Home Authors Posts by ജെ.കെ. പിളള

ജെ.കെ. പിളള

0 POSTS 0 COMMENTS
1945 ൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ജനനം. 15 വർഷം ഇന്ത്യൻ എയർഫോസിലും 13 വർഷം സൗദി അറേബ്യയിലും ജോലി ചെയ്‌തിട്ടുണ്ട്‌. ചെറുപ്പം മുതൽക്കേ കഥകളിലും നാടകങ്ങളിലും സജീവമായിരുന്നു. ‘മഷിപ്പച്ച’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതൾ പബ്ലിക്കേഷന്റെ ഒന്നാം അധ്യായം എന്ന കഥ, കവിത പുസ്‌തകം എഡിറ്റു ചെയ്‌തിട്ടുണ്ട്‌. ‘ചെരിപ്പുകൾ’ ‘അറിവിന്റെ നോവുകൾ’ എന്നീ സ്വന്തം കഥകളെ അടിസ്ഥാനമാക്കി ദൂരദർശനുവേണ്ടി ടെലിഫിലിം നിർമ്മിക്കുകയും ‘ചെരിപ്പുകളി’ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഭാര്യഃ സുലോചന, ഹൈസ്‌ക്കൂൾ അദ്ധ്യാപിക. മക്കൾഃ ഡോ. ബിനു, ബിജു, സൗമ്യ. ഇപ്പോൾ കണ്ണൂർ ജില്ലയിലെ കരിവെളളൂരിലാണ്‌ താമസിക്കുന്നത്‌. വിലാസം ജെ.കെ.പിളള, യൂനിഡോട്ട്‌ കമ്പ്യൂട്ടർ, ഓണക്കുന്ന്‌, കരിവെളളൂർ, കണ്ണൂർ Address: Phone: 0498 561049, 0498 560011 Post Code: 670 521

നിഴൽചിത്രങ്ങൾ

മനസ്സിൽ ഇന്നും തെളിയുന്ന ആ മുഖം ഇപ്പോഴും, എത്രയോ വ്യക്‌തമാണ്‌. അടുത്ത അലകൾ ഇളകുന്നതുവരെയും അങ്ങനെ കണ്ടിരിക്കാം. പിന്നെ കാറ്റിലും, കോളിലുമിളകുന്ന ഓളങ്ങളിൽ ആടിയുമുലഞ്ഞും ആ രൂപം അല്‌പാൽപമായി വിസ്‌മൃതിയിൽ ലയിക്കും. അങ്ങനെ വീണ്ടും ജീവിതജലരാശികളുടെ ആഴങ്ങളിലേക്ക്‌ മുങ്ങിത്താണുകൊണ്ടിരിക്കും. ഒരിക്കൽ, ആ മുഖത്തുണ്ടായിരുന്ന ഓരോ ഭാവങ്ങളും വെവ്വേറെ വായിച്ചെടുക്കാമായിരുന്നു. പക്ഷേ ഇന്നോ...? വിഷാദത്തിന്റെ സ്‌ഥായിയായ ഒരേയൊരു ഭാവം മാത്രമായി ആ മുഖം തെളിയുന്നു..! ഇതെല്ലാം എന്റെ വെറും തോന്നലുകൾ മാത്രമാണോ...? അല...

തീർച്ചയായും വായിക്കുക