ജോഷി ജോര്‍ജ്
കരിക്കന്‍ വില്ലയിലെ ദാരുണമായ കൊലയും മദ്രാസിലെ മോനു...
കേരളത്തെ ഭീതിയിലാഴ്ത്തിയ ഇരട്ട കൊലപാതങ്ങളുടെ പിന്നാമ്പുറത്തേക്ക് ഒരെത്തി നോട്ടം. ഇക്കഥ പിന്നീട് മദ്രാസിലെ മോന്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്.
അത്യന്തം ഭീകരവും ദൈന്യതയുണര്‍ത്തുന്നതുമായ കാഴ്ചയാണ് തിരുവല്ല മീന്തല ക്ഷേത്രത്തിനു സമീപമുളള കരിക്കന്‍ വില്ലയില്‍ കണ്ടത്. അടഞ്ഞു കിടക്കുന്ന ചില്ലുജാലകമുളള മുറിയില്‍ വീര്‍പ്പു മുട്ടിക്കുന്ന മരണത്തിന്റെ രൂക്ഷഗന്ധം. കരിക്കന്‍ വില്ലയിലെ കിടപ്പുമുറിയില്‍ നിന്നാണ് രക്തത്തിന്റെയും മനുഷ്യമാംസത്തിന്റെയും അസ്യഹ്യമായ ഗന്ധം.
ഈ വാര്‍ത്ത നിമിഷ നേരം കൊണ്ട് നാടെങ്...
അഹുജ കൊലക്കേസ്
അഹുജ കൊലക്കേസ് കോടതിയിലെത്തിയപ്പോള്‍ അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരം കെ. എം നാനാവതി കൊടുത്ത മൊഴി ഇങ്ങനെ ആയിരുന്നു.
''1959 - ഏപ്രില്‍ മാസം ആറാം തീയതി മുതല്‍ പതിനാറുവരെ ഞാന്‍ കപ്പലില്‍ ആയിരുന്നു. തുറമുഖത്തു നിന്നു തിരിച്ചെത്തിയ ശേഷം ഭാര്യയും കുട്ടികളൊമൊത്ത് അഹമ്മദ് നഗറില്‍ പോയി അവിടെ സഹോദരന്റെ വീട്ടില്‍ മൂന്നു ദിവസം താമസിച്ചു . അതിനുശേഷം സഹോദരനും കുടുംബവുമൊത്ത് ബോംബയ്ക്കു വന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സഹോദരനും കുടുംബവും തിരിച്ചു പോയി. അവര്‍ പോയതിനുശേഷം ഭാര്യ എന്നോട് അസാധാരണമാം വിധം അകന്നു പെര...
സംഭ്രമജനകമായ ക്രിമിനല്‍ കേസുകള്‍
പത്രപ്രവര്‍ത്തകനും മൈന്‍ഡ് പവര്‍ ട്രെയിനറുമായ ജോഷി ജോര്‍ജ്ജ് എഴുതുന്ന കോളിളക്കം സൃഷിച്ച് ക്രിമിനല്‍ കേസുകളുടെ പരമ്പര ഇവിടെ ആരംഭിക്കുന്നു
സുപ്രസിദ്ധര്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമല്ല ചരിത്രത്തില്‍ കുപ്രസിദ്ധര്‍ക്കും മരണമില്ല. അവരെക്കുറിച്ച് ലോകം ഇടക്കിടയ്ക്കു ഓര്‍ക്കാറുമുണ്ട് . ചരിത്രത്താളുകള്‍ക്കുമപ്പുറത്തുള്ള ഏതോ ഇടങ്ങളില്‍ അത്തരക്കാര്‍ അടിഞ്ഞുകൂടി എന്ന് നാം കരുതിയാലും എപ്പോഴെങ്കിലുമൊക്കെയായി വര്‍ത്തമാനകാല മനുഷ്യര്‍ക്കിടയില്‍ ആ ഓര്‍മ്മകള്‍ മിന്നിത്തെളിയും. അങ്ങനെയൊന്നിതാ സംഭവിക്കാന്‍ ...