Home Authors Posts by ജോൺ മുഴുത്തേറ്റ്‌

ജോൺ മുഴുത്തേറ്റ്‌

0 POSTS 0 COMMENTS
മുഴുത്തേറ്റ്‌ വീട്‌, വടക്കുംമുറി റോഡ്‌, തൊടുപുഴ ഈസറ്റ്‌ പി.ഒ, ഇടുക്കി ജില്ല, പിൻ - 685 585. Address: Phone: 9447314309

അടുക്കള ഒരു ഔഷധക്കലവറ-വെളുത്തുള്ളി

വെളുത്തുള്ളി ഒരു അണുനാശിനി വെളുത്തുള്ളിയില്‍ 0.6 മുതല്‍ 0.9 ശതമാനം വരെ ഡയാല്ലില്‍ സള്‍ഫെഡ് (Diallyl Sulphide) അടങ്ങിയിരിക്കുന്നു. വെളുത്തുള്ളി ഭക്ഷിക്കുമ്പോള്‍ ശരീരം അതിവേഗത്തില്‍ ആഗിരണം ചെയ്യുന്നു അതിനുശേഷം സള്‍ഫ്യൂറിക്ക് ആസിഡായി (Sulphuric Acid) പരിണമിക്കുന്നു. ഇതൊരു അണുനാശിനിയായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്ഷയരോഗത്തിന് വളരെ ഫലപ്രദമായ ഒരുഷധമാണ് വെളുത്തുള്ളി എന്ന് ന്യൂയോര്‍ക്ക് മെട്രൊ പോളിറ്റന്‍ ആശുപത്രിയിലെ ഡോ. എം.ഡബ്ലിയു. മാക്ഡ്യുഫെ യുടെ പഠനത്തില്‍ വ്യകതമായി. 11082 ക്ഷയരോഗികളില്‍ വ്യ...

അടുക്കള ഒരു ഔഷധക്കലവറ

ഇന്ന് ഒരു ചെറിയ ജലദോഷമോ തൊണ്ടവേദനയോ വന്നാല്‍ , പനിയോ ചുമയോ ഉണ്ടായാല്‍ , തലവേദനയോ വയറുവേദനയോ തോന്നിയാല്‍ നാം ഡോക്ടര്‍മാ‍രെയോ ആശുപത്രികളേയോ അഭയം പ്രാപിക്കുന്നു. അവര്‍ നല്‍കുന്ന ഗുളികകളും ടോണിക്കുകളും സേവിക്കുന്നു. തല്‍ക്കാലം രോഗം ശമിക്കുന്നു. അധികം താമസിക്കാതെ തന്നെ ഈ രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു! പഴയതിനേക്കാള്‍ ശക്തിയായി. അപ്പോഴും പഴയ പതിവ് ആവര്‍ത്തിക്കുന്നു. രോഗങ്ങള്‍ക്ക് സ്ഥായിയായ ശമനമോ രോഗികള്‍‍ക്ക് സമഗ്രമായ ആരോഗ്യമോ കൈവരിക്കാന്‍ കഴിയുന്നില്ല. രോഗികളുടെ കീശ ശോഷിക്കുകയും ആശുപത്രികള്‍ ...

അടുക്കള ഒരു ഔഷധക്കലവറ-ബ്രഹ്മി

ബ്രഹ്മി ഒരു ബ്രെയിന്‍ ടോണീക്ക് സംഘര്‍ഷ നിവാരണത്തിനും മാനസികശേഷികള്‍ വര്‍ദ്ധിക്കുന്നതിനും ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധസസ്യമാണ് ബ്രഹ്മി. പുരാതനകാലം മുതല്‍ ഇതിന്റെ ഔഷധമൂല്യം അറിയപ്പെട്ടിരുന്നു. അഥര്‍വവേദത്തില്‍ ബ്രഹ്മിയെപറ്റി പ്രദിപാദിപ്പിച്ചിട്ടുണ്ട്. സോരാഷ്ട്രീയന്‍ മതം സ്ഥാപിച്ച സോരാസ്സ്റ്ററും ഇതിന്റെ ഉപയോഗം അനുയായികള്‍ക്ക് ഉപദേശിച്ചിരുന്നു. ഗുരുകുലവിദ്യാഭ്യാസത്തില്‍, ഗുരുക്കന്മാര്‍ ശിക്ഷ്യന്മാരുടെ പഠനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രഹ്മിയുടെ ഉപയോഗം നിഷ്കര്‍ഷിച...

ഏകാന്തതയും ആധുനിക മനുഷ്യനും

നാൻസിയുടെ വിവാഹം കഴിഞ്ഞിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. ഭർത്താവ്‌ റോയിക്ക്‌ കുവൈറ്റിലാണ്‌ ജോലി - ഒരു എണ്ണക്കമ്പനിയിൽ. വിവാഹം കഴിഞ്ഞ്‌ മൂന്നു ദിവസം കഴിഞ്ഞ്‌ അയാൾ തിരിച്ചു പോയി. ലീവ്‌ തീർന്നതുകൊണ്ട്‌ മധുവിധുവിനു വിരാമമിടേണ്ടിവന്നു. നാൻസി ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ്‌ താമസം. എങ്കിലും എന്തെന്നില്ലാത്ത ഒരു ഏകാന്തത. ഒരുന്യതാബോധം. ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഭർത്താവ്‌ ഫോണിൽ വിളിക്കുമ്പോഴാണ്‌ തെല്ല്‌ ഒരാശ്വാസം തോന്നുന്നത്‌. ആദ്യത്തെ ആഴ്‌ചയിൽ ദിസവും വിളിക്കുമായിരുന്നു, ഇപ്പോൾ അത്‌ ആഴ്‌ചയിൽ ...

ഏകാന്തതയിലും ആനന്ദം

ജോർജ്‌സാർ റിട്ടയേർഡ്‌ കോളേജ്‌ അധ്യാപകനാണ്‌. ഭാര്യ സ്‌കൂൾ അധ്യാപിക ആയിരുന്നു. അവർക്ക്‌ മൂന്നു മക്കളുണ്ട്‌. പക്ഷേ ആരും അവരുടെ കൂടെയില്ല. ഒരാൾ അമേരിക്കയിൽ എൻജിനീയർ. കുടുംബസഹിതം അവിടെയാണ്‌ താമസം. രണ്ടാമത്തെ മകൾ ലണ്ടനിൽ നേഴ്‌സാണ്‌. ഭർത്താവും മക്കളുമൊത്ത്‌ അവിടെ സ്‌ഥിരതാമസമാണ്‌. മൂന്നാമത്തെ മകൻ സൗദിയിലാണ്‌. ഭാര്യ നഴ്‌സായി ഏറെക്കാലമായി അവിടെത്തന്നെ ജോലി ചെയ്യുന്നു. കുട്ടികളും അവിടെത്തന്നെ പഠിക്കുന്നു. ജോർജ്‌ സാറും ഭാര്യയും മാത്രമാണു നാട്ടിൽ. ഇവർക്ക്‌ മക്കളെയും ചെറുമക്കളെയും കാണാണൻ കൊതിയുണ്ട...

അഴിമതിയുടെ മനഃശാസ്‌ത്രമാനങ്ങൾ

അഴിമതി ഇന്ന്‌ ഒഴിവാക്കാൻ വയ്യാത്ത ഒരു തീരാവ്യാധിയായിത്തീർന്നിരിക്കുന്നു. സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസറായി മാറിയിരിക്കുന്നു. അഴിമതി ഭാരതത്തിന്റെ ഭരണകൂടങ്ങളെപ്പോലും ബാധിച്ചിരിക്കുന്നു. പരമോന്നത നിയമനിർമ്മാണ സഭകളെപ്പോലും ബാധിച്ചിരിക്കുന്നു. പരമോന്നത നിയമനിർമ്മാണ സഭകളെപ്പോലും പ്രകമ്പനം കൊള്ളിക്കുന്നു. അഴിമതി എന്ന വ്യാളിയുടെ വിഷദംഷ്‌ട്രങ്ങൾ ഏറ്റുപുളയുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്‌ഥ ദാരുണമാണ്‌. അഴിമതി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിത്യജിവിതത്തിലെ ഒരനിവാര്യഘടകമായിത്തീർ...

ധാർമ്മികബോധവും മാനസികാരോഗ്യവും

ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞനായിരുന്ന ആൽബർട്ട്‌ ഐസ്‌റ്റിൻ ഒരിക്കൽ പറഞ്ഞു “ നിങ്ങൾ ഒരു വിജയിയാവാൻ ശ്രമിക്കുന്നതിനു പകരം മൂല്യബോധമുള്ള ഒരു വ്യക്തിയാവാൻ ശ്രമിക്കുകയാണ്‌ വേണ്ടത്‌. ധാർമ്മികബോധത്തിന്റെ അഭാവം മനുഷ്യന്‌ മാരകമായിരിക്കുമെന്ന്‌ മഹാത്മഗാന്ധി മുന്നറിയിപ്പ്‌ നല്‌കി. ജോലി ചെയ്യാതെയുള്ള ധനം മനഃസാക്ഷിയില്ലാത്ത ആനന്ദം സ്വഭാവമില്ലാത്ത അറിവ്‌ ധാർമ്മികതയില്ലാത്ത ബിസിനസ്‌ മനുഷ്യത്വമില്ലാത്ത ശാസ്‌ത്രം തത്ത്വാധിഷ്‌ഠിതമല്ലാത്ത രാഷ്‌ട്രീയം അർപ്പണമില്ലാത്ത മതം. ഇവയാണ്‌ ഗാന്ധിജി ചൂണ്ടിക്കാട്ടിയ ഏഴു മാരകപാപങ്ങൾ....

സന്തുഷ്‌ടിമന്ത്രങ്ങൾ

എല്ലാവരും അന്വേഷിക്കുന്ന, ഏവരും മോഹിക്കുന്ന, ഏവരും നേടാൻ വെമ്പുന്ന ഒരവസ്‌ഥാവിശേഷമാണ്‌ സന്തുഷ്‌ടി. (happiness). മറ്റ്‌ എന്തെല്ലാം നേടിയിട്ടും സന്തുഷ്‌ടി നേടാൻ കഴിയാത്തവർ ജീവിതത്തിൽ ഒരു ശൂന്യതാബോധം അനുഭവിക്കുന്നു. ജീവിതം നിഷ്‌ഫലവും നിഷ്‌പ്രയോജനകരവുമായി തോന്നുന്നു. മനുഷ്യൻ പണം സമ്പാദിക്കുന്നതും സമ്പത്ത്‌ നേടുന്നതും കൊട്ടാരസമാനമായ വീടുനിർമ്മിക്കുന്നതും, പ്രസിദ്ധിയും പദവികളും നേടുന്നതും സന്തുഷ്‌ടി ലക്ഷ്യമിട്ടുകൊണ്ടാണ്‌. എന്നാൽ ഇവയ്‌ക്കൊന്നിനും സ്‌ഥായിയായ സന്തുഷ്‌ടി നല്‌കാൻ കഴിയുകയില്ല എന്ന തിരിച്ചറി...

‘ഹാപ്പി’ ആകാൻ പത്തു പ്രമാണങ്ങൾ

‘ദി പർസ്യൂട്ട്‌ ഓഫ്‌ ഹാപ്പിനെസ്‌’ (The Pursuit of Happiness) എന്ന പ്രശസ്‌ത ഗ്രന്ഥത്തിന്റെ കർത്താവും മനഃശാസ്‌ത്രഗവേഷകനുമായ ഡേവിഡ്‌ ജി മയർ (David G.Myer) ഹാപ്പിനസിനെപ്പറ്റി നിരവധി ശാസ്‌ത്രീയ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ‘ഹാപ്പി’ ആയിട്ടുള്ള ആളുകളുടെ പ്രധാനപ്പെട്ട നാല്‌ സവിശേഷതകൾ അദ്ദേഹം കണ്ടെത്തുകയുണ്ടായി. ആത്മാഭിമാനം (Self esteem) ശുഭാപ്‌തിവിശ്വാസം (optimism) ബഹിർമുഖത്വം (extroversion) ആത്മനിയന്ത്രണം (personal control)എന്നിവയാണവ. 1. ആത്മാഭിമാനം ആത്മാഭിമാനം ഉള്ള വ്യക്തി സ്വയം ഇഷ്‌ടപ്പെടുന്നവരാണ്‌...

സന്തുഷ്‌ടിയുടെ ശാസ്‌ത്രം

സന്തുഷ്‌ടി (happiness) മനുഷ്യന്റെ ജന്മാവകാശമാണ്‌. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സന്തുഷ്‌ടി തേടുന്നതിനും ഓരോ മനുഷ്യനും അവകാശമുണ്ട്‌ എന്ന്‌ അമേരിക്കൻ ഭരണഘടന വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യന്റെ അറിഞ്ഞും അറിയാതെയുമുള്ള എല്ലാ പ്രവർത്തനങ്ങളും സന്തുഷ്‌ടിതേടി സന്തുഷ്‌ടി തേടിയുള്ള പ്രയാണമാണ്‌. പണം സമ്പാദിക്കുന്നതും ആരോഗ്യം കാംക്ഷിക്കുന്നതും പദവി നേടുന്നതും പ്രസിദ്ധി തേടുന്നതും, അധികാരം കയ്യാളുന്നതും ബന്ധങ്ങൾ സ്‌ഥാപിക്കുന്നതും എല്ലാം അടിസ്‌ഥാനപരമായി സന്തുഷ്‌ടി നേടുന്നതിനാണ്‌. അതു മനുഷ്യന്റെ ജന്മവാസനയാ...

തീർച്ചയായും വായിക്കുക