ജോസ് പാഴൂക്കാരൻ
റെയ്‌ഞ്ച്
കാമുകിയുടെ വീട്ടിൽ റെയ്‌ഞ്ചില്ല എന്ന കാരണത്താൽ ആ ബന്ധം അയാൾ വിച്ഛേദിച്ചു. തുടർന്ന് മറ്റൊരുത്തിയെ വിവാഹം കഴിച്ചെങ്കിലും, അയാൾക്ക് റെയ്‌ഞ്ചില്ല എന്ന കാരണത്താൽ ആ ബന്ധവും വിച്ഛേദിക്കപ്പെട്ടു. പിന്നീടയാൾ റെയ്‌ഞ്ചുകളെക്കുറിച്ച് ഗവേഷണം നടത്താനാണ് വീടിനു മുമ്പിലുള്ള മൊബൈൽ ടവറിലേക്ക് കയറിപ്പോയത്. ഇപ്പോൾ മുകളിൽ നിന്നയാൾ ഭൂമിയിലേക്കുള്ള യഥാർത്ഥ റെയ്‌ഞ്ചിന്റെ ദൂരമളന്നു!. Generated from archived content: story3_april20_09.html Author: jose_pazhookkaran