ജോയ് നെടിയാലിമോളേല്‍
പ്രളയം വന്നനാൾ
മണ്ണിൻ സുഗന്ധമൊലിച്ചുപോയ് കടലിലേ-
യ്ക്കരയരറിഞ്ഞെത്തി നാട്ടിലേയ്ക്ക്....
കടലിലേയ്ക്കെന്നപോൽ പാഞ്ഞവർ പ്രളയത്തിൽ-
തണ്ടുവലിച്ചു മുന്നേറി, മുന്നിൽ...,
വലവീശു,മുദ്യേഗത്തോടവർ മനുജരെ
സുരക്ഷരായെത്തിച്ചു കരയിലേക്ക്...
ഓടയിൽനിന്നുമാ……..,മേടയിൽനിന്നു-
മുയരുന്ന രോദനം-
കേട്ടവരോടി- പലദിക്കിലേക്കും..
ജീവിതം ഹോമിച്ചു പടുത്തൊരാക്കൂരയും
നിലമ്പൊത്തിവീണുടഞ്ഞെൻകണ്മുമ്പിലപ്പോൾ..
തകരുവാൻ ബാക്കിയായുള്ളോരു മനസ്സുമായ്-
ജീവശ്ചവമ്പോലെനിന്നു നിസ്പന്ദനായ്…
കാലത്തിനൊട്ടും കനിവില്ല കാലനായ്-
കരപോലും ബാക്ക...
ബേഗ്
അബ്ദുൾബേഗും ഹമീദ്ബേഗും സഹോദരന്മാരാണ്. ഇനിയും രണ്ടുസഹോദരന്മാരും സഹോദരിമാരുമുണ്ട് അവക്ക്.
എല്ലാവരും കല്യാണംകഴിച്ച് കുട്ടികളുമുണ്ട്.
അവരുടെ കുട്ടികൾ കളിച്ചുംചിരിച്ചും തമ്മിൽതല്ലിയും ഒരു കുടുംബത്തിലാണ് കഴിഞ്ഞിരുന്നത്.
അവർ കെട്ടിക്കൊണ്ടുവന്ന ബീവിമാരും ഇടയ്ക്കിടെ പാത്രങ്ങൾ തട്ടിയുടയുന്നതുപോലെ കലപിലകൂടാറുണ്ട്. എന്നിരുന്നാലും അതൊക്കെ വസ്ത്രങ്ങൾമാറുന്ന ലാഘവത്തോടെ മനസ്സിൽനിന്നു മാറ്റിക്കളയും.
അബ്ദുൾ ബേഗിന്റെ വീട്ടിൽ എല്ലാസഹോദരന്മാർക്കും പ്രത്യേകമുറികളുണ്ട്. മുറി...
മരിക്കാത്ത ബന്ധങ്ങൾ
പട്ടാളത്തിൽ നിന്നും പ്രിമേക്ചറായി പിരിയാനുള്ള അപേക്ഷ തയ്യാറക്കുകയാണ് പ്രമോദ്. ജാവ്ളയുടെ ക്യാന്റീനിലെ ഒരു മൂലയ്ക്കിരുന്ന് പെൻഷൻ പോകാൻ വേണ്ട ഓരോ കാരണങ്ങളും കടലാസ്സിൽ കുത്തിക്കുറിക്കുകയാണയാൾ.
ജാവ്ളെ അയാൾക്കു മുന്നിൽ കൊണ്ടുവെച്ച ചായ ആറിത്തണുത്തിരിക്കുന്നു.
“ഇത്ത്നാ ക്യാ ലിക് രെഹാ ഹെ സാബ് ചായ ചോട്ക്കർ ?” (ഇത്രയും എന്താണു സാറെ എഴുതുന്നത് ചായ കുടിക്കാതെ..?“
“ നൗക്കരി സെ തങ്ക് ഹൊഗയാ ജാവ്ളെ...ഇസ്ലിയെ ഗർ ജാനേ കാ ആപ്ളിക്കേഷൻ ലിക് രെഹാ ഹും...“ ( ഈ ജോലിയിൽ കഷ്ടപ്പാടാണ് ജാവ്ളെ....
“വന്ദേ മാതരം”
"പ്രിയ സാം എബ്രാഹാമിനു"
ജീവരേണുക്കൾ ചിന്തി ഞാൻ നിന്റെ
കാൽക്കലർപ്പിക്കുന്നെൻ ദേഹവും ദേഹിയും...!!
ഇന്നലെക്കണ്ട കിനാവുകളൊക്കെയും-
ക്ഷണികമായ്പ്പോയാ ജലകുമിളപോൽ..!
അകതാരിലാത്മ പ്രിയയും-പൊന്നിളം പൈതലും
അച്ചനുമമ്മയും മിന്നിമറഞ്ഞു ക്ഷണഭംഗുരങ്ങളായ്...!!
സ്നേഹത്തിലമ്മ പൊതിഞ്ഞു വാരിത്തന്ന –
മാമത്തിൻ രുചി നാവിലൂറിയൂറിയും...!!
കുഞ്ഞുവിരൽത്തുമ്പിലച്ചൻ പിടിച്ചുനടന്നതും...,
കൊതി തീരുവോളം ജീവിച്ചുതീരാത്ത-
പ്രിയയവൾ തന്നുടെ ദൈനീയ ദൃഷ്ടിയും...,
നെഞ്ചിലുറക്കവും അംബാരി കേറലും-
തികയാത്തൊരെൻ പൊന്...
മുറവിളി
ഞാനെന്നും കടന്നുപോകുന്നത് അവരുടെ പറമ്പിന്റെ അരികുവഴി നീളുന്ന വഴിയിൽ ക്കൂടിയാണ്. ഒറ്റപ്പെട്ട വീടാണവരുടേത്.
റോഡിന്റെ ഒരു വശം ഉയർന്ന തിട്ടയാണ്. അവിടെ നില്ക്കുന്ന കശുമാവിൻ കൊമ്പ് റോഡിലേയ്ക്കു പടർന്നിരിക്കുന്നു. അതിൽ നിറയെ പൂക്കളും കുരുന്ന് കശുവണ്ടിയും പിടിച്ചുതുടങ്ങിയിട്ടുണ്ട്.
റബ്ബർ തോട്ടങ്ങൾക്കിടയിലാണ് അവരുടെ പുരയിടം. റബ്ബറും തളിരിട്ട് പൂത്തുതുടങ്ങി. തേനീച്ചകൾ പാറിനടക്കുന്നുണ്ട്.
ആരെയൊ കൂലിക്കു നിറുത്തി പുരയിടം കിളപ്പിക്കുകയാണ് . തെങ്ങിന്റെ വേരുകൾ പടർന്നിരിക്കുന്ന ചെമ...
ജാദവ്
നല്ല വേനൽക്കാലം തുടങ്ങി. ഉച്ചയൂണുകഴിഞ്ഞു ഓഫീസ്സിൽ നിന്നും പുറത്തിറങ്ങി കമ്പനിയുടെ ഗേറ്റുവരെ നടക്കുക പതിവാണ്. പുറത്ത് കട്ടികൂടിയ വെയിലാണ്.
കമ്പനിക്കു വെളിയിൽ വഴിയോരംചേർന്നു കൂട്ടിയിട്ടിരിക്കുന്ന വേസ്റ്റുകളിൽ ചിക്കിചികഞ്ഞു വേസ്റ്റു പെറുക്കുന്നന്നയാൾ. വേസ്റ്റിൽ കാന്തം ചലിപ്പിച്ച് അതിൽനിന്നും ലോഹം അയാൾ വേർതിരിച്ചെടുക്കുന്നു. കൊടും ചൂടിൽ നിന്ന് അയാൾ ആ ജോലി ചെയ്തില്ലെങ്കിൽ ഒരുപക്ഷെ അയാളുടെ അന്നം മുട്ടുമെന്നയാൾക്കുറപ്പുള്ളതുകൊണ്ടാണ് അയാൾ ചൂടിനെ തെല്ലും വകവെയ്ക്കാതെ അത്തരം ജോലിചെയ്...
എന്റെ ആദർശപുരുഷൻ
ഓഫീസ്സിലിരിക്കുമ്പോൾ ചിലപ്പൊഴൊക്കെ അയാളുടെ മനസ്സിൽ വീട്ടിലെ ചിന്തകൾ കടന്നുകൂടും. മകൾ മിന്റയെക്കുറിച്ചുള്ള ചിന്തകളായിരിക്കും മിക്കപ്പൊഴും അലോഷ്യസ്സിനെ അലട്ടാറുള്ളത്.
പഠിത്തമെന്നത് എടുത്താൽപൊങ്ങാത്ത ഒരു ചുമടുപോലെയാണ് മിന്റയ്ക്ക്. അലോഷ്യസ്സിനെ എല്ലായ്പ്പോഴും അലട്ടുന്നതും അതുതന്നെ.
താനൊരു നല്ല അച്ഛനല്ലെന്നുണ്ടോ ?. മനസ്സിനോടു നൂറുവട്ടം അയാൾ ആവർത്തിച്ചു ചോദിച്ചു.
തന്റെ പക്ഷത്ത് താൻ തീർത്തും നല്ലൊരച്ഛനാണ്. !. ഒരു നല്ല മനസ്സുതനിക്കുണ്ട് !എന്നിട്ടും എവിടെയാണ് പിഴയ്ക്കുന്നത് ?....
മെഴുകുതിരി
ഉഴലുന്നൊരായുസ്സും-സാഫല്യാതീതജന്മവും,
ജ്വലിക്കുന്ന നാളത്തിനത്താണിയായു-
രുകുന്ന മെഴുകായ് വിതുമ്പിടുന്നു.....
പള്ളിയിലുരുകി കുരിശ്ശിങ്കലും- കാര്യസാദ്ധ്യത്തിനായ്...
കബറിങ്കലും ആത്മ-മോക്ഷത്തിനായ്...
നിഷ്പ്രഭമായി പോകുവതിൻ മുൻപു-
നിന്നിത്തിരിവെട്ടത്തിലലിഞ്ഞുചേരാൻ-
കഴിയ്ഴാതെപോകുന്നഹതഭാഗ്യനല്ലോ...
ഒരുമെയ്യായ് സ്വപ്നങ്ങൾ പങ്കിട്ടകാലം-
മറക്കുവാൻ നിനക്കാവതുണ്ടോ..?
അന്യനായ് നീ ശോഭപകർന്നിടുമ്പോൾ-
മറന്നുവോയെന്നുരുകുന്ന മനസും ..
നൈസർഗികമാം കിനാക്കൾകണ്ട-
കാലങ്...
പ്രണയനൊമ്പരം
ആദ്യമായ് കണ്ടനാൾ മൊട്ടിട്ടൊരനുരാഗ –
മെന്നിൽ കുരുത്തൊരു വൃക്ഷമായ്..
ഋതുമതിയായൊരാ നാളുകൾ പിന്നിട്ടു –
ഋതുഭേദങ്ങൾ കടന്നുപോയി......,
ഒരുങ്ങി നില്ക്കാം പവിത്രമായ്-
കാതോർത്തു നിൻ വിളിക്കായ്-
ഒരു ഹീര-റാഞ്ച, ലൈലാ-മജുനുവായ് ജീവിക്കുവാൻ-
നീയെത്തും കാലം കനവുകണ്ട്…!!
വ്യക്തി പ്രഭാവത്തിൻ പാരമ്യമാം നിൻ രൂപ-
മെന്നിടനെഞ്ചിൽ കുടിവെച്ചു –
പൂവിട്ടു പൂജിച്ചൊരുദേവനേപോൽ…!!
കണ്ണിൽ തിമിരം കയറുവോളം നിന്റെ വരക്കണ്ണുമായ് –
കാത്തിരുന്നാപ്പടിവാതില്ക്കൽ ഞാൻ...
ഒടുവിലാ നാള...
കൊങ്കിണി
ഗ്രാമത്തിൽ നിന്നകലെ, വസന്തങ്ങളിൽ പൂക്കുന്ന കശുമാങ്ങകളുടെ സുഗന്ധവും വിട്ട് പട്ടണത്തിലേക്ക് യാത്രയായി.
നിമിഷമാത്രമായ വേർപാട്, എന്നിട്ടും വീട്ടുകാരെ പിരിഞ്ഞിട്ട് വർഷങ്ങളായെന്നു തോന്നുന്നു...!
അപ്പൻ വണ്ടി ടിക്കറ്റിനും, ഫീസ്സിനും, ഒരു മാസത്തെ ചിലവിനും പൈസ തന്നയച്ചിട്ടുണ്ട്.
അമ്മയുടെ താലിമാല വിറ്റ പൈസ....!!.
അമ്മയുടെ കഴുത്തിൽ ഇപ്പോൾ ചരടിൽ തൂങ്ങുന്ന കൊന്ത മാത്രം. ആ കൊന്തയിലുള്ള മാതാവിന്റെ ചിത്രം എന്നോട് പറയുന്നതായി തോന്നി " മോനെ എല്ലാ അമ്മമാരും മക്കൾക്കായി ത്യാഗം ചെയ്യുന...