Home Authors Posts by ജോൺ ബോസ്‌കോ

ജോൺ ബോസ്‌കോ

0 POSTS 0 COMMENTS
ജോൺ ബോസ്‌കോ കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മദ്രാസ്‌ ക്രിസ്ത​‍്യൻ കോളേജിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ. ഇപ്പോൾ മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ (ഫിലോസഫി )ത്തിനു പഠിക്കുന്നു. വിലാസം റൂം നമ്പർഃ 106, ഹെബർ ഹാൾ, മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജ്‌, തമ്പാരം, ചെന്നൈ - 59.

കോടതിക്കാര്യം

കോടതിക്കെട്ടിടം വളരെ പഴക്കംചെന്നതാണ്‌. പലനിറത്തിലുളള ചില്ലുകൾ പതിച്ച ജാലകങ്ങളും ഓട്‌ പാകിയ നിലവും ഉയർന്ന മേൽക്കൂരയുമുളളതാണ്‌ ഈ പഴഞ്ചൻ കെട്ടിടം. പ്രാവുകൾ അവിടത്തെ താമസക്കാരാണ്‌. വെളളചുമരുകളിലൂടെ അവയുടെ കാഷ്‌ഠം ഒലിച്ചിറങ്ങിയ അടയാളങ്ങൾ കാണാം. ഇതൊക്കെയാണെങ്കിലും കോടതിക്കെട്ടിടത്തിനു മുമ്പിലൂടെ കടന്നു പോകുന്നവർ ചെറിയൊരു ഭയം കലർന്ന ആദരവോടുകൂടിയാണ്‌ അങ്ങോട്ട്‌ നോക്കുന്നത്‌. ആറടി പൊക്കമുളള മതിലിനാൽ ചുറ്റപ്പെട്ട കോടതി വളപ്പിൽ കമ്മ്യൂണിസ്‌റ്റ്‌ പച്ചയും മുൾചെടികളും വലിയ മരങ്ങളും മറഞ്ഞുകിടക്കുന്ന മൂന്ന...

അവരിൽ ഒരാൾ

ഒരു മുറിയിലാണ്‌ താമസമെങ്കിലും ഒരേ പേരാണെങ്കിലും മൂന്നുപേരുടെയും ജോലി വെവ്വേറെയാണ്‌. ശശിയുടെ ജോലി പ്രേമിക്കുക. ശശിയുടെ ജോലി പാചകം. ശശിയുടെ ജോലി ശ്‌മശാനം സൂക്ഷിപ്പുക്കാരനായും. ഇവരുടെ രണ്ടക്ഷരങ്ങൾ വീതമുളള പേരുകളോട്‌ ഒന്നുംതന്നെ ചേർത്തുവെക്കാൻ ഇതേവരെ തുനിഞ്ഞിട്ടില്ല ഇവർ. ആകാരത്തിലും വലിയ വ്യത്യാസങ്ങൾ കണ്ടുപിടിക്കുക പ്രയാസം. സംസാരവും നോട്ടവും ചിരിയുംവരെ ഒരുപോലെ. ശവങ്ങളെ ദഹിപ്പിക്കുമ്പോൾ ശശി ചിരിക്കുന്നതുപോലെ കാമുകിയെ നോക്കി പ്രേമത്തിന്റെ തീവ്രതയിൽ ശശി ചിരിക്കുന്നു. കാമുകിയെ ശശി ചുംബിക്കുന്നതുപോലെ ...

മരിച്ചവർ

ശവക്കല്ലറകളിലൊന്നിൽ സംസ്‌ക്കരിച്ചത്‌ ഒരു പാട്ടുകാരനെ ആയിരുന്നു. പാട്ടുകാരന്‌ ഇരുവശങ്ങളിലുമായി മറ്റു രണ്ട്‌ ശവക്കല്ലറകൾ ചേർന്നു കിടന്നു. ഒന്നിൽ ഒരു യുവതിയും മറ്റൊന്നിൽ ഒരു തത്വശാസ്‌ത്രം പ്രൊഫസറും. മൂന്നുപേരുടെയും കുടീരങ്ങൾ മറ്റുളളവരിൽ നിന്നും വേർപെട്ട്‌ സെമിത്തേരിയുടെ ഒരു ഭാഗത്ത്‌ ഒരു കുടുംബം പോലെ തോന്നിച്ചു. പകൽ അവർ ഭൂഗർഭ അറകളിലൂടെ അലഞ്ഞു നടക്കും. സന്ധ്യാപ്രാർത്ഥനയ്‌ക്കുളള പളളിമണി കേൾക്കുമ്പോഴേക്കും അവർ ശ്മശാനത്തിന്റെ തുറവിൽ തങ്ങളുടെ കല്ലറകൾക്കുമേൽ എത്തും. അവിടങ്ങനെ ഇരുന്ന്‌ നേരം പുലരുവോളം അവർ ...

തീർച്ചയായും വായിക്കുക