ജോൺ മുഴുത്തേറ്റ്
വാര്‍ദ്ധക്യത്തിലും യൗവ്വനം : ജപ്പാന്‍ മാതൃക
വാര്‍ദ്ധക്യത്തിലും യുവാക്കളേക്കാള്‍ ഊര്‍ജ്ജസ്വലതയും ഉത്സാഹവും ക്രിയാത്മകതയും പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയും അതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത നിരവധി വ്യക്തികളെ നമുക്ക് കാണുവാന്‍ കഴിയും . അവരുടെ ജീവിതശൈലിയും ഉപദേശങ്ങളും നമുക്കും വരും തലമുറയ്ക്കും പ്രയോജനമാവാതിരിക്കുകയില്ല .വിദേശത്തും ഇന്ത്യയിലും നമ്മുടെ ഗ്രാമങ്ങളിലും ഇത്തരം മാതൃകകള്‍ വിരളമല്ല. ജപ്പാന്‍ മാതൃക ദീര്‍ഘായുസുന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാനിലാണ് ശതാബ്ദി കഴിഞ്ഞവര്‍ ഏറ്റവും കൂടുതലുള്ളത്. അവരുട...
വാര്‍ദ്ധക്യം ആസ്വാദ്യകരമാക്കാം
അമേരിക്കന്‍ ഹാര്‍ട്ട് സര്‍ജന്‍ ഡോ.മൈക്കിള്‍ ഡി ബേക്കേയ് ലോകപ്രശസ്തനാണ്. റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെന്‍സിന്റെ ഹൃദയ ശസ്ത്രക്രിയക്ക് മേല്‍ നോട്ടം വഹിക്കുന്നതിനായി ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് മോസ്ക്കോയിലെത്തിച്ചത്. അന്നദ്ദേഹത്തിന് എണ്‍പത്തിയെട്ടു വയസുണ്ടായിരുന്നുവെന്നത് ഏവരേയും അത്ഭുതപ്പെടുത്തി. എങ്ങനെ ഈ പ്രായത്തിലും ഒരു യുവാവിനേപ്പോലെ ഊര്‍ജ്ജ്വസ്വലനും ഉന്മേഷവാനായിരിക്കുവാന്‍ കഴിയുന്നുവെന്ന് മാധ്യമപ്രവര്ത്തകര്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു '' നമ്മുടെ കഴിവുകള്‍ ഉ...
നിങ്ങളുടെ സ്ക്രിപ്റ്റ് തിരുത്തുക
ട്രാന്‍സാക്ഷന്‍ അനാലിസിന്റെ ഉപജ്ഞാതാവായ എറിക് ബേണ്‍ പറഞ്ഞതുപോലെ നാം ഓരോരുത്തരും നാമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഒരു സ്ക്രിപ്റ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്. പ്രായമാകുമ്പോള്‍ ആളുകള്‍ എങ്ങിനെ പെരുമാറുന്നു പ്രവര്‍ത്തിക്കുന്നു എന്ന് നാം കണ്ടു മനസിലാക്കുന്നു. വാര്‍ദ്ധക്യത്തില്‍ നാമും അവരെ അനുകരിക്കുന്നു. അവരെപ്പോലെ നിഷ്ക്രിയരാവുന്നു. മുഖ്യ ധാരയില്‍ നിന്നും പിന്‍ വലിയുന്നു. വാര്‍ദ്ധക്യ രോഗങ്ങളും പരാധീനതകളും പ്രായത്തിന്റെ അനിവാര്യതയായി കരുതുന്നു '' ഇനി വയസാം കാലത...
റിട്ടയര്‍മെന്റ് : സ്വതന്ത്ര ജീവിതത്തിലേക്കുള്ള പാസ...
ബുദ്ധിപൂര്‍വ്വം പ്ലാന്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് റിട്ടയര്‍മെന്റ് ഒരു മാനസിഘാതമല്ല, മറിച്ച് വളരെ സങ്കീര്‍ണ്ണമായ വിശ്രമരഹിതമായ ഒരു ജീവിത ദശയില്‍ നിന്നുള്ള മോചനമാണു ഒരു മാനസികാഘോഷമാണു. റിട്ടയര്‍മെന്റ് വാസ്തവത്തില്‍ പുതു സ്വാതന്ത്ര്യം നേടലാണു. സങ്കീര്‍ണ്ണമായ ദൈനം ദിന ഔദ്യോഗിക പ്രശനങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നുമുള്ള മോചനമാണു. സമയ സമ്മര്‍ദ്ദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഉള്ള രക്ഷപ്പെടലാണു. സ്വന്തം ഇഷ്ടാനിഷങ്ങള്‍ക്കനുസരിച്ച് സര്‍വ്വ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരമൊരുക്കലാണു. നിങ...
എക്സ്ട്രാ പേര്‍സണ്‍ സിന്‍ഡ്രം
കുടുംബനാഥന്റെ റിട്ടയര്‍മെന്റ് കുടുംബത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. മാറ്റങ്ങള്‍ വരുത്തുന്നു. ജോലിക്കാര്യങ്ങള്‍ക്കായി മിക്കവാറും സമയങ്ങളില്‍ വീടിനു പുറത്തായിരുന്ന ഗൃഹനാഥന്‍ പെട്ടന്നൊരു ദിവസം മുതല്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെ കാണപ്പെടുന്നു. സര്‍വ്വതന്ത്ര സ്വതന്ത്രയായി വാണിരുന്ന ഭാര്യ വീട്ടിലുള്ള ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാദ്ധ്യസ്ഥനാകുന്നു. തന്റെ ഇഷ്ടത്തിനു ടി വി കാണാനോ ഇഷ്ടപ്പെട്ട പ്രോഗ്രാം തിരഞ്ഞെടുക്കാനോ കഴിയാതെ വരുന്നു. കാരണം വെറുതെ വീട്ടിലിരിക്കുന്ന ഗൃഹനാഥന്‍ മിക്കവാറും...
വിപാസനയുടെ മൂന്നാമത്തെ രീതി
വിപാസനയുടെ മൂന്നാമത്തെ രീതി വിപാസനയുടെ മൂന്നാമത്തെ രീതി ശ്വസത്തിന്റെ പ്രവേശകാവാടമായ നാസാദ്വാരത്തില്‍ കൂടിയുള്ള ശ്വാസോച്ഛാസത്തത്തെ പറ്റി ബോധവാനാകുക എന്നതാണ്. ശ്വാസം ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ നാസാദ്വാരത്തിനു ഒരു കുളിര്‍മ്മയനുഭവപ്പെടുന്നു ശ്വാസം ഉള്ളിലേക്കു പ്രവേശിക്കുന്നു വ്ബെളിയിലേക്കു പ്രവഹിക്കുന്നു ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക വിപാസനത്തിന്റെ മൂന്നു രീതികളാണ് മുകളില്‍ വിവരിച്ചത് ഇതില്‍ ഏതെങ്കിലും ഒരു രീതി സ്വീകരിക്കാവുന്നതാണ്‍. അല്ലെങ്കില്‍ മൂന്നു രീതൊഇകളും ഒരുമിച്ച് പൊഅരിശീലിക്ക...
വിപാസനധ്യാനം
ഇന്ന് വിവിധതരത്തിലും വിധത്തിലുമുള്ള ധ്യാനരീതികള്‍ നിലവിലുണ്ട്. എല്ലാത്തരത്തിലുള്ള ധ്യാനരീതികളുടെയും ലക്ഷ്യം ഒന്നു തന്നെയാണ്. സ്വയാവബോധം വളര്‍ത്തുകയും ആത്മസാക്ഷാത്ക്കാരം നേടുകയും. പക്ഷെ കൂടുതല്‍ ആളുകള്‍ ആത്മസാക്ഷാത്ക്കാരം കൈവരിച്ചത് വിപാസനാ ധ്യാനത്തിലൂടെയെന്നാണ് പറയപ്പെടുന്നത്. എല്ലാ ധ്യാനരീതികളിലും ഒന്നു തന്നെയാണ് അടങ്ങിയിരിക്കുന്നത്. എങ്കിലും വിപാസനയ്ക്കു ചില പ്രത്യേകതകള്‍ ഉണ്ട്. മറ്റു ധ്യാന രീതികളില്‍ അനിവാര്യമല്ലാത്ത ചിലതെല്ലാം ഉണ്ട്. എന്നാല്‍ വിപാസനയില്‍ ശുദ്ധമായ സത്ത തന്നെയാണ് ഉള്ളത് എന്നാ...
വാര്‍ദ്ധക്യത്തിലും ആനന്ദം
മനുഷ്യ ജീവിതത്തിന്റെ സായം കാലമാണ് വാര്‍ദ്ധക്യം. അത് ചിലര്‍ക്ക് തേജോമയമാകാം മറ്റു ചിലര്‍ക്ക് തമോമയവും. ഏവര്‍ക്കും അനിവാര്യമായ അവസ്ഥയാണ് വാര്‍ദ്ധക്യം. എങ്കിലും ആരും അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നില്ല കാരണം അത് മൃത്യുവിന്റെ മുന്നോടിയാണ്. വാര്‍ദ്ധക്യം സന്തോഷഭരിതമാണോ സന്താപകലുഷിതമാണൊ എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. അവരുടെ സമീപനത്തേയും സാഹചര്യങ്ങളെയും അനുസരിച്ചിരിക്കുന്നു അവരുടെ മനോഭാവത്തേയും മാനസികാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. വൃദ്ധരോടുള്ള മനോഭാവം വൃദ്ധന്മാര്‍ ഉല്പാദനക്ഷമതയില്ലാത്ത...
അതീന്ദ്രീയ ധ്യാനം – തുടര്‍ച്ച
ചിന്തകള്‍ അലട്ടാത്ത മാനസികാവസ്ഥ കൈവരിക്കുകയാണ് ഈ ധ്യാനത്തിന്റെ ലക്ഷ്യം. ചിന്തകള്‍ നിശ്ചലമാകുമ്പോള്‍ മനസ് ആന്തരമൗനത്തില്‍ മുഴുകുന്നു. പൂര്‍ണമായ ശാന്തിയില്‍ ലയിക്കുന്നു. സമ്പൂര്‍ണ വിശ്രാന്തി പ്രാപിക്കുന്നു. ധ്യാനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഈ അവസ്ഥ ഏതാനും നിമിഷങ്ങള്‍ മാത്രമേ അനുഭവപ്പെട്ടെന്നു വരുകയുള്ളൂ. നിരന്തരമായ പരിശീലനം കൊണ്ട് ഈ ആനന്ദഭാവം കൂടുതല്‍ നേരം പ്രാപിക്കാന്‍ കഴിയുന്നു. മനസ് അതീന്ദ്രീയബോധത്തില്‍ എത്തുമ്പോള്‍ നാം ഉള്ളില്‍ അഗാധമായ ആനന്ദാനുഭവത്തില്‍ ലയിക്കുന്നു. നമ്മുടെ ഉള്ളില്‍ കുടികൊള്ളു...
അതീന്ദ്രീയ ധ്യാനം
ധ്യാനത്തിന്റെ അത്ഭുതകരവും അസാധാരണവുമായ പ്രയോജനങ്ങള്‍ നാം സംശയലേശമന്യേ മനസിലാക്കികഴിഞ്ഞു. ഇന്നു പലതരത്തിലുള്ള ധ്യാനരീതികള്‍ പ്രചാരത്തിലുണ്ട്. വിവിധ മതവിഭാഗങ്ങളും വ്യത്യസ്തമായ ധ്യാനരീതികള്‍ ശീലിച്ചുവരുന്നു. ധ്യാനത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ എത്രപേര്‍ ധ്യാനം പരിശീലിക്കുന്നുണ്ട്? എന്നാല്‍ ഇതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ പതിവായി പശ്ചാത്യനാടുകളില്‍ ധ്യാനപരിശീലനം നടത്തുന്നു. പക്ഷെ പശ്ചാത്യര്‍ മടുത്തുപേക്ഷിച്ചു കൊണ്ടിരിക്കുന്ന ജീവിത ശൈലി നാം അഭിമാനപൂര്‍വം അനുകരിക്കുന്നു. നമ്മുടെ വിലയേറിയ മൂല്യങ്ങ...