ജിനിൽ മലയാറ്റിൽ
ഒരു പെണ്‍കുട്ടി ഗാന്ധിയപ്പൂപ്പനെ വരയ്ക്കുമ്പോള്‍
ഒരു പെണ്‍കുട്ടി,
പഴയ നോട്ടിലെ ഗാന്ധിയപ്പൂപ്പനെ
വരയ്ക്കാന്‍ ശ്രമിയ്ക്കുന്നു.
കണ്ണും മൂക്കും വടിയും
വട്ടക്കണ്ണടയും
വരച്ചു വരച്ചവള്‍
വലിയൊരിന്ത്യയെ
വരയ്‌ക്കുന്നു.
കുങ്കുമം,വെള്ള
പച്ച,നീല
പെരുംകറുപ്പ്.
തെക്കുനിന്നു വടക്കോട്ടും
പടിഞ്ഞാറുനിന്ന് കിഴക്കോട്ടും
സ്വപ്നസഞ്ചാരം നടത്തവേ,
ഒരുമാലാഖയെന്നപോലവള്‍
കുഷ്ഠരോഗികളുെട തെരുവില്‍
പറന്നിറങ്ങുന്നു,
അസാധുവാക്കപ്പെട്ട
തോട്ടിപ്പണിക്കാരുെട കൂരയില്‍
അന്തിയുറങ്ങുന്നു,
ചുവന്ന തെരുവുകളുെട
ഇരുണ്ട കോണുകളില്‍
ഒറ്റ...