Home Authors Posts by ജിതേന്ദ്രകുമാർ, ഡൽഹി

ജിതേന്ദ്രകുമാർ, ഡൽഹി

0 POSTS 0 COMMENTS

പിശുക്ക്

വെളുപ്പിനു അഞ്ചുമണിക്കു അലാറം കേട്ടുണരുമ്പോള്‍ ശങ്കര്‍ കൃഷ്ണന്റെ മനസു നിറയെ സന്തോഷമായിരുന്നു. പതിവിനു വിപരീതമായി വളരെ പ്രസന്നനായും ചുറു ചുറുക്കോടെയും ചാടിയെണീറ്റ് തലേന്നു വഴിയോരത്തെ വേപ്പില്‍ നിന്നൊടിച്ചു കൊണ്ടു വന്ന ഹെര്‍ബല്‍ ബ്രഷുകൊണ്ടു പല്ലു തേച്ചു പച്ചവെള്ളം നല്ലോണം കോരിയൊഴിച്ചു കുളീച്ചു. ചെറുപയര്‍ പച്ചവെള്ളത്തിലിട്ടു കിളിര്‍പ്പിച്ചത് ഉപ്പുപൊടി വിതറി കഴിച്ചു. കൂടെയൊരു ചൂടുളള കട്ടന്‍ ചായയും. ഇതൊക്കെ ആരോഗ്യത്തെ മുന്‍ നിര്‍ത്തി ചെയ്യുന്നതാണെന്നു ശങ്കറിനറിയാം. പല കുറി അതൊക്കെ പറഞ്ഞിട്ടുമുണ്ട്....

പുലിവേട്ട

അവരിന്നും വരുന്നുണ്ട്. പാട്ടകൊട്ടും പടക്കവും ബഹളങ്ങളുമൊക്കെ പതിവിലും കൂടുതലാണിന്ന്. ആരവം കേട്ടാലറിയാം അവരിങ്ങെത്തിയെന്ന്. പാതവിട്ടു കുറ്റിക്കാട്ടിലേക്കു കടക്കുകയാണോ അവര്‍?. ഒരുപക്ഷെ ഈ മട തന്നെയാവുമോ ഇന്നവരുടെ ലക്ഷ്യം? അതെ പന്തങ്ങള്‍ നിരനിരയായി കുറ്റിക്കാട്ടിലേക്കു കയറിവരുന്നുണ്ട്. എണ്ണവും കൂടുതലാണിന്ന്. മുന്നില്‍ അവന്‍ തന്നെ. പുലിവേട്ടക്കാരന്‍ വേലായുധന്‍. അവന്റെ കൈയില്‍ നീട്ടിപ്പിടിച്ച ഇരട്ടക്കുഴല്‍ തോക്ക്. ആ തോക്കിനുള്ളില്‍ ഒരു രക്തദാഹി ഒളിഞ്ഞിരിപ്പുണ്ട്. കാരമുള്ളിന്റെ കൂര്‍പ്പും കാരിരുമ്പിന്റ...

കൂപ്പുകൈ

സ്വതന്ത്രനായി നടക്കുന്ന നേരത്താണവരെത്തിയത്എന്നെ സഹായിക്കാന്‍.പിന്നെ അവരെന്റെ കൈകള്‍‍ പിറകിലേക്കു കെട്ടികാലുകള്‍ സ്വതന്ത്രമാണല്ലോ, ഞാനാശ്വസിച്ചു. പിന്നീടവരെന്റെ കാലുകളും കൂട്ടിക്കെട്ടിനാവു സ്വതന്ത്രമാണല്ലോ എന്നാശ്വസിച്ചപ്പോള്‍‍ചകിരി വായില്‍ തിരുകി ടേപ്പ് വെച്ചൊട്ടിച്ചു. ആശ്വസിച്ചു ശീലിച്ചുപോയതുകൊണ്ടാവാംശ്വാസമെടുക്കാമല്ലോ എന്നാശ്വസിച്ചുഉടനവരെന്റെ കഴുത്തില്‍ കയറുവരിഞ്ഞു മുറുക്കിമൂക്കില്‍ പഞ്ഞി തിരുകിക്കയറ്റി മരണവെപ്രാളത്തില്‍ കൈകാലുകളിട്ടടിക്കുമ്പോളാശ്വസിച്ചു, എല്ലാമിതോടെ തീര്‍ന്നു കിട്ടുമല്ലോ. തിര...

മഴയും കാത്ത്

കരിമേഘങ്ങളുടെ ഇരുണ്ട കണ്ണുകള്‍വെടിപോലിടിയുടെ പരുത്തതൊണ്ടയുംവാടിയ തളിരിലുമിലയിലുമെല്ലാംപ്രതീക്ഷയുടെ പുതു പുത്തന്‍ പൂക്കള്‍ ഇന്ന്, അല്ലല്ലിപ്പോള്‍, ഇതാഇവിടെ പെയ്തു പെയ്തു നിറയും കവിയും അതിന്നോളങ്ങളില്‍ ഈ കരയാകെ കുളിരണിയും..ഒരു പക്ഷേ,പ്രളയത്തിന്‍ സുനാമിയായ്കരയെത്തന്നെ വിഴുങ്ങിയെന്നും വരും. മേലോട്ടു നോക്കി നോക്കികഴുത്തിനു കഴപ്പ് ,തുറിച്ചു പിടിച്ച കണ്ണുകളില്‍ ആധിതൊണ്ടയപ്പോഴും വരണ്ടു തന്നെ കിടന്നു. പെട്ടന്നതാ വിപത്തിന്റെ തിളങ്ങുന്ന വാള്‍ വീശല്‍കണ്ണൂകളിലാകെ പ്രകാശക്കടല്‍കാതിലൊരു മഴയുടെ ആരവം. പെയ്തു തി...

ഇനി ഇവരോടെന്തു പറയും.

ഇളവെയിലിനു പുളി വിറകു കത്തുന്ന ചൂട് തൊണ്ട വരണ്ടിരിക്കുന്നു. ആദ്യം ഈ നെടുനീളന്‍ പാതയുടെ അങ്ങേ വളവിലെത്തണം. പിന്നെ ഇടവഴി , ഈ വേഗത്തിലാണെങ്കില്‍ കുറഞ്ഞതു അഞ്ചു മിനിട്ടെങ്കിലും വേണ്ടി വരും ഇടവഴി താണ്ടി മൈതാനത്തിലെത്താന്‍. മൈതാനത്തിന്റെ അങ്ങേ വശത്തെ ഏറ്റവും അവസാനത്തെ വീട്. കുറഞ്ഞത് ഇനിയുമൊരു പതിനെഞ്ച് മിനിറ്റെങ്കിലു മെടുക്കും അവിടെയെത്താന്‍. കാലുകളില്‍ പഴയ കുതിപ്പില്ല. പോരാത്തതിനു ഇതുവരെ അനുഭവപ്പെടാത്ത തളര്‍ച്ചയും ക്ഷീണവും. മുന്‍പൊക്കെ ജോഗ്ഗിങ് കഴിഞ്ഞു വീട്ടിലേക്കു കയറിയാല്‍ നേരെ പൂമുഖത്തെ ടേബിള്‍ ...

നല്ലതു ചെയ്താല്‍ നല്ലതേ വരു

മണിക്കൂറൊന്നായി തിരയാന്‍ തുടങ്ങിയിട്ട്. ഇനിയും ആ ഫയലു കണ്‍ വെട്ടത്തു വന്നിട്ടില്ല. ഈ ഓഫീസിന്റെ പ്രധാന പ്രത്യേകതയും ഇതു തന്നെ. തിരയുന്നതു മാത്രം കിട്ടില്ല. ഇവിടുത്തെ മാനേജര്‍മാരുടെ അതേ സ്വഭാവമാണ് ഫോണിനും. ഒരു പണിക്കും സമ്മതിക്കില്ല. ഫയലു കിട്ടിയില്ലെങ്കിലും കാതിനല്‍പ്പം സ്വൈര്യം കിട്ടുമല്ലോ. ഫോണെടുത്തേക്കാം. ‘’ ഹലോ’‘ ‘’ ചേട്ടാ, വീട്ടില്‍ കള്ളന്‍ കയറി അലമാരയില്‍ വച്ചിരുന്ന കാശു മൊത്തം എടുത്തോണ്ടുപോയി’‘. ‘’ ങേ! വീടും തുറന്നിട്ടു നീ എവിടെ തിണ്ണ നിരങ്ങാന്‍ പോയിരുന്നെടീ, ഞാനിതാ വരുണു.’‘ പിന്നെ ഓഫീസില്...

‘പിച്ച’യുടെ ‘റിയാലിറ്റി’

പിച്ച വെച്ചു നടന്ന കാലം തൊട്ടേ കണ്ടിട്ടുണ്ട്‌, പിച്ചക്കാരെ. ‘വല്ലതും തരണേ, കഴിച്ചിട്ടില്ലൊന്നു’ മുടുക്കാനുമില്ലേ...“ എന്നൊക്കെയാ പാവങ്ങളുടെ ദീനവിലാപങ്ങളും. പിന്നീടതു കാലണയ്‌ക്കും നാലണയ്‌ക്കും കൊച്ചു നോട്ടുകൾക്കുമായി വഴിമാറുന്നതും ‘ബിസിനസ്‌’ ഓപ്പർചുനിറ്റി‘ തന്നെയായി വളരുന്നതും കണ്ടു. ഇന്നു, സഹതാപത്തിൽ എം.ബി.എ നേടിയ ബുദ്ധിമാന്മാർക്കറിഞ്ഞുകൂടേ ’റിയാലിറ്റി‘- എലക്‌ട്രോണിക്‌ യുഗത്തിലാഗോളപ്പിച്ചയെടുപ്പിൽ എസ്‌.എം.എസ്‌ തട്ടുകൾ കിട്ടാൻ കണ്ണും കാലുമില്ലാത്ത മന്ദബുദ്ധികളെങ്ങനെയൊക്കെ സ്‌ക്രീനിൽ കരഞ്ഞു പാടണ...

പനി

പക്ഷിപ്പനി, കോഴിപ്പനി, പന്നിപ്പനി, എലിപ്പനി... പനികൾക്കു പുതിയ പേരുകളാണ്‌, പുതുപുത്തൻ സ്വഭാവങ്ങളും പക്ഷേ ചെന്നെത്തുന്നതതേ പഴഞ്ചൻ മരണത്തിലും കറുത്ത മുഖവും തണുത്ത ശരീരവും ശൂന്യതയുടെ മനസുമുള്ള നിർവികാരനും നിഷ്‌ക്കളങ്കനുമായ അതേ മരണം. നിഷ്‌ക്കളങ്കർക്കു കുറ്റം ചാർത്തപ്പെടുന്നത്‌ പണ്ടേയുള്ള ഏർപ്പാടാണല്ലോ, എന്നും തീയായിരുന്നല്ലോ കുറ്റവാളി അതിലേക്കു പാറിവീണ ചിറകെരിഞ്ഞ വേവുന്ന പാറ്റകളുടെ മരണത്തിന്‌ പക്ഷേ പുതിയൊരു പനി പടരുന്നുണ്ടെത്രെ കുറ്റവാളിയും നിഷ്‌ക്കളങ്കനും പോകട്ടെ, കാര്യവും കാരണവും പോലുമവശേഷിക്ക...

വെളുപ്പിക്കുന്ന ജാലവിദ്യ

വെള്ളപ്രാവൊരടയാളമത്രെ വെള്ളക്കൊടിയും, സമാധാനത്തിന്റെ. പച്ചക്കു വേണമെങ്കിൽ തലയാട്ടം, കറുപ്പിനു പ്രതിഷേധിക്കാം. ചുവപ്പിനു ഭീഷണിമുഴക്കാം. ഇനിയും ബാക്കിയുള്ള നിറങ്ങൾക്കു വെറുതെയിരുന്നു വാദിക്കാം. വെളുപ്പൊക്കെയും കടഞ്ഞെടുത്ത വെളുത്ത തുള്ളിക്കുമാവുമോ സ്‌ഥാപിക്കാൻ തന്റെ വെളുപ്പ്‌ കരളലിവിന്റെ പച്ചയില്ലാതെ? ഹൃദയത്തുടുപ്പിന്റെ ചുവപ്പില്ലാതെ? കണ്ണീർക്കണ്ണിന്റെ കറുപ്പില്ലാതെ? അല്ലാതുണ്ടൊരു വിദ്യ, കുഞ്ഞിക്കണ്ണിലേക്കു ഷെല്ലും കുഞ്ഞിക്കരളിലേക്കു മിസേലും കുഞ്ഞു ഹൃദയങ്ങളിലേക്കു വെടിപ്പുകയും കയറ്റി, സ്വയം ...

ഓണം ഡോട്ട്‌ കോമിന്റെ പിൻകാഴ്‌ച

മാവേലി വരുന്ന ദിവസമല്ലേ, കേരളത്തിലല്ലെന്നു കരുതി ഇവിടെ മുക്കുറ്റിയും തുമ്പയും കിട്ടില്ലെന്നു കരുതി പൂക്കളമൊഴിവാക്കാനാകുമോ? ഡസ്‌ക്ക്‌ ടോപ്പിലേക്കൊന്നു ഡൗൺലോഡ്‌ ചെയ്തു കളയാം കുടചൂടിയ മാവേലി സഹിതം. പുത്തനുടുപ്പിട്ട്‌ കുട്ടികളെത്തി, “ഇനിയെന്താ പ്രോഗ്രാം?” ‘കരച്ചിൽ പെട്ടി’ ഇടമുറിയാതെ വിളിക്കുന്നുണ്ട്‌- ഈ തിരുവോണം ഞങ്ങൾക്കൊപ്പം. “അതിലെന്തു ചെയ്‌ഞ്ച്‌? (നാമെന്നും അതിനോടൊപ്പമാണല്ലോ) ഇത്തവണ ശരിക്കും ആഘോഷിക്കണം” കുട്ടികളുടെ ആഗ്രഹമല്ലേ, ഗൂഗിൾ ഡോട്ട്‌ കോമിലൊന്നു ഞെക്കി നോക്കാം. ഓണാഘോഷമുണ്ട്‌, സദ്യയുണ്...

തീർച്ചയായും വായിക്കുക