ജിഷ രാജൻ
രാധ സ്വതന്ത്രയാണ്
അവൾ സായാഹ്‌നത്തിലെ പോക്കുവെയിലിനെ നോക്കി കണ്ടു. കിളികൾ അനന്തവിഹായസ്സിലൂടെ വിദൂരതയിലേയ്‌ക്ക് പാഞ്ഞകന്നു. അവറ്റകൾ മദ്ധ്യാഹ്‌നത്തിൽ തന്റെ ജാലക വാതിൽക്കലഭയം തേടിയതവൾ ഓർക്കുന്നു. തനിക്കും പറക്കണം. പക്ഷെ നാലുകെട്ടിനുള്ളിൽ നിന്നെങ്ങനെ സാധിക്കും തനിക്കതിന്. അവൾ സ്വപ്‌നം കണ്ടു. അവൾക്ക് ചിറകുമുളച്ചു. സൂര്യനൊപ്പം പടിഞ്ഞാറഗസ്‌ത്യന്റെ പിന്നിൽ ഒളിച്ചു കളിച്ചു. അവന്റെയൊപ്പം പ്രഭാതങ്ങളിൽ നീരാടിത്തിമർത്തു. “രാധേ ഇങ്ങു വരൂ”. ഞാൻ രാധ എന്റെ കൃഷ്‌ണനെവിടെ? അവനില്ലാതെ ഞാനെങ്ങോട്ടു ചെല്ലാൻ ഈ അസ്‌തമയ സൂര്...