Home Authors Posts by ജിഷ

ജിഷ

0 POSTS 0 COMMENTS

ദീപം

ഏകാന്തതയുടെ ചൂഷണങ്ങളില്‍മറന്നുവിട്ട നിലാവെട്ടം പൊഴിച്ചദിനങ്ങളെന്നും എനിക്കന്യമല്ലഞാന്‍ നഗനയായിരുന്നുമനസിന്റെ മേച്ചില്‍ പുറങ്ങളില്‍തുണിയില്ലാതെ ഞാന്‍ അലഞ്ഞിടുന്നുതീര്‍ക്കാത്ത സ്വപ്നങ്ങളെല്ലാംനിറഞ്ഞു നില്‍ക്കുന്ന പ്രതീക്ഷകളാകുന്നുഎന്റെ ജീവിതത്തിന്റെ പ്രാരാബ്ധംഇന്നിന്റെ പോക്കുവെയിലില്‍ഞാന്‍ മൃതപ്രാണയായിരുന്നുനാളെ ഞാന്‍ മരിക്കിലും സ്മൃതിവേണ്ടെനിക്ക്നിശ്വാസമുതിര്‍ക്കില്ലൊരിക്കലുംഎരിഞ്ഞു തീര്‍ക്കുമീ ജീവിതംആത്മസംഘര്‍ഷത്തോടെ മരിക്കട്ടെഞാന്‍ അല്പ്പനേരം പൊഴിച്ചപ്രകാശത്തിന്റെ സ്മരണയില്‍ ...

മഴയുടെ നിർവ്വചനങ്ങൾ

അറിയാതെ പെയ്യുന്ന മഴ അത്‌ ചിലർക്ക്‌ ഇത്തിരി സാന്ത്വനം. ചിലർക്ക്‌ ഇത്തിരി കണ്ണീർ ചിലർക്ക്‌ വേദനിക്കുന്ന ഓർമകൾ ഇനിയും ചിലർക്ക്‌ നിസ്സംഗത. വിണ്ടുണങ്ങിയ വയലുകൾക്ക്‌ അമൃതം. കേഴുന്ന വേഴാമ്പലിന്‌ ദാഹജലം. ഭൂമിദേവിക്ക്‌ പുളകം. ഉറങ്ങാൻ തുടങ്ങുന്നവർക്ക്‌ താരാട്ട്‌. കവിയുടെ ഹൃദയത്തിലരിച്ചെത്തുന്ന തണുപ്പ്‌. പക്ഷേ, അകാലത്തിൽ പെയ്യുന്ന മഴ അതിന്‌ നിർവചനങ്ങളില്ല.. അത്‌ മഴ മാത്രം! Generated from archived content: poem2_july29_06.html Author: jisha

തീർച്ചയായും വായിക്കുക