Home Authors Posts by ജോൺ കുറിഞ്ഞിരപ്പള്ളി

ജോൺ കുറിഞ്ഞിരപ്പള്ളി

4 POSTS 0 COMMENTS

ഒരു സാമൂഹ്യസേവകൻ്റെ  വിലാപങ്ങൾ .

              വിരസമായ ഒരു ദിവസത്തിന്റെ അവസാനം വെറുതെ സോഷ്യൽ മീഡിയയിൽ പഴയ സുഹൃത്തുക്കളെ തിരയുകയായിരുന്നു അയാൾ . സോഷ്യൽ മീഡിയയിൽ എം. രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനും കുറെ അധികം ഫോളവേഴ്‌സും ഉള്ള ആളുമാണ് കഥാനായകൻ. കടുത്ത രജനികാന്ത് ആരാധകനായ രാജൻ മാത്യു, എം. രജനികാന്ത് എന്ന പേരിൽ പ്രസിദ്ധനായി. സോഷ്യൻ മീഡിയയിലെ തിരച്ചിലിനിടയിൽ ഒരു ഫോട്ടോ കണ്ണിൽ ഉടക്കി. നല്ല പരിചയം തോന്നുന്നു, അയാൾ സ്വയം പറഞ്ഞു. "അത് ജോസഫ് അല്ലെ? അതെ, അത് ജോസഫ് തന്നെ". ...

കുഞ്ഞന്നാമ്മയുടെ സ്വാതന്ത്ര്യ സമരം 

    ഇന്ത്യക്ക്   സ്വാതന്ത്ര്യം കിട്ടി   ഏതാനും വർഷങ്ങൾ  കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം  എന്ന ആഗ്രഹം ഉദിക്കുന്നത്. പാലായിൽ   ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ  തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്. "മലബാറിന് പോയാൽ സുഖമായി ജീവിക്കാം ". എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ  പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു. കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ...

ഏഴാംക്ലാസിലെ ബഞ്ച്

മാധവേട്ടൻ ഓർമ്മയായി. സോഷ്യൽ മീഡിയയിൽ ആരോ എഴുതിയ വാർത്തയിൽ കണ്ണുടക്കി. വാർത്തയിലെ മാധവേട്ടൻ ആരാണെന്നോ എന്തുപറ്റിയതാണെന്നോ ആലോചിക്കുന്നതിനും മുമ്പ് മനസ്സിൽ ഒരു മാധവേട്ടൻ്റെ ചിത്രം തെളിയുന്നു. എൻ്റെ ഓർമ്മകളിൽ ഒരു മാധവേട്ടനേയുള്ളു ലോകത്തിൽ. വെളുത്തു് മെല്ലിച്ച ഒരു യുവാവാണ് ആ മാധവേട്ടൻ. ഞാൻ പഠിച്ച സ്‌കൂളിലെ പ്യൂൺ ആയിരുന്നു ഞാനറിയുന്ന മാധവേട്ടൻ.മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഒരു ചെറിയ യു.പി.സ്‌കൂൾ,ഞാൻ അവിടെ ഒരു വർഷം മാത്രമേ പഠിച്ചിട്ടുള്ളു.സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ...

അവസാനത്തെ വണ്ടി

  ട്രെയിൻ സ്റ്റേഷനിലേക്ക് വരുന്നു എന്ന അനൗൺസ്‌മെന്റ് കേട്ടപ്പോഴേ ആളുകൾ തിക്കി തിരക്കാൻ തുടങ്ങിയിരുന്നു.വണ്ടി സ്റ്റേഷനിൽ വന്നു നില്ക്കാൻ പിന്നെയും പത്തുമിനിറ്റ് സമയമെടുത്തു. ആളുകൾ മുൻപിൽ കാണുന്ന ഏതെങ്കിലും കമ്പാർട്മെന്റിൽ കയറിപറ്റാൻ തിക്കി തിരക്കിക്കൊണ്ടിരുന്നു.മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു അവർ. ആളുകളുടെ ആരവം നോക്കി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്നു വൃദ്ധൻ,എല്ലാം നോക്കി ആസ്വദിച്ചുകൊണ്ട് ,എന്നാൽ മ്ലാനമായ മുഖത്തോടെ. വൃദ്ധന്റെ പുറകിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ആ നിൽപ്പുകണ്...

തീർച്ചയായും വായിക്കുക