ളിൽത്തന്നെ. വൈദ്യുതവിളക്കുകൾ സദാപ്രഭ പരത്തുന്ന അടഞ്ഞ ശീതീകരിച്ച മുറിയിൽ രാത്രി വരുന്നതോ പോകുന്നതോ..... ആരും ഗൗനിക്കാറില്ല ചാറ്റി‘ക്കൊണ്ടിരിക്കുമ്പോൾ കിട്ടുന്ന ഒരു ഒ.കെ.യാണ് അവനവന് ഭാരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ജോലിയിൽ നിന്നുള്ള വിടുതലായി കണക്കാക്കുക. കംപ്യൂട്ടർ ടേബിൾ വലിപ്പമുള്ള ക്യാബിനിൽ നിന്ന് ഒരാൾ ഇറങ്ങുമ്പോഴേ മറ്റൊരാൾ കയറുകയായി. ഇ-സ്‌മോഗ് നിറഞ്ഞുകവിയുന്ന ഹാളിനുള്ളിലെ തിക്...