ജിതിൻ ഉദയകുമാർ
തോട്ട
ഒരു ഡബിൾ ബാരൽ ഗണ്ണിന്റെ കുഴലുകൾ പോലെയാണ് അപ്പന്റെ കണ്ണുകൾ. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകൾ പോലെ. അപ്പൻ ഉന്നം പിടിക്കുന്നതും കാഞ്ചി വലിക്കുന്നതും ലക്ഷ്യം ബേധിക്കുന്നതും എല്ലാം ആ കണ്ണുകൾ കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓടി മറയുന്ന ഇരയിൽ പോലും ഒരു ലക്ഷ്യമുണ്ടെന്ന് എനിക്ക് കാണിച്ചു തന്നത് ആ കണ്ണുകളാണ്.
അപ്പൻ പറയും- '' വെടിവെക്കുന്നേൽ ഒന്നുകേൽ തലക്ക് അല്ലേൽ നാഭിക്ക്, ഒറ്റ ഉണ്ടയിൽ തീരണം. അതാ നമ്മുക്കും ഇരക്കും എളുപ...
രക്തസാക്ഷിക്കുന്ന്
ഒന്ന്
ഗർഭാവസ്ഥയുടെ നീണ്ട ഉറക്കത്തിൽ നിന്നും പിറവിയിലേക്ക് ഉണരുമ്പോൾ അയാൾ തൊണ്ടപൊട്ടുമാറ് നിലവിളിച്ചിരുന്നു. പക്ഷെ മരണത്തിലൂടെ മറ്റൊരു ജന്മത്തിലേക്ക് ഉറങ്ങിയുണരുമ്പോൾ അയാൾ തീർത്തും മൗനിയായിരുന്നു.
താഴ്‌വാരത്തിലൂടെ കുന്ന് ലക്ഷ്യമാക്കി നടക്കുമ്പോൾ അയാൾ മരണത്തെക്കുറിച്ചാണ് ചിന്തിച്ചത്...
മരണം...
ജലം ശരീരത്തെ ശുദ്ധീകരിക്കുന്നു. അഗ്നി ആത്മാവിനേയും. ചാരം മണ്ണിലലിഞ്ഞു ചേരും, നിശ്വാസങ്ങൾ വായുവിലും. പിന്നെ യാത്രയാണ്...
പ്രകാശവർഷങ്ങൾക്കകല...