Home Authors Posts by ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം
83 POSTS 0 COMMENTS
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

കെസിഎസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ 2021-2022 പുതിയ...

ഡിട്രോയിറ്റ്: കെസിഎസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ 2021-2022 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്‌സ് കോട്ടൂര്‍ (പ്രസിഡന്റ്),  ജെയിംസ് കുപ്പ്‌ളിക്കാട്ട് (വൈസ് പ്രസിഡന്റ്), സിറില്‍ വാലിമറ്റം (സെക്രട്ടറി), ബിജു തോമസ് തേക്കിലക്കാട്ടില്‍ (ജോയിന്റ് സെക്രട്ടറി),  ജെറിന്‍ മാത്യു കൈനകരിപ്പാറയില്‍ (ട്രഷറര്‍) എന്നിവരും നാഷണല്‍ കൌണ്‍സില്‍ മെംബേഴ്‌സായി സാബു കോട്ടൂര്‍  തോമസ് (റ്റിജു) സിറിയക് പൊക്കാംതാനം എന്നിവരും, കമ്മിറ്റി മെമ്പേഴ്‌സായി, സ്റ്റീഫന്‍ കുര്യാക്കോസ് താന്നിക്കുഴിപ്പില്‍, സുനില്‍ ...

കനേഡിയന്‍ മലയാളി നിര്‍മ്മാതാക്കളുടെ ‘മഹത്തായ...

എഡ്മന്റന്‍: സൂരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ജോഡി ആയി അഭിനയിക്കുന്ന 'ദി ഗ്രേറ്റ ്ഇന്ത്യന്‍ കിച്ചന്‍' ജനുവരി 15 നു നിസ്ട്രീം ഓടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുകയാണ്. കുഞ്ഞുദൈവം, രണ്ടു പെണ്‍കുട്ടികള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ ബേബിയാണ്, ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങളുടെ അടിസ്ഥാനമായ അടുക്കളയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃതം രൂപപ്പെടുത്തിയിരിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും മ...

പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ് വ്യവസ്ഥ-  സെ...

ആല്‍ബര്‍ട്ട: ഐഎപിസിയുടെ വെബ് സീരീസ്  മീറ്റിംഗുകളുടെ ഭാഗമായി, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകള്‍  സംയുക്തമായി "പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്വ്യവസ്ഥ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രത്യേക ക്ഷണിതാക്കളായ ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ്(ജംസെത്ജി ടാറ്റ സ്കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസ്, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ, ഇന്ത്യ), ഡോ. എടയങ്കര മുരളീധരന്‍  (സ്കൂള്‍ ഓഫ് ബിസിനസ്-മാക്ഇവാന്‍ യൂണിവേഴ്‌സിറ്റി, എഡ്മണ്ടന്‍, കാനഡ) എന്നിവര്‍ കോവിഡിന...

സര്‍ഗം ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍

സാക്രമെന്റോ: കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ മലയാളികളുടെ കൂട്ടായ്മയായ സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) ഇത്തവണത്തെ ക്രിസ്മസ് , പുതുവത്സരാഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയി നടത്തി. നിരവധി കുടുംബങ്ങളുടെ  ഒത്തുചേരലും ഡിന്നര്‍ പാര്‍ട്ടിയുമായി ക്രിസ്മസ്സും പുതുവത്സരവും വര്‍ഷങ്ങളായി ആഘോഷിച്ചുവന്നിരുന്ന സര്‍ഗം, കൂടിച്ചേരലുകള്‍  സാധ്യമല്ലാത്ത ഇത്തവണത്തെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്തു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ആണ്  വിര്‍ച്വല്‍ ഒത്തുകൂടല്‍ നടത്തിയത്. എന്നും വ്യത്യസ്തതയാര്‍...

പ്രവാസി കാർട്ട് ഷിക്കാഗോയിൽ

ഷിക്കാഗോ: കോവിഡിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍  ഇന്ത്യന്‍ സമൂഹത്തിന് അവശ്യസാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന പുതിയ സംവിധാനം ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ഇന്ത്യന്‍ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും വീട്ടില്‍ ഇരുന്നുകൊണ്ട് ഷോപ്പ് ചെയ്യാനുള്ള സംവിധാനമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യാ പ്രസ്സ്ക്ലബ്ബ് ഓണ്‍ നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വിര്‍ച്വല്‍ പ്രസ് മീറ...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓഫ് അമേരിക്ക ദേശീയത...

          ന്യൂയോര്‍ക്ക്: ഐ.ഒ.സി യുഎസ്എയുടെ സുഗമമായ നടത്തിപ്പിനും, ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ പരിചയ സമ്പന്നരായ ആറ് പുതിയ സെക്രട്ടറിമാരെ ദേശീയ തലത്തില്‍ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും തെരഞ്ഞെടുത്തു. അവരുടെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ അംഗങ്ങളെ സമാഹരിക്കുന്നതിനും, കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. ലോകവ്യാപകമായി അനുഭവിച്ചുവരുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ സമ...

ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്റെ മാതാവ് മുന്‍ അധ്യ...

തിരുവല്ല തോട്ടത്തില്‍ പരേതനായ റ്റി ഓ ഉമ്മന്റെ  പത്‌നിയും, തിരുവല്ല സി എം എസ്  ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന ചിന്നമ്മ ഉമ്മന്‍ (98) നിര്യാതയായി. കുഴിക്കാല പുതുപ്പറമ്പില്‍ മേമുറിയില്‍ പരേതനായ വര്‍ഗീസ് കൊച്ചുകുഞ്ഞിന്റെ പുത്രിയാണ്. സി എസ് സ ഐ മഹായിടവക മുന്‍ ട്രഷററും, വൈദിക സെക്രട്ടറിയുമായിരുന്ന വെരി റവ റ്റി ഓ ഉമ്മന്‍, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ ട്ര ഷററും , ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം യു എസ എ പ്രസിഡണ്ടും ഇന്ത്യന്‍  ഓവര്‍സീസ്  കോണ്‍ഗ്രസ് കോണ്‍സുലര്‍ ആന്‍ഡ് ഗവണ്മെന്...

സര്‍ഗം; ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം

  കലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ "ഉത്സവ് സീസണ്‍ 2' എന്നപേരില്‍ ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധിനിര്‍ണയിക്കുന്ന ഈ പരിപാടിയുടെ ഗ്രാന്റ് ഫൈനല്‍ ഫെബ്രുവരി 28ന് നടത്തും. വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഡിസംബര്‍ 16 വരെ മത്സരത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ...

റേച്ചല്‍ ജെയിംസ്(59) നിര്യാതയായി

ഫിലഡല്‍ഫിയ: കോഴഞ്ചേരി കാവുംപടിക്കല്‍  കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ  ഭാര്യ  റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. മക്കള്‍: ജെമി  ജെയിംസ്  തോമസ് (ഡാളസ്), ജിമ്മി ജെയിംസ് (ഫിലഡല്‍ഫിയ) മരുമക്കള്‍: സൂസന്‍ ജേക്കബ്, സുസ്മിത  ജിമ്മി കൊച്ചുമക്കള്‍: ജെസ ജെയിംസ്, എബ്രിയല്‍ ജെയിംസ് സംസ്കാരം പിന്നീട്.

ആലീസ് എബ്രഹാം കാല്‍ഗറിയില്‍ നിര്യാതയായി

കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ്  എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്‌നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി . 1969 ല്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായി കാനഡയിലെ ഒന്റാരിയോയില്‍ എത്തിച്ചേര്‍ന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാല്‍ഗറിയിലുമായി വിവിധ ആശുപത്രികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ കുടുംബസമേതം കാല്‍ഗറിയില്‍ സ്ഥിരതാമസമാക്കിയിരുന്നു. നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു. കൂടാതെ തന...

തീർച്ചയായും വായിക്കുക