ജോസ് പനച്ചിപ്പുറം
എഴുതിവച്ചതും എഴുതാതെവച്ചതും
മേഴ്സി രവിയെ മേഴ്സിച്ചേച്ചി എന്നു ഞാൻ വിളിച്ചത് അവർ സജീവ രാഷ്ര്ടീയത്തിന്റെ പെരുവഴിയിലിറങ്ങുന്നതിനും എം.എൽ.എ ആകുന്നതിനും മുൻപാണ്. വയലാർ രവിയോടൊപ്പം പൊതുജീവിതത്തിന്റെ മുഖ്യധാരയിലെത്തുന്നതിനു മുൻപേതന്നെ വായനയുടെയും എഴുത്തിന്റെയും സ്വകാര്യവഴിയിലൂടെ അമ്പിളിയമ്മാമന്റെ വലിപ്പമുള്ള പൊട്ടും തൊട്ട് മേഴ്സി രവി നടന്നിരുന്നു. വയലാർ രവിയുടെ ഡൽഹിജീവിതം മേഴ്സി രവിക്കു സമ്മാനിച്ചത് വായനയുടെ വലിയൊരു വസന്തമാണ്. പാർലമെന്റ് ലൈബ്രറി അവർക്കൊരു സ്വർണഖനിയായി. അവിടത്തെ അത്യപൂർവ ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ച് മേഴ്സിച...