ജോയി ഒറവണക്കുളം, ചിക്കാഗോ
ന്യായാധിപന്മാർ വിമർശനത്തിന് അതീതരാകുമ്പോൾ
നിർബന്ധിത നാർക്കോ അനാലിസിസ്സ് പരിശോധന ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ജസ്‌റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ ഉൾപ്പെട്ട സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റെ വിധിന്യായം സി.ബി.ഐ. പോലുള്ള ഉന്നത കുറ്റാന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭൂരിപക്ഷം നിയമവിദഗ്‌ധരും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ കർണ്ണാടകയിൽ നിന്നും വന്നൊരു കേസ്സിൽ പുറപ്പെടുവിച്ച ഈ വിധീന്യായത്തിൽ അസ്വാഭാവികമായി അവരൊന്നും അന്ന് കണ്ടിരുന്നില്ല സിസ്‌റ്റർ അഭയയുടെ കൊലപാതക അന്വേഷണപുരോഗതി സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നവ...