ജിൻസ് ജോസ്
സമൃദ്ധി
കോവിലകത്തെ ഓണദിവസം.. കാണം വിറ്റും കടം വാങ്ങിയും പരിചാരകർക്കും മന്ത്രിമാർക്കും കോടിയും മോടിയും കുറയ്ക്കാതെ പോറ്റിയ പൊന്നുതമ്പുരാൻ പരിചാരാദികളുടെ ഊണ് കാണാനിറങ്ങി.
പതിനാറു കറിയും പായസവും, ആഹാ ബഹുകേമം .. ഇലകളിൽ സമൃദ്ധി വഴിയുന്നു.. പൊക്കിളോളമെത്തുന്ന പൊന്നുമാലയിലൊന്നു വിരലോടിച്ചു തമ്പുരാൻ തിരുമനസ്സിലോർത്തു. അനന്തരം അകത്തളങ്ങളിൽ അകത്താരമ്മയൊരുക്കിയ ആൾനീളം വാഴയില ലക്ഷ്യമാക്കി നടന്നു..
മന്ത്രിപുംഗവന്മാരുമൊത്തു ആമോദം സദ്യ കഴിഞ്ഞ തമ്പുര...