Home Authors Posts by ജോസഫ്‌ പനയ്‌ക്കൽ

ജോസഫ്‌ പനയ്‌ക്കൽ

0 POSTS 0 COMMENTS
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

രണ്ട്‌

ഒരു ലോറി സ്‌റ്റാർട്ടാക്കിയ ശബ്‌ദം കേട്ടാണ്‌ ഇനാസി ഞെട്ടിയുണർന്നത്‌. ഉറങ്ങുകയായിരുന്നു എന്നു പറയാനും വയ്യ. ഓടയുടെ ദുർഗന്ധവും കൊതുകുകളുടെ ആക്രമണവും നഗരത്തിന്റെ അധോലോകത്തുനിന്നുളള പേടിപ്പെടുത്തുന്ന ശബ്‌ദങ്ങളും ഇനാസിയിൽ അരക്ഷിതബോധമുണ്ടാക്കുമ്പോൾ എങ്ങനെ ഉറങ്ങാനാണ്‌. എങ്കിലും എപ്പോഴോ മയങ്ങിപ്പോയതായിരുന്നു. കൂറ്റൻ കെട്ടുകൾ നിറച്ച ലോറി ഭീകരനായ ഒരു ഡ്രാഗനെപ്പോലെ നഗരത്തിന്റെ മാറിലൂടെ അലറിയിഴഞ്ഞുപോയി. ഉറക്കത്തിന്റെ കറുത്ത പക്ഷിക്കുഞ്ഞ്‌ പ്രജ്ഞയുടെ വാതിൽ തുറന്നു പറന്നുപോയപ്പോൾ ഇനാസി എഴുന്നേറ്റിരുന്നു...

പത്തൊൻപത്‌

എല്ലാവരും ഹൈറേഞ്ചിന്റെ പ്രകൃതിയുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. പലരും ആദ്യമായി മലകൾ കാണുന്നവരാണ്‌. അവരുടെ കണ്ണുകളിൽ അത്ഭുതാഹ്ലാദങ്ങൾ വിടർന്നിരുന്നു. വണ്ടി കിതച്ചു കൊണ്ടുനിന്നു. ‘പീരുമേട്‌...’ ആരോ വിളിച്ചു പറഞ്ഞു. ‘തേക്കടിയെത്തീല്ല, അല്ലെ?’ ‘എത്താറായി.’ ‘ഇരുന്നിരുന്നു മടുത്തു.’ ‘നമുക്കിവിടെയിറങ്ങി ഊണു കഴിക്കാം.’ വിലാസിനിടീച്ചർ പറഞ്ഞു. ഭരതനാട്യം പ്രൊഫസ്സറാണ്‌ അവർ. ‘മണി പതിനൊന്നല്ലെയായുളളൂ.’ ‘അതെ; പക്ഷെ, ഇനി സമയമുണ്ടാവില്ല. ബോട്ട്‌ പന്ത്രണ്ടരയ്‌ക്കാണ്‌. രണ്ടരമണിക്കൂർ ബോട്ട...

പതിനെട്ട്‌

നാലുവർഷം എത്ര പെട്ടെന്നാണു കടന്നുപോയത്‌! ഒരുമിച്ചു പഠിച്ച്‌ പരസ്പരം അറിയുകയും ഇണങ്ങുകയും പിണങ്ങുകയും കളിക്കുകയും ചിരിക്കുകയും ചെയ്‌ത്‌ ഒരു വീട്ടിലെന്നപോലെ കഴിഞ്ഞുകൂടിയവർ. ചിത്രകാരന്മാരും ചിത്രകാരികളും മാത്രമല്ല, സംഗീതം പഠിച്ചവർ, നൃത്തം പഠിച്ചവർ, ശില്പികൾ. ഓരോരുത്തരും ഓരോ വഴി തിരിഞ്ഞുപോകുന്നവർ. പിരിഞ്ഞുപോകും മുമ്പ്‌ ഒരുല്ലാസ യാത്ര. ഭാവി അനിശ്ചിതമാണ്‌. മനുഷ്യൻ ഒറ്റപ്പെട്ടവനാണെന്ന ബോധം വീണ്ടും ഉയർന്നുവന്നു. നാളെയൊരിക്കൽ ആരെയെല്ലാം എവിടെവച്ച്‌, എങ്ങനെയെല്ലാം കണ്ടുമുട്ടും എന്നൊന്നുമറിയില്ല. വിശാല...

പതിനേഴ്‌

ഉത്സാഹത്തിമിർപ്പും ചിരിയും സംസാരവും പാട്ടും എല്ലാം ചേർന്നു ടൂറിസ്‌റ്റ്‌ ബസ്സിനെ ഒരു പ്രത്യേക ലോകമാക്കി മാറ്റി. കമ്പിയഴികൾക്കിടയിലൂടെ തണുത്ത കാറ്റ്‌ മൂളിപ്പാഞ്ഞു കയറിയപ്പോൾ ഷട്ടറുകൾ ഓരോന്നായി അടയ്‌ക്കപ്പെട്ടു. കാറ്റിന്റെ തണുത്ത, അസുഖകരമായ സ്‌പർശം സഹിച്ച്‌ ഇനാസി പുറത്തേക്കു നോക്കിയിരുന്നു. ഇരുട്ടിൽ നിന്നു ബസ്സിന്റെ പ്രകാശം ചുരത്തുന്ന കണ്ണുകളിൽ അനാവൃതമാകുന്ന വിജനമായ തെരുവ്‌. ഉറങ്ങുന്ന ഏകാന്ത വീഥികൾക്കു കാവൽ നിൽക്കുന്ന വൈദ്യുത വിളക്കുകൾ. അടഞ്ഞ പീടികത്തിണ്ണകളിൽ മഞ്ഞുകൊണ്ടു ചുരുണ്ടുകൂടിയുറങ്ങുന്ന...

പതിനാറ്‌

ഗ്രേസിയുടെ വിശേഷങ്ങളൊന്നുമറിഞ്ഞില്ല. അവളുടെ കത്തു പ്രതീക്ഷിച്ച്‌ ദിവസവും ഇനാസി പോസ്‌റ്റോഫീസിൽ ചെന്നു. കിട്ടിയില്ല. അയാൾ അസ്വസ്ഥനായി. അവൾ ഇളയപ്പന്റെ വീട്ടിൽത്തന്നെയല്ലെ, പോയിട്ടുണ്ടാകുക? മറ്റെവിടെ പോകാനാണ്‌? അവൾക്കവിടെ കിട്ടിയിരിക്കാവുന്ന സ്വീകരണത്തെക്കുറിച്ചറിയാനായിരുന്നു ആകാംക്ഷ. ഇളയമ്മയും മക്കളും സ്‌നേഹമായി പെരുമാറുന്നുണ്ടാകുമോ? അല്ലാത്ത പക്ഷം അവൾക്കവിടെ കഴിഞ്ഞു കൂടാനാകുമോ? സ്നേഹശൂന്യത അവൾക്കു സഹിക്കാനാവില്ല. അവളെ സംരക്ഷിക്കാൻ തനിക്കെന്നാണു കഴിവുണ്ടാവുക? അയാൾ ദീർഘമായൊന്നു നിശ്വസിച്ചു...

പതിനഞ്ച്‌

ഇരുണ്ട കാർമേഘങ്ങളാൽ മൂടിക്കെട്ടിയ വർഷകാലാകാശത്തിൽ പൊടുന്നനെ സൂര്യനുദിക്കുകയും വെയിൽ തിളങ്ങുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആഹ്ലാദം! നാളുകൾക്കുശേഷം പെട്ടെന്നൊരത്ഭുതംപോലെ സോഫിയയിൽ സന്തോഷവും പ്രസരിപ്പും തിരിച്ചെത്തിയപ്പോൾ ഇനാസിയ്‌ക്കങ്ങനെയാണു തോന്നിയത്‌. അയാൾ കൗതുകപൂർവ്വം അവളെ ശ്രദ്ധിച്ചു. എല്ലാ നിഴലുകളും ക്ഷണികങ്ങളാണ്‌; വെളിച്ചവും. രാവിലെ കോളേജിലേയ്‌ക്ക്‌ പോകുമ്പോൾ അവൾ പതിവിലേറെ ശ്രദ്ധയോടെ അണിഞ്ഞൊരുങ്ങുന്നതു കാണാറുണ്ട്‌. കണ്ണെഴുതാനും നെറ്റിയിൽ സിന്ദൂരക്കുറി ചാർത്താനും സാരിയുടെ നിറത്തിനു മാച്ചുചെയ...

പതിനാല്‌

ഉമ ക്ലാസ്സിൽ വന്നിട്ട്‌ നാലഞ്ചു ദിവസമായി. അവൾക്കെന്തുപറ്റിയെന്ന ഉൽക്കണ്‌ഠ ഇനാസിയുടെ മനസ്സിൽ കനം തൂങ്ങി നിന്നു. ക്ലാസ്സിൽ അവളുടെ അഭാവം വല്ലാത്ത ഒരു ശൂന്യതയുളവാക്കി. ഉത്സാഹവും ഉന്മേഷവും നഷ്‌ടപ്പെട്ട്‌ ഇനാസി മൂകനായി. ‘ഇനാസിയ്‌ക്കെന്തു പറ്റി? സുഖമില്ലേ?’ വിപിൻ ചോദിച്ചു. ‘ഒന്നുമില്ല.’ ‘പിന്നെന്താടോ, പാമ്പുചത്ത പാമ്പാട്ടിയെപ്പോലെ വിഷാദിച്ച്‌....?’ അടുത്തിരുന്നവർ ചിരിച്ചു. ‘സംഗതി മനസ്സിലായില്ലേ, ഇനാസിക്കു വിരഹ വിഷാദമാ.’ രാജശേഖരൻ പറഞ്ഞു. ക്ലാസ്സിൽ ചിരിപൊട്ടി. അടുത്തിരുന്ന സഹപാഠികൾക്ക്‌...

പതിമൂന്ന്‌

‘അല്ലാ! ഇതാര്‌! വിത്സനോ!’ അന്നമ്മ സന്തോഷത്തോടെ വന്ന്‌ ആ ചെറുപ്പക്കാരന്റെ കൈക്കു പിടിച്ചു. അന്നമ്മയുടെ അമ്മാവന്റെ മകന്റെ മകനാണ്‌ വന്നിരിക്കുന്നത്‌. ആലപ്പുഴയിലാണ്‌ അവന്റെ വീട്‌. ‘എനിക്കിപ്പോ എറണാകുളത്താ ജോലി. ഒരാഴ്‌ചയായിട്ടേളളൂ. അമ്മായിയേം മറ്റും ഒന്നു കാണാൻ വന്നതാ.’ ‘ഇപ്പഴെങ്കിലും വന്നല്ലോ! എന്താ മോനേ; ജോലി?’ ‘ഒരു കോൺട്രാക്‌ടറുടെ സൂപ്പർവൈസറാ...’ ബീനയും സോഫിയയും അയാളെ വലിയ പരിചയമില്ലാത്തതിനാൽ അടുത്തേയ്‌ക്കു ചെന്നില്ല. ബീന ചോദിച്ചു. ‘ആരാമ്മേ...?’ അന്നമ്മ അയാളെ പരിചയപ്പെടുത്തി. എന...

പന്ത്രണ്ട്‌

‘മനുഷ്യന്റെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും എന്തെങ്കിലും ഒരു സുരക്ഷിതത്വമുണ്ടോ?’ കായലിൽ അകലെ കൊച്ചു വഞ്ചിയിലിരുന്നു ചൂണ്ടയിടുന്ന കറുത്ത മുക്കുവരെ നോക്കിയിരിക്കെ ഉമ ചോദിച്ചു. ‘അങ്ങനെ ഉമയിപ്പോൾ ചോദിക്കാൻ?’ ഇനാസി അവളുടെ നീലക്കുപ്പിവളകളണിഞ്ഞ മൃദുലമായ കൈപിടിച്ചോമനിച്ചു. ‘എന്തെങ്കിലും മോഹങ്ങൾ മനസ്സിൽ മൊട്ടിടുമ്പോഴെല്ലാം എനിക്കു വല്ലാത്ത ഉൽക്കണ്‌ഠയാണ്‌.’ ‘ഒന്നിനെക്കുറിച്ചും ഉൽക്കണ്‌ഠപ്പെടാതിരിക്കുകയാണു വേണ്ടത്‌. ജീവിതം എപ്പോഴും അനിശ്ചിതമായ ഏതോ വിധിയ്‌ക്കു വിധേയമാകുമ്പോൾ സുരക്ഷിതത്വം എവിടെയാ...

പതിനൊന്ന്‌

രാത്രിയുടെ ഈറൻമുടിയഴിച്ചിട്ട്‌, കുങ്കുമരാഗം പടർന്നു കയറുന്ന സ്വർണ്ണകാന്തിയുളള കവിൾത്തടങ്ങളും കണ്ണുകളിൽ പതറാതെ കത്തുന്ന നെയ്‌ത്തിരിയുമായി പ്രകൃതിയിലെമ്പാടും നിറഞ്ഞു നൃത്തം വയ്‌ക്കുന്ന സന്ധ്യാദേവത! ആ ഭാവനയുടെ ശക്തിസ്വരൂപത്തിന്‌ മുന്നിൽ സ്വബോധത്തെ അർപ്പിച്ചുകൊണ്ട്‌ ഡ്രോയിംഗ്‌ ബോർഡിനുമുന്നിൽ ഇനാസിയിരുന്നു. ചുറ്റുപാടുകൾ വിസ്‌മൃതിയുടെ നീലത്തിരശ്ശീലയാൽ മൂടപ്പെട്ടിരുന്നു. അതൊരു യജ്ഞമായിരുന്നു. സങ്കല്പദേവതയ്‌ക്കു രൂപം കൊടുക്കാനുളള കലാകാരന്റെ യജ്ഞം. വിശപ്പും ദാഹവും മറന്ന്‌ അയാൾ ഇരുന്നു വരയ്‌ക്കാൻ തു...

തീർച്ചയായും വായിക്കുക