ജോമോൻ ആന്റണി
മരുഭൂമിയിൽ നിന്നും ഒരു സമസ്യ
ചുട്ടുപൊള്ളുന്ന മണലാരണ്യം. ചൂടുകാറ്റേറ്റ് പഴുത്തു നിൽക്കുന്ന ഈന്തപ്പനക്കുലകൾ. മരുഭൂമിയെ റോഡിൽ നിന്നും വേർതിരിക്കുന്ന ഇരുമ്പ് വേലിക്കെട്ടുകൾക്കുള്ളിൽ അലയുന്ന ഒട്ടകങ്ങൾ; ബാപ്പുവിന്റെ പതിവു കാഴ്‌ചകൾ. സുബഹു നിസ്‌കാരം കഴിഞ്ഞു മമ്മദലിയുടെ കഫ്‌തീരിയയിൽ തിന്നും ഒരു സുലൈമാനി കുടിച്ചു കഴിഞ്ഞാൽ ബാപ്പുവിന്റെ ജോലി തുടങ്ങുകയായി. ബാപ്പു ഇന്നു ഗൾഫിൽ ഒരു മിനറൽ വാട്ടർ കമ്പനിയിൽ ഡ്രൈവർ കം വർക്കറായിട്ടു ജോലി നോക്കുന്നു. (നിർബന്ധിതം) ബാപ്പു പണ്ടു മുത്തേലി അങ്ങാടിയിൽ മീൻ വിറ്റിരുന്നു. കൂട്ടുകാർ തന്നെ കൂക്കിവ...