ജോസ് സക്കറിയ
അഴിമതിയുടെ മൂലകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും
ക്ഷണഭംഗുരമായ ഈ ജീവിതത്തില്‍ മനുഷ്യന്‍ എന്തുകൊണ്ട് പണത്തിന് അടിമയാകുകയും പണസമ്പാദനത്തിനു വേണ്ടി എന്തു മാര്‍ഗവും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ചിന്തിക്കുകയും ഈ വിഷയത്തെ പറ്റിയുള്ള ചില ശ്രദ്ധേയമായ ലേഖനങ്ങള്‍ വായിക്കുകയും ചെയ്തു. ലോക്പാല്‍ ബില്ല് പാസാക്കുന്നതോടെ അഴിമതി ഇന്ത്യയിലവസാനിക്കുമെന്ന് ഞന്‍ വിശ്വസിക്കുനില്ല. അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഉദ്ദേശിച്ച് നിര്‍മ്മിച്ച പല നിയമ നിര്‍മ്മാണങ്ങളും ഉദ്ദേശിച്ച ഫലം പ്രദാനം ചെയ്തിട്ടില്ല. വാര്‍ത്താ മാധ്യമങ്ങള്‍ അഴിമതികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്...