Home Authors Posts by ജോൺ മുഴുത്തേറ്റ്‌

ജോൺ മുഴുത്തേറ്റ്‌

0 POSTS 0 COMMENTS
മുഴുത്തേറ്റ്‌ വീട്‌, വടക്കുംമുറി റോഡ്‌, തൊടുപുഴ ഈസറ്റ്‌ പി.ഒ, ഇടുക്കി ജില്ല, പിൻ - 685 585. Address: Phone: 9447314309

സന്തുഷ്‌ടിയുടെ സുവിശേഷം

സന്തുഷ്‌ടിയെപ്പറ്റിയും സന്തുഷ്‌ടി കൈവരിക്കുവാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയും ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്‌, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഈ ശാസ്‌ത്രീയ പഠനഫലങ്ങൾ സന്തുഷ്‌ടി തേടുന്നവർക്ക്‌ ഒരു വഴികാട്ടിയായിരിക്കും. സന്തുഷ്‌ടി നേടാൻ ഉപകാരസ്‌മരണ കാലിഫോർണിയാ യൂണിവെഴ്‌സിറ്റിയിലെ മനഃശാസ്‌ത്രജ്ഞനായ സോൻജാ ല്യൂബോമിർസ്‌കി നടത്തിയ ഒരു പഠനത്തിൽ ഉപകാരസ്‌മരണ ഉദാത്തമായ സന്തുഷ്‌ടി നേടാൻ നമ്മെ സഹായിക്കുമെന്ന്‌ തെളിയുകയുണ്ടായി. തങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ആഴ്‌ചയിലൊരിക്കൽ, ഒന്നൊന്നായി നന്ദിപൂർവം സ്‌...

ശീതളപാനീയങ്ങൾ ഹാനികരം

സോക്രട്ടീസിന്റെ ജീവൻ അപഹരിച്ചത്‌ ഒരുപാത്രം വിഷമായിരുന്നു. എന്നാൽ ഇന്ന്‌ നമ്മുടെ ജീവന്‌ ഭീഷണി ഉയർത്തുന്നത്‌ ആഹാരപദാർത്ഥങ്ങളിലെ വിഷാധിക്യമാണ്‌. ഇത്‌ ആധുനിക മനുഷ്യനെ അനാരോഗ്യത്തിലേക്കും ജീവഹാനിയിലേക്കും നിശ്ശബ്‌ദമായി നയിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഗുരുതരമായ പരിണിതഫലങ്ങളേപ്പറ്റി അവൻ തികച്ചും അജ്ഞനോ അശ്രദ്ധനോ ആണ്‌. ജീവിതത്തിന്റെ ഗതിവേഗത്തിൽ ഇതിനേപ്പറ്റിയൊക്കെ ശ്രദ്ധിക്കാനോ ചിന്തിക്കാനോ എവിടെ സമയം! ഇത്‌ സ്വന്തം വിധിയായി അബോധമായി അംഗീകരിച്ചുകൊണ്ട്‌ ഒരു മൃത്യുവലയത്തിൽ അവൻ വിലയം പ്രാപിക്കുന്നു. സാർ...

പഞ്ചസാരയും ഉപ്പും ഉയർത്തുന്ന ഭീഷണി

നാം കഴിക്കുന്ന ഓരോ ആഹാരസാധനത്തിനും അതാതിന്റേതായ സ്വഭാവവും വ്യത്യസ്‌തമായ സവിശേഷതകളുമുണ്ട്‌. ഓരോന്നും ശരീരത്തിൽ ഓരോ തരത്തിലുള്ള അവസ്‌ഥാന്തരങ്ങൾ സൃഷ്‌ടിക്കുകയും ശരീരത്തിന്റെയും മനസ്സിന്റെയും സുഗമമായ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. ഓരോ ഭക്ഷണ പദാർത്ഥത്തിന്റെയും ആന്തരികഘടനയും പ്രത്യേകതയും അനുസരിച്ച്‌ നമ്മുടെ മാനസികശേഷിയെ വികസിപ്പിക്കുകയോ സങ്കോചിപ്പിക്കുകയോ, ഉത്തേജിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയയോ ചെയ്യാം. ചില ഭക്ഷണ സാധനങ്ങൾ പ്രതിസന്ധികളെയും സഘംർഷങ്ങളെയും നേരിടാനുള്ള മനസ്സിന്റെ സ്വാഭാവികശേഷ...

പ്രഭാതഭക്ഷണം ശ്രദ്ധയ്‌ക്കും ഓർമ്മശക്തിക്കും

മാനസികാരോഗ്യവും ആഹാരവും തമ്മിൽ വളരെയേറെ ബന്ധമുണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. നാം കഴിക്കുന്ന ആഹാരം നമ്മുടെ മാനസിക ഭാവനകളെ സ്വാധീനിക്കുന്നു. അതുപോലെ നമ്മുടെ മാനസികാവസ്‌ഥ വിശപ്പിനെയും നിയന്ത്രിക്കുന്നു. വൈകാരിക പ്രശ്‌നങ്ങൾ ഉദരരോഗങ്ങൾക്കും, ഉദരരോഗങ്ങൾ വൈകാരിക സംഘർഷങ്ങൾക്കും കാരണമാവാറുണ്ടല്ലോ. ബ്രേക്ക്‌ഫാസ്‌റ്റിന്‌ മുമ്പ്‌ ഉത്സാഹരഹിതനും അശുഭാപ്‌തി വിശ്വാസിയും നിഷ്‌ക്രിയനുമായിരുന്ന വ്യക്തി അതിനുശേഷം ഉത്സാഹവും ആത്മവിശ്വാസവും പ്രവർത്തനശേഷിയും കൈവരിക്കുന്നതായി കാണാറുണ്ട്‌. നിങ്ങളുടെ അശുഭ ചിന്തകൾ (negat...

ആരോഗ്യത്തിനും ദീർഘായുസിനും ആഹാരരീതികൾ

“നിങ്ങൾ എന്തുതിന്നുവോ അതാണ്‌ നിങ്ങൾ (You are what you eat) എന്ന ചൊല്ല്‌ പ്രസിദ്ധമാണല്ലോ. ”നിങ്ങളുടെ ഭക്ഷണം തന്നെ നിങ്ങൾക്ക്‌ ഔഷധമായിത്തീരട്ടെ“ എന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ്‌ പറഞ്ഞത്‌. ഇത്‌ ആരോഗ്യസംരക്ഷണത്തിൽ ആഹാരത്തിനുള്ള അനിഷേധ്യ പങ്ക്‌ വ്യക്തമാക്കുന്നു. പാരമ്പര്യം കഴിഞ്ഞാൽ ദീർഘായുസിന്‌ കാരണമായ ഏറ്റവും പ്രധാനപ്പെട്ട ഏകഘടകം ആഹാരരീതിയാണ്‌ എന്ന്‌ ശാസ്‌ത്രീയ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്‌. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഹെന്റി സി.ഷെർമാൻ (Dr. Henry C...

ലൈഫ്‌സ്‌റ്റൈൽ മെഡിസിൻ ആധുനിക മനുഷ്യന്‌

രാംദാസ്‌ വളരെയേറെ തിരക്കുള്ള വ്യക്തിയാണ്‌. ഒരു പ്രശസ്‌ത കമ്പനിയിലെ ചീഫ്‌ മാനേജർ കമ്പനിയിലെ പ്രശ്‌നങ്ങൾ കഴിഞ്ഞ്‌ സ്വന്തം കാര്യങ്ങൾ നോക്കാൻ സമയം ലഭിക്കാറില്ല. വളരെ വൈകിയാണു വീട്ടിൽ എത്തുക. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതെല്ലാം ഭാര്യയാണ്‌ ‘മാനേജ്‌ ചെയ്യുന്നത്‌ മക്കൾക്ക്‌ അച്ഛനെ കാണാനോ സംസാരിക്കാനോ അവസരം ലഭിക്കാറില്ല. രാംദാസ്‌ വീട്ടിലെത്തിയാലും ആഫീസ്‌ പണികൾ കൂടെയുണ്ടാകും. പിറ്റെ ദിവസം നടത്തേണ്ട കോൺഫ്രൻസിന്‌ തയ്യാറാവണം, ഫയൽ പഠിക്കണം, നോട്ടുണ്ടാക്കണം. ഇങ്ങനെ പലതും. ഈ അതിവേഗ ജീവി...

ഏകാന്തതയിൽ നിന്ന്‌ ആത്മീയതയിലേക്ക്‌

ഏകാന്തത ആധുനിക മനുഷ്യന്റെ വേദനയാണ്‌. അവന്റെ ഏറ്റവും വലിയ ആന്തരികവെല്ലുവിളിയാണ്‌. ഇതിനെ തരണം ചെയ്യുക അവന്റെ ജീവിതപ്രശ്‌നമായി മാറിയിരിക്കുന്നു. ഏകാന്തതയെ അതിജീവിക്കുവാൻ ഇന്ന്‌ മനുഷ്യൻ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. ഏതാനും മാർഗ്ഗങ്ങൾ വ്യക്തമാക്കാം. നല്ലൊരു നിരീക്ഷകനാവുക നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ പൂർണ്ണമായി ബോധപൂർവ്വം ഉപയോഗിക്കപ്പെടുത്തുമ്പോഴാണ്‌ ചുറ്റുമുള്ള ലോകത്തെ കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനും, അനുഭവിക്കുന്നതിനും അവസരമുണ്ടാവുന്നത്‌. ഒരു നല്ല നിരീക്ഷകന്റെ മുന്നിൽ പ്രകൃതിയുടെ സൗന്ദര്യ...

തീർച്ചയായും വായിക്കുക