ജോൺ വേറ്റം, ന്യൂയോർക്ക്
മുന്നറിയിപ്പ്
അനുഗ്രഹത്തിന്റെ അനുഭവവും വളർച്ചയുടെ വഴിയുമാണ് വാർത്താവിനിമയരംഗം. ആരോഗ്യം, കാലാവസ്‌ഥ, രാഷ്‌ട്രീയം, വ്യവസായം, ശാസ്‌ത്രം, സാമ്പത്തികം, സുരക്ഷ എന്നീ വിഷയങ്ങളെ സംബന്ധിച്ച് അറിയിപ്പുകൾ ഇന്നത്തെ വിപണികളിൽ വിൽക്കപ്പെടുന്നു. ഇവ ജനജീവിതത്തെ സംരക്ഷണമേഖലകളിൽ എത്തിക്കുന്നു. ബുദ്ധിപരമായ താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു. ഭൗതിക കാര്യങ്ങൾക്കനുസൃതമായ ഭാവി സംഭവപ്രവചനങ്ങളുമായിട്ടാണ് ദിനരാത്രങ്ങൾ വരുന്നത്. ഇവ നിരന്തരമായ പഠനത്തിന്റേയും പരീക്ഷണത്തിന്റെയും ഫലമായി ലഭിക്കുന്ന പരിജ്ഞാനമാണ്. ...