ജോസ് കല്ലിടിക്കില്‍
അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും
കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന’ ഡോണ്‍ ബോസ്ക്കോ’ മാഗസീനില്‍ ‘ തിലകാവതിയുടെ ത്യാഗം’ എന്ന തലക്കെട്ടില്‍ വന്ന മഹനീയമായ രണ്ട് കാരുണ്യ പ്രവര്‍ത്തികളെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇതെഴുതവാന്‍ പ്രേരണയായത്. അവയവദാനത്തിന്റെ മഹത്വവും അതിന് ഏറിവരുന്ന സന്നദ്ധതയുമാണ് ഈ വാര്‍ത്തയിലൂടെ പത്രാധിപര്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. ഏറെ പ്രിയപ്പെട്ടവരുടെ ആകസ്മിക നിര്യാണം മൂലമുണ്ടായ തീവ്രദു:ഖം അനുഭവിക്കുമ്പോഴും , മരണപ്പെട്ട വ്യക്തിയുടെ അവയവദാനത്തിന് സന്നദ്ധരായ രണ്ടു കുടുംബങ്ങളുടെ മഹാത്യാഗത്തെക്കുറിച്ചാണ് ഈ വാ...