ജോൺ ബോസ്‌കോ
വൈദികർക്ക് വിവാഹം അനുവദിക്കണം
18-ാം നൂറ്റാണ്ടുവരെ കത്തോലിക്കാ വൈദികർക്ക് വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനുശേഷമാണ് വത്തിക്കാൻ വൈദികർക്ക് വിവാഹം വിലക്കിയത്. കത്തോലിക്കർ ഒഴികെ എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളിലെയും വൈദികർക്ക് വിവാഹം അനുവദനീയമാണ്. യാക്കോബായ, മാർത്തോമ തുടങ്ങിയ ബഹുഭൂരിപക്ഷം വിഭാഗങ്ങളിലും വൈദികപട്ടം ലഭിക്കണമെങ്കിൽ വിവാഹം കഴിച്ചിരിക്കണം എന്ന് നിർബന്ധമാണ്. ബൈബിളിൽ മെത്രാൻ വിവാഹം കഴിച്ചിരിക്കണമെന്നും മാതൃകാഭർത്താവായിരിക്കണമെന്നും നിഷ്‌കർഷിക്കുന്നു (തിമോത്തിയോസ് 3ഃ2-4). ശരീരശാസ്‌ത്ര പഠനങ്ങൾ...