ജിതിന്‍ കക്കാട്
വിപ്ലവകാരിയുടെ പരിവര്‍ത്തനങ്ങള്‍
പൂമുഖവാതിലും കടന്നു പുറത്തേ നീണ്ട വരാന്തയിലൂടെ നടന്നപ്പോള്‍ കറുത്ത കോട്ടിട്ട (കുറച്ചു മുമ്പ് തനിക്ക് ജാമ്യം എടുത്തുതന്ന ) ഒരു മനുഷ്യന്‍ എന്തോ പറഞ്ഞത് കേട്ടു. '' എനിയെങ്കിലും പോയി സ്വന്തം പണിനോക്കി ജീവിക്കാന്‍ പഠിക്ക് ''. ഇതൊന്നും കേള്‍ക്കാനുള്ള ഒരു മനസായിരുന്നില്ല. മനസ്സിന്റെ കാര്യം പോട്ടെ ശരീരം അതിനു അനുവദിച്ചില്ല എന്ന് പറയുന്നതായിരിക്കും ഉചിതം. ഇരിമ്പു കവാടവും കടന്ന് പുറത്തെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി, ' കണ്ണൂര്‍ ജില്ല സബ്കോടതി’. മനസ്സിനുള്ളിലുള്ള മുഖംമൂടിയണിഞ്ഞ ഒരു വിപ്ലവകാരി അഹങ്കാരം വെ...