ജിതിൻ
പച്ച
ജീവന്റെ നിറമാണ് പച്ച
ജീവന്റെ നിറവാണ് പച്ച
ജീവന്റെ ഗന്ധവും പച്ച തന്നെ.
പച്ച ഒന്നിനെയും തകർന്നില്ല,
ഒന്നിനെയും തളർത്തുന്നില്ല.
മറിച്ച് പച്ച സ്വയം തളിർത്തു കൊണ്ടേയിരിക്കുന്നു.
മണ്ണിൽ വിരിഞ്ഞ് വാനോളം വളർന്ന്
അവൾ ഭൂമിയെ ഹരിതയാകുന്നു.
കൺതുറന്നു കാണുക
അകം തുറന്നു ശ്രവിക്കുക.
ഇനി നിന്റെ സിരകളിലും വളരട്ടെ
ഒരിത്തിരി പച്ച
ആരും കൊതിക്കുന്ന
ഒരിത്തിരി മരുപ്പച്ച.