ജ്യോതി. എം.
തിരുവാതിര നോൻപ്
“ധനുമാസം തിങ്കളിൽ തിരുവാതിര മംഗല്യസ്‌ത്രീകളാം ഞങ്ങൾ നോറ്റൂ” ഒരായിരം മൃത്യൂഞ്ഞ്‌ജയഹോമം കഴിച്ചതിലേറെ ഫലം സിദ്ധിക്കുമെന്ന് ഫലശ്രുതിയുളളതാണ് തിരുവാതിരനോമ്പ്. സ്‌ത്രീകൾക്കുമാത്രം പങ്കുളളതാണ് ആർദ്രദർശനം. ധനുമാസത്തിലെ അശ്വതിനാളിലാണ് തിരുവാതിര ആഘോഷത്തിന്റെ തുടക്കം. അശ്വതി പുലരുന്നതിനുമുമ്പായി സ്‌ത്രീകൾ കൂട്ടത്തോടെ കുളക്കടവിലേയ്‌ക്കുനടക്കും. കുളക്കടവിൽ അരയ്‌ക്കൊപ്പം വെളളത്തിൽ തുടിച്ചും, തൈരുകടഞ്ഞും ആണ് കുളി. ‘ധനുമാസത്തിൽ തിരുവാതിര’ എന്നുതുടങ്ങുന്ന പഴയപാട്ടാണ് പ്രധാനം. തിരു...