ജോബി തോമസ്
കുഞ്ഞുങ്ങള്‍ക്ക് വഴി കാണിക്കുമ്പോള്‍
സംഘര്‍ഷങ്ങളും പ്രശ്നങ്ങളും നിറഞ്ഞ ഒരു ലോകത്താണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. സാങ്കേതിക വിദ്യ പിടി മുറുക്കിയിരിക്കുന്നു. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു. ഞാനും നിങ്ങളും നമ്മുടെ കുടുംബങ്ങളില്‍ വളര്‍ന്നവരാണ് എന്നാല്‍ ഇന്നത്തെ മക്കള്‍ വളരുന്നില്ല.വളര്‍ത്തിയെടുക്കുകയാണ്. മക്കളെ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ പാസാകാന്‍ മാത്രമല്ല പരിശീലിപ്പിക്കേണ്ടത്, മനുഷ്യായുസ്സോളം ദൈര്‍ഘ്യമുള്ള പരീക്ഷ പാസ്സാകാന്‍ പ്രാപ്തരാക്കണം. കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ പിരിമുറുക്കമെല്ലാം അമ്മമാര്‍ക്കാണ്...