ജോസഫ് മാത്യു ആഞ്ഞിലിവേലിൽ
കേരളം ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടുന്നു
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നു പറഞ്ഞ് നമ്മൾ അഭിമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ പറയുന്നതിന്റെ പ്രസക്തി വളരെ കുറഞ്ഞിരിക്കുന്നു. ഭക്തന്മാർക്ക് അനുഗ്രഹം ചൊരിഞ്ഞ് സ്വന്തം ആലയങ്ങളിൽ സ്വൊര്യമായി കഴിഞ്ഞിരുന്ന ദൈവങ്ങൾ ഇന്നു ചില ഭീഷണിനേരിടുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിൽ നിന്നും മോഷ്‌ടാക്കൾ തട്ടിയെടുത്ത് വിദേശത്തു വിറ്റ് വൻ ലാഭം കൊയ്യുന്നു. നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായ വിഗ്രഹങ്ങൾ നഷ്‌ടപ്പെടുന്നത് ചരിത്രത്തിനേല്‌ക്കുന്ന വൻ പ്രഹരമെന്നു പറയുന്നതി...
കേരളം ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടുന്നു
കേരളം-പരശുരാമൻ മഴുവെറിഞ്ഞ് കടലിനെ കരയാക്കി മാറ്റിയെന്ന് ഐതിഹ്യപരമായി വിശ്വസിക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശം. പാറശാലമുതൽ മഞ്ചേശ്വരം വരെ, മലകളും സമതലങ്ങളും വനങ്ങളും നദികളും കൊണ്ട് സമ്പൽസമൃദ്ധമായ ദേശം. വിദ്യാഭ്യാസത്തിലും സാംസ്‌കാരികതയിലും ആരോഗ്യമേഖലയിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. ഇതുമാത്രമല്ല കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോകജനശ്രദ്ധയ്‌ക്കുമുന്നിൽ എത്തിച്ച ഘടകങ്ങൾ. ലോകത്തിലാദ്യമായി ബുളളറ്റിനുപകരം ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്‌റ്റ് ഗവൺമെന്റ് അധികാരത്തിലെത...