Home Authors Posts by ജോസഫ്‌ പനയ്‌ക്കൽ

ജോസഫ്‌ പനയ്‌ക്കൽ

0 POSTS 0 COMMENTS
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

ഒന്ന്‌

ചിത്രകലാലയത്തിന്റെ ഗേറ്റിനുപുറത്തു കടന്നു റോഡിലേയ്‌ക്കു പ്രവേശിക്കാൻ ഭാവിക്കവെ ഇനാസി പെട്ടെന്നു നിന്നു. ഇനി എങ്ങോട്ടാണ്‌. മുന്നിൽ ശൂന്യതയിലേയ്‌ക്കു നീളുന്ന കറുത്ത തെരുവ്‌. സഹപാഠികളെല്ലാം എവിടെയെല്ലാമോ പോയി മറഞ്ഞു. ഈ തെരുവ്‌ അപരിചിതമാണ്‌. ഈ അന്തരീക്ഷത്തിനു താൻ അന്യൻ. ഇവിടത്തെ മനുഷ്യർക്കു താൻ അപരിചിതൻ. ലക്ഷ്യശൂന്യതയുടെ അന്ധതയിൽ കുരുങ്ങി വഴിയറിയാതെ നിന്നു. പിന്നിൽ കലാലയം നിശ്ശബ്ദമായി. തലയ്‌ക്കുമുകളിൽ സൂര്യപ്രകാശത്തിന്റെ പ്രസരിപ്പു നഷ്‌ടപ്പെട്ട അതിരില്ലാത്ത ശൂന്യതയുടെ ചാരനിറം. “താനെന്താ ഇവിടെ തനിയെ...

അഞ്ച്‌

ടാപ്പു തുറന്ന്‌ തണുത്ത വെളളം കൈക്കുമ്പിളിൽനിന്നു മൊത്തിമൊത്തിക്കുടിച്ചു. മുഖവും കൈകാലുകളും കഴുകി തണുപ്പിച്ചു. സിരകളിൽ, സെല്ലുകളിൽ ശീതജലം പകർന്ന ഉന്മേഷത്തിന്റെ നേർത്ത ലഹരി പടർന്നു. ഉച്ചവെയിലിൽ ചുവന്ന അഗ്‌നിജ്വാലകൾ വിരിച്ചു നില്‌ക്കുന്ന വാകമരത്തണലിന്റെ ഏകാന്തതയിൽ, വിരൽത്തുമ്പിലെ നഖം കടിച്ചു തനിയെ നിന്നു, ഇനാസി. ജ്വലിക്കുന്ന വെയിലിൽ വാകമരത്തണൽ ആശ്വാസത്തിന്റെ ഒരു ദ്വീപായി ഉറങ്ങിക്കിടന്നു. ഭക്ഷണശാലയിൽ നിന്നിറങ്ങി വന്ന കുട്ടികൾ പൈപ്പിനടുത്തു കൂടിനിന്നു ശബ്‌ദമുയർത്തി. ഒരുപറ്റം പഞ്ചവർണ്ണക്കിളികളുടെ ചില...

ഒൻപത്‌

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വ്യർത്ഥമായ ശാന്തിമന്ത്രങ്ങളുമായി ക്രിസ്‌തുമസ്സ്‌ ഡിസംബറിലെ മഞ്ഞിലൂടെ ഭൂമിയിൽ ആവർത്തിച്ചു. വാക്കുകളിൽ, വരകളിൽ, വർണ്ണങ്ങളിൽ ക്രിസ്‌തുമസ്സ്‌ സന്ദേശങ്ങളും മംഗളാശംസകളും ചിത്രശലഭങ്ങളെപ്പോലെ ലോകമെങ്ങും പാറിപ്പറന്നു. ഇനാസിയ്‌ക്ക്‌ നന്മകളാശംസിക്കാനും സമാധാനസന്ദേശമയക്കാനും ബന്ധുക്കളും കുടുംബക്കാരും ആരുമുണ്ടായില്ല. ഇനാസി അനാഥനാണല്ലോ. ഒറ്റപ്പെട്ടവനാണല്ലോ. ഹോസ്‌റ്റലുകളിൽ താമസിച്ചിരുന്ന സഹപാഠികളെല്ലാം ക്രിസ്‌തുമസ്സ്‌ ആഘോഷിക്കാൻ വീടുകളിലേക്കുപോയപ്പോൾ തനിക്ക്‌ ആരുമ...

എട്ട്‌

കാൻവാസിലെ പോർട്രെയ്‌റ്റ്‌ പൂർത്തിയാക്കാൻ ഒരു യജ്ഞത്തിലെന്നപോലെ ഇനാസി ഇരുന്നു. ഗ്ലാസ്സ്‌ പാലറ്റിൽ എണ്ണച്ചായങ്ങൾ കൂടിക്കലർന്നു. ചിത്രരചനയുടെ മുന്നേറ്റത്തിൽ രതിമൂർച്ചയുടെ ആലസ്യവും അസ്വസ്ഥതയും ആഹ്ലാദവുമുണ്ട്‌. അയാൾ വിയർത്തിരുന്നു. വല്ലാത്ത തളർച്ച തോന്നിയെങ്കിലും എഴുന്നേറ്റില്ല. ക്രിസ്തുമസ്സിനുമുമ്പ്‌ ചിത്രം പൂർത്തിയാക്കി വയ്‌ക്കണമെന്നു നിർബ്ബന്ധം തോന്നി. ആരും ആവശ്യപ്പെട്ടിട്ടല്ല. പറഞ്ഞിട്ടല്ല. തന്റെ കടമയാണതെന്നു തോന്നി. ഇവിടെ ആദ്യം വന്ന ദിവസം തന്നെ ഇനാസി ശ്രദ്ധിച്ചിരുന്നു, ആ ചിത്രം. കാലപ്പ...

ഏഴ്‌

ബോർഡിൽ ഇനാസി വിരൽ തൊട്ടുനോക്കി. ഒട്ടുന്നില്ല. പെയിന്റുണങ്ങിയിരിക്കുന്നു. ബോർഡെടുത്ത്‌ ഇറയത്തു കയറ്റി ചുമരിൽ ചാരിവച്ചു. വെളുത്ത ചെമ്മരിയാട്ടിൻ പറ്റത്തെപ്പോലെ മുറ്റത്തു മേയുന്ന ഇളംവെയിൽ. ഇളംകാറ്റിലിഴയുന്ന നിഴലുകൾ. ആകെക്കൂടി ഒരുത്സാഹം തോന്നി. അപ്സരാജ്വല്ലറിയുടെ ഒരു പരസ്യബോർഡാണ്‌. പഠനച്ചെലവിനും മറ്റും കൈവരുന്ന ഒരു വരുമാനമാർഗ്ഗം ഒഴിവു ദിവസങ്ങളിലും രാത്രിയിലുമായി വരച്ചുകൊടുക്കാനാവും. ദാവീദാണ്‌ ഓർഡർ പിടിച്ചുതന്നത്‌. സ്വർണ്ണാഭരണ വിഭൂഷിതയായ ഒരു മണവാട്ടിയുടെ ചിത്രമാണ്‌ അവർക്കു വേണ്ടത്‌. പരസ്യം ശ...

ആറ്‌

ഒഴിവു ദിവസം. പുറത്തെങ്ങും പോയില്ല. വീട്ടിൽത്തന്നെയിരുന്നു വരയ്‌ക്കാൻ തീരുമാനിച്ചു. പ്രകൃതിയിൽ നിന്നെന്തെങ്കിലും മാതൃകയാക്കണമെന്നു തോന്നി. ചെടിച്ചട്ടികളിൽ സോഫിയ ഓമനിച്ചു വളർത്തുന്ന പലതരം ചെടികളുണ്ട്‌. റോസ്‌, ഡാലിയ, സീനിയ, ഓർക്കിഡ്‌, കിളിവാലൻ ചെടികൾ. എന്നാൽ അവഗണിക്കപ്പെട്ട്‌ അകന്നു നില്‌ക്കുന്ന ചെമ്പരത്തി ചെടിയെയാണ്‌ ഇനാസി തെരഞ്ഞെടുത്തത്‌. ബോർഡും കസേരയും ടീപ്പോയിയും വരയ്‌ക്കാനുളള സാമഗ്രികളും ചെമ്പരത്തിയുടെ അടുത്തു കൊണ്ടുപോയിണക്കിവച്ചു. പിന്നെ ബോർഡിലുറപ്പിച്ച തടിച്ച കടലാസ്സിൽ ചെമ്പരത്തിയുട...

അഞ്ച്‌

ടാപ്പു തുറന്ന്‌ തണുത്ത വെളളം കൈക്കുമ്പിളിൽനിന്നു മൊത്തിമൊത്തിക്കുടിച്ചു. മുഖവും കൈകാലുകളും കഴുകി തണുപ്പിച്ചു. സിരകളിൽ, സെല്ലുകളിൽ ശീതജലം പകർന്ന ഉന്മേഷത്തിന്റെ നേർത്ത ലഹരി പടർന്നു. ഉച്ചവെയിലിൽ ചുവന്ന അഗ്‌നിജ്വാലകൾ വിരിച്ചു നില്‌ക്കുന്ന വാകമരത്തണലിന്റെ ഏകാന്തതയിൽ, വിരൽത്തുമ്പിലെ നഖം കടിച്ചു തനിയെ നിന്നു, ഇനാസി. ജ്വലിക്കുന്ന വെയിലിൽ വാകമരത്തണൽ ആശ്വാസത്തിന്റെ ഒരു ദ്വീപായി ഉറങ്ങിക്കിടന്നു. ഭക്ഷണശാലയിൽ നിന്നിറങ്ങി വന്ന കുട്ടികൾ പൈപ്പിനടുത്തു കൂടിനിന്നു ശബ്‌ദമുയർത്തി. ഒരുപറ്റം പഞ്ചവർണ്ണക്കിളികളു...

നാല്‌

കിളികളുടെ തൂയിലുണർത്തുപാട്ടിൽ, കാക്കകളുടെ പരുക്കൻവിളിയിൽ ഉറക്കത്തിന്റെ ലോലമായ പട്ടുനൂലുകൾ ഊർന്നുവീണു. സംശയത്തോടെ മിഴികൾ തുറന്നപ്പോൾ പുതിയ പ്രഭാതത്തിന്റെ മന്ദസ്മിതം മുറിയിൽ നിറഞ്ഞുനിന്നു. ദൈവമേ...! ഭക്തിയുടെ നീലപ്പൂക്കൾ വിടരുന്ന മനസ്സ്‌. ഹോട്ടൽക്കാരൻ ദാവീദിന്റെ സ്‌നേഹമുളള മുഖം മനസ്സിൽ നിറഞ്ഞുനിന്നു. ഹൃദയത്തിൽ കൃതജ്ഞതയുടെ കുളിര്‌. എഴുന്നേറ്റ്‌ ജനൽപ്പാളികൾ തുറന്നിട്ടു. ജാലകത്തിനുവെളിയിൽ പ്രഭാതത്തിന്റെ ഇളംനീലമുഖം. തണുത്തവായുവും തണുത്ത വെളിച്ചവും അകത്തേയ്‌ക്കു പാഞ്ഞുകയറി. സാക്ഷയുടെ ഓ...

മുപ്പത്‌

തണുത്ത കാറ്റ്‌ അസുഖകരമായ ഒരു ബാധയായി മുരണ്ടുകൊണ്ട്‌ അവിടമെങ്ങും ചുറ്റിയലഞ്ഞു. ശുഭ്രമേഘപടലങ്ങളെ ഗ്രസിച്ചുകൊണ്ട്‌ കൃഷ്‌ണമേഘങ്ങൾ ആകാശമാകെ വളർന്നുകൊണ്ടിരുന്നു. ഇരുണ്ട ആകാശത്തിനു ചുവട്ടിൽ തവിട്ടുനിറമുളള ചിറകു വിരിച്ച്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടത്തിൽ തേങ്ങിതേങ്ങി പറന്നു. അതിന്റെ വിലാപം ആയിരം തന്ത്രികളിൽ നിന്നുളള ദുഃഖഗീതിയായി ഒഴുകിപ്പരന്നു. കുന്തിരിക്കം പുകയുന്ന ഗന്ധം. കത്തുന്ന മെഴുകുതിരിയുടെ ഗന്ധം. മരണത്തിന്റെ ശൈത്യമുളള ഗന്ധം. നടുമുറിയിൽ, കട്ടിലിൽ അന്നമ്മ പ്രജ്ഞയറ്റു തളർന്നുകിടക്കുന്നു. ഒരു ...

മൂന്ന്‌

അരണ്ട വെളിച്ചം തങ്ങിനിൽക്കുന്ന ഇടനാഴിയുടെ അറ്റത്ത്‌, സ്‌റ്റെയർകെയ്‌സിനു ചുവട്ടിൽ തൂണിന്റെ നിഴൽ ചേർന്ന്‌ ഒരു നിഴലായി ഇനാസി നിന്നു; ഒരു കളളനെപ്പോലെ. അപരിചിതമായ പരിസരം. അപരിചിത മുഖങ്ങൾ. അപരിചിതമായ പ്രവൃത്തി. മനസ്സിൽ ഉൽക്കണ്‌ഠയുടെ പുക. വികാരങ്ങൾക്കു വല്ലാത്തൊരു താളക്കേട്‌. സമയത്തിന്റെ കനത്ത പാദവിന്യാസത്തിൽ അസ്വസ്ഥതയുടെ തിരയിളകി. അനുനിമിഷം അതിന്റെ ഇരമ്പലുയർന്നു. സ്‌റ്റെയർകെയ്‌സിൽ വീണുയർന്ന കാലൊച്ച കേട്ട്‌ ഞെട്ടി. അയാൾ വരുന്നു. കനത്ത വലിയൊരു കറുത്ത നിഴലോടുകൂടി അയാൾ ഇറങ്ങിവരുകയും പരിസരം ശ്രദ്...

തീർച്ചയായും വായിക്കുക