ജോൺസൺ പുനലൂർ
കുടിമാറ്റം
കുടി കൂടി, കൂടി, കൂടി, കുടിയിറങ്ങി കുടിയേറി കുടികൂടി കുടിയിറങ്ങി, കുടി കടത്തിണ്ണ. കെട്ടുപോയനിലങ്ങൾ കിനാവിന്റെ തീക്കനൽ കോരിചുട്ടുപൊളളിക്കുന്ന മസ്‌തകങ്ങൾ മഴക്കാറ്റിരമ്പുന്ന വറുതിവെന്ത വയലുകൾ നേരിന്റെ തീരമാരോ നിഷേധക്കുരുപ്പുകൾ കുത്തിയിട്ടുമുളപ്പിച്ച കോൺക്രീറ്റുമച്ചിലാരോ പുഞ്ചനെൽവയൽപ്പാടുകൾ കൊയ്‌ത്തുപാട്ടിന്റെ ഈണം കടഞ്ഞെടുത്തേതു കമ്പോള ലഹരികൾ മോന്തുന്നു. നന്മയില്ലാത്ത നാട്ടിൻപുറങ്ങളിൽ വെൺമണിച്ചിന്തുപാടുന്നു പിന്നെയും. നിറപറകൾ നിരങ്ങുന്ന കാഴ്‌ചകൾ നിറവയറുകൾക്കെല്ലാം മുഖസ്‌തുതി. ...