Home Authors Posts by ജോൺ മുഴുത്തേറ്റ്‌

ജോൺ മുഴുത്തേറ്റ്‌

0 POSTS 0 COMMENTS
മുഴുത്തേറ്റ്‌ വീട്‌, വടക്കുംമുറി റോഡ്‌, തൊടുപുഴ ഈസറ്റ്‌ പി.ഒ, ഇടുക്കി ജില്ല, പിൻ - 685 585. Address: Phone: 9447314309

ചില ലളിത ധ്യാന രീതികള്‍

ഒരു ഗുരുവിന്റെ സഹായമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അനായാസം അഭ്യസിക്കാവുന്ന ചില അതിലളിതമായ ധ്യാനരീതികള്‍ കൂടി വിവരിക്കാം. ധാരാളം ആളുകള്‍ പരീക്ഷിച്ചു നോക്കി ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതുമാണ്. ശ്വാസോച്ഛ്വാസം എണ്ണിക്കൊണ്ടുള്ള ധ്യാനം സൗകര്യപ്രദവും സുഖകരവുമായ വിധത്തില്‍ ഇരിക്കുക. കണ്ണുകള്‍ സാവധാനം അടയ്ക്കുക. കണ്ണുകള്‍ പാതി തുറന്നു വയ്ക്കുന്നതും നല്ലതാണ്. വളരെ സ്വാഭാവികമായി ശ്വാസോച്ഛ്വാസം ചെയ്യുക. ഒന്നു മുതല്‍ പത്തു വരെ മനസില്‍ എണ്ണിക്കൊണ്ട് സാവധാനം ശ്രദ്ധാപൂര്‍വം ശ്വാസം ഉള്ളിലേക്ക് എടുക്കുക...

ധ്യാനത്തിന്റെ അത്ഭുത ശക്തി- മൂന്നാം ഭാഗം

1978 മുതല്‍ വാലസ് ധ്യാനത്തിന് പ്രായത്തിന്റെമേലുള്ള സ്വാധീനത്തെപ്പറ്റിയാണ് പഠനങ്ങള്‍ നടത്തിയത്. ശാരീരികമായ പ്രായത്തിന്റെ (biological) അളവു കോലായി മൂന്നു ഘടകങ്ങള്‍ ആണ് എളുപ്പത്തില്‍ പരിഗണിക്കപ്പെടുന്നത്. 1. രക്ത സമ്മര്‍ദം 2. സമീപ കാഴ്ച ശക്തി 3. കേള്‍വി ശക്തി. ഇവ മൂന്നും ദീര്‍ഘനാളത്തെ ധ്യാന പരിശീലന ഫലമായി മെച്ചപ്പെടുന്നതായി അദ്ദേഹം കണ്ടെത്തി. അതായത് ധ്യാനിക്കുന്നവര്‍ക്ക് പ്രായക്കുറവ് അനുഭവപ്പെടുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ വാലസിനു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ അതീന്ദ്രീയ ധ്യാനം 5 വര്‍ഷകാല...

ധ്യാനത്തിന്റെ അത്ഭുത ശക്തി- നാലാം ഭാഗം

രാജയോഗ ധ്യാനം ബ്രഹ്മകുമാരീസ് പരിശീലിപ്പിക്കുന്ന രാജയോഗ ധ്യാനം അനായാസം പരിശീലിക്കാവുന്നതാണ്. കണ്ണടച്ചിരുന്നു ചെയ്യേണ്ട ഒരു ധ്യാന രീതിയല്ല ഇത്. സുഖപ്രദവും സ്വാഭാവികവുമായ രീതിയില്‍ ഇരിക്കുക. പ്രയാസമുള്ള ആസനങ്ങള്‍ ഒഴിവാക്കുക. തറയില്‍ പായവിരിച്ചോ കുഷ്യനിട്ടോ അതിലിരിക്കാം. അല്ലെങ്കില്‍ കസേരയില്‍ സുഖമായിരിക്കുക. ശരിയായ ബോധത്തിനപ്പുറം മനസിനെ എത്തിക്കുകയാണ് ഈ ധ്യാനത്തിന്റെ ലക്ഷ്യം. അതു കൊണ്ട് ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഈ ലക്ഷ്യപ്രാപ്തിക്ക് വിഘാതമായി നിന്നേക്കാം. എന്നാല്‍ വളരെ സുഖകരമായ രീതിയും ശരിയല...

ധ്യാനത്തിന്റെ അത്ഭുതശക്തി ( തുടര്‍ച്ച )

പ്രായത്തെ പ്രധിരോധിക്കാന്‍ ധ്യാനം “ഔഷധം ശരീരത്തെ രോഗവിമുക്തമാക്കുന്നു.ധ്യാനം ആത്മാവിനെയും” എന്ന പ്രശസ്തമായ ഉദ്ധരണി ധ്യാനത്തിന്റെ ആത്മീയവശം മാത്രമേ പ്രകടമാക്കുന്നുള്ളൂ. ആധുനിക ശാസ്ത്രീയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ധ്യാനം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സ്വാധീനിക്കുകയും രോഗവിമുക്തമാക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യന്റെ സമഗ്രമായ ആരോഗ്യപരിപാലനത്തിനും യൗവ്വനസംരക്ഷണത്തിനും ധ്യാനം അങ്ങേയറ്റം സഹായകരമാണ്. ഡോ.ദീപക് ചോപ്ര തന്റെ ഏജ് ലെസ് ബോഡി, ടൈം ലസ് മൈന്‍ഡ് ...

ധ്യാനത്തിന്റെ അത്ഭുതശക്തി

ധ്യാനം മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. അതു ഒരു പൗരസ്ത്യ മതാചാരമായിരുന്നു. പാശ്ചാത്യര്‍ ഇപ്പോള്‍ ഇതിന്റെ വിവിധവശങ്ങളെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ധാരാളം പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ധ്യാനത്തെപ്പറ്റി പൗരാണിക വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീബുദ്ധന്‍ ഒരാല്‍മരത്തിന്റെ ചുവട്ടിലിരുന്നു ധ്യാനിച്ചപ്പോഴാണ് ആത്മജ്ഞാനം കൈവരിച്ചത് എന്നാണല്ലോ പറയപ്പെടുന്നത്. രണ്ടാം നൂറ്റാണ്ടില്‍ ഒരുകൂട്ടം ക്രിസ്ത്യന്‍ സന്യാസിമാര്‍ ലൗകികജീവിതം വെടിഞ്ഞു. ലാളിത്യത്തില...

അക്യുപ്രഷര്‍ രോഗപ്രതിരോധത്തിന് ( ഭാഗം 2)

ഷിയാറ്റ്സു ചൈനയില്‍ പണ്ടു മുതലേ പ്രയോഗത്തിലിരുന്ന അക്യുപംക്ചറും അക്യുപ്രഷറും ആറാം നൂറ്റാണ്ടില്‍ ബുദ്ധസന്യാസിമാര്‍ ജപ്പാനില്‍ എത്തിച്ചു. അവിടെ ഇത് വളരെയധികം പ്രചാരം നേടി. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ ജപ്പാനിലെ ഡോക്ടര്‍മാര്‍ അക്യുപ്രഷറിനെ അട്രിസ്ഥാനമാക്കി ഷിയാറ്റ്സൂ എന്ന പേരില്‍ ഒരുചികിത്സാരീതിക്ക് രൂപം കൊടുത്തു. ഷിയാറ്റ്സൂ ഒരു ജാപ്പനീസ് പദമാണ്. ‘ഷി’ എന്നാല്‍ വിരലുകള്‍ എന്നാണര്‍ത്ഥം ‘അറ്റ്സു’ എന്നാല്‍ പ്രഷര്‍ എന്നും വിരലുകള്‍ കൊണ്ടുള്ള സമ്മര്‍ദ ചികിത്സ എന്നു സൂചിപ്പിക്കുന്ന ഷിയാറ്റ്സൂ അക...

അക്യുപ്രഷര്‍ രോഗപ്രതിരോധത്തിന്

ടെന്‍ഷന്‍ അകറ്റാന്‍ വളരെ ഫലപ്രദമായ മാര്‍ഗമാണ് അക്യുപ്രഷര്‍. ഇത് ഒരു പുരാതന ചൈനീസ് ചികിത്സാ രീതിയാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അളവുകോല്‍ അയാളുടെ ശരീരത്തിലെ മെറഡിയനുകളിലൂടെയുള്ള അദൃശ്യമായ ഊര്‍ജ്ജപ്രവാഹവും എനര്‍ജി ലവലുമാണ്. അദൃശ്യമായ ഊര്‍ജ്ജപ്രവാഹത്തിന്റെ സാങ്കല്‍പ്പികമായ ചാനലുകളാണ് മെറഡിയനുകള്‍. തല മുതല്‍ കാല്‍വിരലുകള്‍‍ വരെ താഴേക്കും മുകളിലേക്കും ഈ ഊര്‍ജ്ജ പ്രവാഹം നടക്കുന്നു. ഈ സുപ്രധാന ഊര്‍ജ്ജത്തെ ‘ ചി’ എന്നാണ് ചൈനീസ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ചി യുടെ പ്രവാഹത്തില്‍ ഉണ്ടാകുന്ന അസന്തുലിതാ...

റിഫ്ലക്സോളജി: വിരല്‍തുമ്പില്‍ ആരോഗ്യം

മാനസിക പിരിമുറുക്കത്തില്‍നിന്നും രക്ഷനേടുവാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് റിഫ്ലക്സോളജി. ശരീരത്തിന്റെ സ്വാഭാവികമായ രോഗനിവാരണ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് റിഫ്ലക്സോളജി ചെയ്യുന്നത്. മനുഷ്യശരീരത്തെ പത്തു സോണുകളായി തല മുതല്‍ പാദം വരെ നേടുകെ വിഭജിച്ചിരിക്കുന്നു. ഈ സോണുകളില്‍ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും ഗ്ലാന്റുകളുടെയും റിഫ്ലക്സ് പോയിന്റുകള്‍ കാണപ്പെടുന്നു. ഒരു പ്രത്യേകതരം ഊര്‍ജ്ജം ഈ സോണുകളില്‍ക്കൂടി പ്രവഹിക്കുന്നു. ഈ അനുസ്യൂതമായ ഊര്‍ജ്ജപ്രവാഹത്തിനു തടസ്സം നേരിട്ടാല്‍ അയാള്‍ രോഗിയായിത്തീരുന്നു. താളാത്മകമാ...

തലസ്സോതെറാപ്പി ദേഹത്തിനും ദേഹിക്കും

പാശ്ചാത്യ നാടുകളില്‍ പ്രചുരപ്രചാരം നേടിയിട്ടുള്ള ഒരു സുഖ ചികിത്സാ പദ്ധതിയാണ് തലസ്സോ തെറാപ്പി. സമുദ്രജലവും സമുദ്രാന്തരീക്ഷവും രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സാ രീതിയാണ് തലസ്സോതെറാപ്പി. ‘ സമുദ്രം’ എന്ന അര്‍ത്ഥം വരുന്ന ‘ തലസ്സൊ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാ‍ണ് ഈ ചികിത്സാ രീതിക്ക് ഈ പേര്‍ ലഭിച്ചത്. സമുദ്രസ്നാനത്തിന്റെയും കടലോരവാസത്തിന്റെയും രോഗനിവാരണത്തിനുള്ള അത്ഭുതശക്തി മനസിലാക്കിയ ഡോ.ലാ ബെന്നാര്‍ഡിയര്‍ 1967 -ല്‍ ആണ് ഈ പേര്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ...

ഉപവാസം ഓജസ്സിനും തേജസ്സിനും(തുടര്‍ച്ച)

ഉപവാസം ആന്തരികവിശ്രമം നല്‍കുന്നുഇടക്കിടെയുള്ള ഉപവാസം ആന്തരികാവയവങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നു. വടക്കന്‍ ധ്രുവങ്ങളില്‍ വസിക്കുന്ന ചില മൃഗങ്ങള്‍ അതിശീതകാലത്ത് ഒരു ഭക്ഷണവും കഴിക്കാറില്ല. അപ്പോള്‍ അവിടെ പൂര്‍ണ്ണ അന്ധകാരമാണ്. ഈ മൃഗങ്ങള്‍ അപ്പോള്‍ താത്ക്കാലിക സമാധിയില്‍ പ്രവേശിക്കുന്നു. ഏറെ നാള്‍ പൂര്‍ണ്ണ ഉപവാസത്തില്‍ കഴിയുന്നു. എങ്കിലും അവ മരിക്കുന്നില്ല. ഓരോ ജീവിയുടെ ശരീരത്തിലും ഒരു പോഷക ശേഖരമുണ്ട്. ഉപവാസക്കാലത്ത് ഇതാണ് നിലനില്‍പ്പിനായി ഉപയോഗപ്പെടുത്തുന്നത്. എങ്ങെനെ ഉപവാസം അനുഷ്...

തീർച്ചയായും വായിക്കുക