ജോസഫ് നമ്പിമഠം, ഡാളസ്
മഞ്ഞു പൊഴിയുമ്പോള്‍
തൂമഞ്ഞിന്‍ ശകലങ്ങള്‍പൊഴിയുകയായ്,ഹേമന്ത പുതുമഴയായ്.തൂവെള്ള പൂവിതളുകള്‍പോലവനിറയുകയായ്.പുല്‍ നാമ്പുകളില്‍,പുല്‍തകിടികളില്‍. തൂമഞ്ഞിന്‍ ശകലങ്ങള്‍,ഹേമന്തപെരുമഴയായ്പാറിപ്പതിയുകയായ്,അപ്പൂപ്പന്‍ താടികള്‍പോല്‍-പറ്റിപടരുകയായ്മേല്‍ക്കൂരകളില്‍.വൃക്ഷചില്ലകളില്‍,തെരുവീഥികളില്‍,കാട്ടില്‍ മേട്ടില്‍,ചെറുകാറ്റേറ്റവ,പാറിനടന്നു പാരിടമാകെ. എന്നിലെയുണ്ണിയുണരുകയായി.മഞ്ഞിന്‍ കണികകള്‍നാവാല്‍ നൊട്ടിനുണക്കാന്‍.മഞ്ഞിന്‍ മാനുഷനെയുണ്ടാക്കാന്‍.മഞ്ഞിന്‍ കട്ടകളില്‍തട്ടിചാടിനടക്കാന്‍എന്നിലെയുണ്ണിയുണരുകയായി. ഇറങ്ങിനടന്നു ഹിമമഴയി...
പോകൂ യാഗാശ്വമേ
എന്റെ യാഗാശ്വത്തെ ഞാനഴിച്ചു വിട്ടു അശ്വമേധത്തിനല്ല ദിഗ്‌വിജയങ്ങൾക്കുമല്ല നെറ്റിയിലെ ജയപത്രമഴിച്ചുമാറ്റി പാർശ്വദൃഷ്‌ടികൾ മറയ്‌ക്കുന്ന കറുത്ത കണ്ണട എടുത്തു മാറ്റി അതിനെ ഞാൻ സ്വതന്ത്രനാക്കി. എന്റെ പ്രിയപ്പെട്ട അശ്വമേ അശ്വമേധയാഗങ്ങൾ രാജസൂയങ്ങൾ യജ്ഞശാലകൾ ദിഗ്‌വിജയങ്ങൾ ഹോമകുണ്ഡങ്ങൾ ഹവിസ്സിൻ നന്മണം മുന്നോട്ടു മാത്രം കാണുന്ന ദൃഷ്‌ടികൾ പടഹധ്വനികൾ പ്രപഞ്ചമാകെ പ്രതിധ്വനിക്കുന്ന കുളമ്പടികൾ ദൂതൻസഞ്ചാരവേളയിൽ പിറകോട്ടു പാറിക്കളിക്കുന്ന കുഞ്ചിരോമങ്ങൾ കീഴടക്കിയരാജ്യങ്ങൾ, രാജാക്കന്മാർ എല്ലാം മറക്കുക നേടിയവയൊക്...
അവൻ മരണാർഹൻ
ചലനപഥങ്ങളിൽ വിരസതയുടെ വഴുക്കൽ വീഴ്‌ത്തി ഇഴഞ്ഞു നീങ്ങുന്ന നശിച്ച ഒരൊച്ചിനെപ്പോലെ, മന്തുകാലിലിഴയുന്ന ആമയെപ്പോലെ, ഇഴയുന്ന, ആ കൊച്ചുസൂചി എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. സമയത്തെ എങ്ങനെയാണ് കൊല്ലുക? ബാത്ത്‌ടബ്ബിലെ ഇത്തിരിജലാശയത്തിൽ മുഖമാഴ്‌ത്തി ശ്വാസംനിലയ്‌ക്കുംവരെ മുക്കുക? പായൽമൂടിയ തടാകത്തിന്റെ നിശ്ചലതയിലാഴ്‌ത്തുക? അലയടങ്ങാത്ത ആഴിയുടെ അടിയിലേക്കെറിഞ്ഞുകളയുക? സീലിംഗ്‌ഫാനിൽ ഒരു കുടുക്കിട്ട് കെട്ടിത്താഴ്‌ത്തുക? അംബരചുംബിയായ ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴേക്കെറിയുക? പായൽമൂടിയ തടാകത്തിന്റെ ന...
സുഹൃത്തിനോട്
എടാ - മോനേ കള്ള് എന്റേത് കരള് നിന്റേത് സൂക്ഷിച്ചുപകരുക സുഷിരം വീഴുന്നത് നിന്റെ കരളിലാണ്. എടാ - മോനേ കണ്ണ് നിേൻത് ഭാര്യ എന്റേത് സൂക്ഷിച്ച്, നോക്കുക വിള്ളൽ വീഴുന്നത് എന്റെ കുടുംബത്തിലാണ്. നീ തറയിലെറിഞ്ഞ എല്ലിൻ കഷണങ്ങളും ലതർ സോഫയിൽ കുത്തിക്കെടുത്തിയ സിഗററ്റുകുറ്റികളും ഞാൻ മറന്നേക്കാം. നന്ദി വീണ്ടും വരാതിരിക്കുക. പഴഞ്ചൊല്ല് “ചിലർ വരുമ്പോൾ സന്തോഷം കൊണ്ടുവരുന്നു ചിലർ പോകുമ്പോഴും”. Generated from archived content: poem3_oct17_09.html Author: joseph_na...
മുത്തശ്ശി പറഞ്ഞത്
മഹർഷിക്കും മത്സ്യഗന്ധിക്കും ഇടയിലെ മൂടൽ മഞ്ഞിന്റെ മറ വ്യാസനെ സൃഷ്‌ടിച്ചു അവൻ വേദങ്ങൾ പകുത്തു കന്യകയ്‌ക്കും ഭർത്താവിനും ഇടയിലെ പരിശുദ്ധമായ മറ ‘തച്ചന്റെ മകനെ’ സൃഷ്‌ടിച്ചു അവൻ കാലത്തെ പകുത്തു മുത്തശ്ശിപറഞ്ഞത് “ഉറവേണ്ട മക്കളെ മറമതി” Generated from archived content: poem2_oct17_09.html Author: joseph_nambimadam